പൗരത്വ ഭേദഗതി നിയമം: യു.എസ് മതസ്വാതന്ത്ര്യ കമീഷന് ആശങ്ക
ന്യൂഡൽഹി: ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി മതസ്വാതന്ത്ര്യത്തിനുള്ള അമേരിക്കൻ കമീഷൻ(യു.എസ്.സി.ഐ.ആർ.എഫ്). നിയമം വ്യക്തമായി മുസ്ലിങ്ങളെ ഒഴിവാക്കുകയാണെന്നും മതമോ വിശ്വാസമോമൂലം ആർക്കും പൗരത്വം നിഷേധിക്കരുതെന്നും കമീഷൻ പറഞ്ഞു. ‘അയൽ രാജ്യങ്ങളിൽനിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തുന്ന അഭയാർഥികൾക്ക് മതം ആവശ്യമായി മാറിയിരിക്കുന്നു. മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ ആർക്കും പൗരത്വം നിഷേധിക്കരുത്–- യുഎസ്സിഐആർഎഫ് കമീഷണർ സ്റ്റീഫൻ ഷ്നെക്ക് പറഞ്ഞു.