പീരുമേട് എം.എൽ.എ വാഴൂർ സോമൻ വോട്ട് രേഖപ്പെടുത്തി
ഇടുക്കി: പീരുമേട് എം.എൽ.എ വാഴൂർ സോമൻ സമദിദാനാവകാശം രേഖപ്പെടുത്തി. വണ്ടിപ്പെരിയാർ 62 ആംമൈൽ കൃഷിഭവനിലെ 199 ആം നമ്പർ ബൂത്തിലായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. പൊതു അഭിപ്രായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും എം.എൽ.എ പറഞ്ഞു.
പീരുമേട്, ഉടുമ്പൻചോല, ദേവികുളം, ഇടുക്കി, കോതമംഗലം നിയോജക മണ്ഡലങ്ങളിൽ വളരെ വ്യക്തമായ ലീഡ് നേടാൻ കഴിയുമെന്നും മുൻ എം.പി ആയിരിക്കെ ജോയ്സ് ജോർജിൻ്റെയും നിലവിലെ എം.പി ഡീൻ കുര്യാക്കോസിൻ്റെയും പ്രവർത്തനങ്ങൾ ജനങ്ങൾ താരതമ്യം ചെയ്ത് നോക്കുന്നുവെന്നും ആതിനാൽ ജോയ്സ് ജോർജ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.