ആൺസുഹൃത്തുമായുള്ള ബന്ധം വിലക്കിയതിന് സഹോദരന്റെ കുഞ്ഞിനെ കൊലപ്പെടുത്തി; യുവതി അറസ്റ്റിൽ
ജയ്പുർ: സഹോദരനോടുള്ള അനിഷ്ടത്തിന് അദ്ദേഹത്തിന്റെ രണ്ടര വയസുള്ള മകളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. മായ പരീക്കെന്ന യുവതിയാണ് അറസ്റ്റിലായത്.
ആൺ സുഹൃത്തിനോടുള്ള സൗഹൃദം സഹോദരൻ വിലക്കിയതിലുള്ള ദേഷ്യമാണ് യുവതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.
സഹോദരന്റെ കുഞ്ഞിനെ കുടിവെള്ള ടാങ്കിൽ എറിഞ്ഞ ശേഷം മായ പരീക് അത് മൂടിവച്ച് അടച്ചതായി പൊലീസ് പറയുന്നു. കുഞ്ഞു മരിച്ച ശേഷം വെള്ളത്തിൽ നിന്ന് എടുത്ത് പ്ലാസ്റ്റിക് ബാഗിലാക്കി വൈക്കോൽകൂനയിൽ ഒളിപ്പിക്കുക ആയിരുന്നു.
കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. മായ കുഞ്ഞുമായി പോകുന്ന ദൃശങ്ങൾ സി.സി.റ്റി.വിയിൽ നിന്ന് പൊലീസ് കണ്ടെത്തി. മായയെ മൂന്നു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.