എ ഗണേശ മൂർത്തി അന്തരിച്ചു
ചെന്നൈ: ഈറോഡ് എം.പിയും എം.ഡി.എം.കെ നേതാവുമായ ഗണേശമൂർത്തി(77) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം.
ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആത്മഹത്യയ്ക്കു ശ്രമിച്ച ഗണേശ മൂർത്തിയെ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച പുലർച്ചെ 2.30ഓടെയാണ് റൂമിൽ അബോധാവസ്ഥയിൽ ഗണേശ മൂർത്തിയെ കണ്ടെത്തിയത്. തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു. സീറ്റ് ലഭിക്കാത്തതിലുള്ള മനോവിഷമത്തെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.