പൈങ്ങോട്ടൂർ പഞ്ചായത്തിലെ ചാത്തമറ്റം ഒറ്റകണ്ടം ഭാഗത്ത് വീണ്ടും കാട്ടാന ശല്യം രൂക്ഷമായി
പൈങ്ങോട്ടൂർ: മുള്ളരിങ്ങാട് വനത്തിൽ നിന്നും വീണ്ടും പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ചാത്തമറ്റം, ഒറ്റക്കണ്ടം മേഖലയില്‍ വീണ്ടും കാട്ടാനകൾ എത്തി കൃഷി നശിപ്പിച്ചു.
അടുത്ത കാലത്തായി മുള്ളരിങ്ങാട് വനത്തിൽ നിന്നും കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിക്കൽ പതിവായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ എത്തിയ കാട്ടാനകൾ പഞ്ചായത്ത് മുന്‍ അംഗം വടക്കേക്കര വി.റ്റി വിജയന്, മുടിയില്‍ ജോയി, മുടിയില്‍ ബേബി, മടത്തിക്കുടിയില്‍ കുഞ്ഞപ്പന്, പടിഞ്ഞാറേക്കര പി.സി ജോര്‍ജ് എന്നിവരുടെ കമുക്, വാഴ, ജാതി, കപ്പ കൃഷികൾ വ്യാപകമായി നശിപ്പിച്ചു.
പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൃഷികള്‍ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ നാടുകടത്തുന്നതിന് വനപാലകര്‍ താമസമുണ്ടാക്കരുതെന്നും കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം ലഭിക്കുന്നതിന് വനം വകുപ്പ് നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.