കെ.ആർ പുര മുതൽ വൈറ്റ് ഫീൽഡ് വരെ മെട്രോ പാത ഉദ്ഘാടനം ചെയ്തു
ബാംഗ്ലൂരിൽ പുതിയ മെട്രോ പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കെ.ആർ പുര മുതൽ വൈറ്റ് ഫീൽഡ് വരെയുള്ള 13.71 കിലോമീറ്റർ പാതയാണ് തുറന്നത്. ഉദ്ഘാടന ശേഷം മോദി മെട്രോ സ്റ്റേഷനിലെ സൗകര്യങ്ങൾ വിലയിരുത്തി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ദിവസത്തിനകം പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ മെട്രോ പാത ഉദ്ഘാടനം ചെയ്തത്.
നിരവധി മലയാളികൾ താമസിക്കുന്ന വൈറ്റ് ഫീൽഡ് മേഖലയിലെ ഗതാഗതാക്കുരുക്കിന് മെട്രോ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അതേസമയം പ്രധാന മെട്രോ പാതയായ പർപ്പിൾ ലൈനുമായി കെ ആർ പുരം- വൈറ്റ് ഫീൽഡ് മെട്രോ പാത യോജിപ്പിച്ചിട്ടില്ല. തിടുക്കപ്പെട്ട് പണി പൂർത്തിയാക്കുന്നതിനു മുമ്പേ ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് രംഗത്തെത്തി.