2000 കുളങ്ങൾ സജ്ജമാക്കൽ പദ്ധതി; ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം കവളങ്ങാട് ചെമ്പൻ കുഴിയിൽ നടന്നു
കോതമംഗലം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി 2000 കുളങ്ങൾ സജ്ജമാക്കൽ പദ്ധതിയുടെ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം കവളങ്ങാട് പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ ചെമ്പൻ കുഴിയിൽ നടന്നു. ചടങ്ങ് കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ നിർവഹിച്ചു.
എറണാകുളം ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ഏറ്റവും കൂടുതൽ കുളങ്ങൾ നിർമ്മിച്ചത് കവളങ്ങാട് ഗ്രാമപഞ്ചായത്താണ്. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ. ഹരീഷ് രാജൻ അധ്യക്ഷത വഹിച്ചു, ,എം.ജി.എൻ.ആർ.ഇ.ജി.എസ് എ.ഇ.അമല, ഓവർസിയർ ഷീബ, എ.ഐ.റ്റി.എമാരായ സൗഫിയ, എൽബിൻ, ഷാലി അഭിലാഷ്, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു..