ബാംഗ്ലൂരിൽ ബൈക്കപകടം; മലയാളി വിദ്യാർഥികൾ മരിച്ചു
ബാംഗ്ലൂർ: കമ്മനഹള്ളിയിൽ ബൈക്കപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. കൊല്ലം സ്വദേശികളായ ആൽബി ജി ജേക്കബ്(21), വിഷ്ണുകുമാർ എസ്(25) എന്നിവരാണ് മരിച്ചത്.
ഇന്നലെ അർധ രാത്രിയോടെ ആയിരുന്നു അപകടം. ഡിവൈഡറിൽ ബൈക്കിടിച്ച് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.
ഒരാൾ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.