ബാംഗ്ലൂരിലെ കഫേ സ്ഫോടനം; അന്വേഷണം എൻ.ഐ.എക്ക്
ബാംഗ്ലൂർ: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി.
നിലവിൽ ബാംഗ്ലൂർ പൊലീസും സെൻട്രൽ ക്രൈംബ്രാഞ്ചുമാണ് കേസിൽ അന്വേഷണം നടത്തി വരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വൈറ്റ്ഫീൽഡിലെ കഫെയിൽ സ്ഫോടനമുണ്ടായത്.
ഹോട്ടലിലെ ജീവനക്കാരായ മൂന്നുപേർക്കും ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയുൾപ്പെടെ മറ്റ് ഏഴു പേർക്കുമാണ് പരുക്കേറ്റത്. സംഭവ സ്ഥലത്തു നിന്ന് സ്ഫോടക വസ്തുവായ ഐ.ഇ.ഡിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.