സിഡ്നിയിലെ ഷോപ്പിങ്ങ് മാളിലുണ്ടായ കത്തി ആക്രമണത്തിൽ 5 പേർ മരിച്ചു
സിഡ്നി: സിഡ്നിയിലെ ഷോപ്പിങ്ങ് മാളിൽ നടന്ന കത്തി ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം.
അക്രമിയെ പൊലീസ് വെടി വെച്ച് കൊലപ്പെടുത്തി. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെയാണ് സിഡ്നിയിലെ വെസ്റ്റ്ഫീൽഡ് ബോണ്ടി ജംഗ്ഷൻ മാളിൽ ആക്രമണമുണ്ടായത്.
കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന നിരവധിപ്പേരെ കുത്തി പരുക്കേൽപ്പിച്ചെന്നാണ് വിവരം. സംഭവസമയത്ത് നിരവധി പേരാണ് മാളിലുണ്ടായിരുന്നത്.
അതിനിടെ, മാളിൽ നിന്നുള്ള ചില ദൃശങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ഒരാൾ കത്തിയുമായി മാളിനുള്ളിലൂടെ ഓടുന്നതും പലരും പരുക്കേറ്റ് തറയിൽ കിടക്കുന്നതുമാണ് ദൃശങ്ങളിലുള്ളത്.
സംഭവത്തെ തുടർന്ന് ഷോപ്പിങ്ങ് മാളുകൾ അടച്ചിട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ ആരാണെന്നോ എന്താണ് പ്രേരണയായതെന്നോ ഇതുവരെ വ്യക്തമല്ല.