തിരിച്ചടിയില്‍ ഇസ്രയേലിനൊപ്പം പങ്കെടുക്കില്ലെന്ന് യു.എസ്തിരിച്ചടിയില് ഇസ്രയേലിനൊപ്പം പങ്കെടുക്കില്ലെന്ന് യു.എസ്
ടെല്‍അവീവ്: ഇറാനെതിരായ തിരിച്ചടിയില്‍ ഇസ്രയേലിനൊപ്പം പങ്കെടുക്കില്ലെന്ന് യു.എസ് നിലപാട് എടുത്തതോടെ ഇസ്രയേൽ 'വാര് കാബിനറ്റ്' തീരുമാനമെടുക്കാതെ പിരിഞ്ഞു.
ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണങ്ങളില്‍ ഒരുതരത്തിലും യു.എസ്. പങ്കെടുക്കില്ലെന്നാണ് വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ഇറാനെതിരേയുള്ള പ്രതികരണം എങ്ങനെയാകണമെന്നതില്‍ തീരുമാനമെടുക്കാതെ ഇസ്രയേലിന്റെ 'വാര് കാബിനറ്റ്' യോഗം അവസാനിപ്പിച്ചത്.
ഇറാനെതിരെ തിരിച്ചടി വേണമെന്നതിനെ ഇസ്രയേല്‍ വാര് കാബിനറ്റ് അനുകൂലിച്ചെങ്കിലും ഇത് എങ്ങനെ വേണമെന്നതില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് വാർത്തകൾ ഉണ്ടായിരുന്നു.
ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്കൂറിലേറെ ചര്‍ച്ച തുടർന്നെറങ്കിലും 'വാര് കാബിനറ്റ്' യാതൊരു തീരുമാനവും എടുക്കാതെ യോഗം അവസാനിപ്പിക്കയായിരുന്നു.
ഇറാനെതിരെ തിരിച്ചടിയുണ്ടാകുമെന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രയേല്‍ ദിനപത്രമായ 'ഇസ്രയേല്‍ ഹയോം' റിപ്പോര്‍ട്ട് ചെയ്തത്. തിരിച്ചടി ശ്രദ്ധയോടെയാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ ദിവസം ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു.