വന വിസ്തൃതി വർദ്ധിപ്പിക്കും; ഇടതുപക്ഷ കർഷക സംഘടന പഴയരിക്കണ്ടത്ത് കോൺഗ്രസ് പ്രകടനപത്രിക കത്തിച്ചു
പഴയരിക്കണ്ടം: വനവിസ്തൃതി വർദ്ധിപ്പിക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികക്ക് എതിരെ ഇടതുപക്ഷ കർഷക സംഘന കഞ്ഞിക്കുഴി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനം നടത്തി പ്രകടന പത്രിക കത്തിക്കുകയും ചെയ്തു.
കേരളാ കർഷക സംഘം ഇടുക്കി ഏരിയാ പ്രസിഡൻ്റ് ജോഷി മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു. വനവിസ്തൃതി വർദ്ധിപ്പിക്കുമെന്ന കോൺഗ്രസിൻ്റെ പ്രകടനപത്രിക ഇടുക്കി, വയനാട്, ജില്ലകളിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വന്യമൃഗശല്യത്തിൽ പൊറുതിമുട്ടിയ കർഷക ജനതയെ കൂടുതൽ ദുരിതത്തിലേയ്ക്ക് തള്ളിവിടാൻ ആണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് നേതാക്കളായ സേവ്യർ തോമസ്, എബിൻ ജോസഫ്, ശശി കന്യാലിൽ, ബേബി ഐക്കര, റോഷൻ ജോൺ, സി.വി വിജയകുമാർ എന്നിവർ നേതൃത്വം നൽകി.