ചെക്ക് കേസിലെ പ്രതിയെ വെറുതെ വിട്ടു
മുട്ടം: തങ്കമണി മുളകുവള്ളിയിൽ തങ്കച്ചനിൽ നിന്നും 2014ൽ ഒരു ലക്ഷം രൂപ വായ്പയായി വാങ്ങി ഒരു ലക്ഷം രൂപയുടെ വണ്ടി ചെക്ക് നൽകി വഞ്ചിച്ചുവെന്ന് ആരോപിച്ച് തങ്കമണി കാഞ്ഞിരത്തിങ്കൽ ബിജു കെ.എസിനെതിരെ കട്ടപ്പന മജിസ്ട്രേറ്റ് കോടതിയിൽ കേസ് നൽകിയിരുന്നു. തുടർന്ന് പ്രതിയെ രണ്ടുമാസം തടവിനും ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാനുമായി ശിക്ഷിച്ചു.
ഇതിനെതിരെ ജില്ലാ കോടതിയിൽ പ്രതി സമർപ്പിച്ച അപ്പീൽ അനുവദിച്ച് ഇയാളെ വിട്ടയക്കുകയം ചെയ്തു. പ്രതിക്കായി തൊടുപുഴയിലെ ലീഗൽ ഫേം മായ, എം.എസ്.വി അസോസിയേറ്റ്സിലെ അഭിഭാഷകരായ എം.എസ് വിനയരാജ്, ശ്രീഹർഷൻ, കെവിൻ ജോർജ്, ഗിരി മോൻ റ്റി.എൻ,ബാബു പള്ളിപ്പാട്ട് എന്നിവർ ഹാജരായി.