എയ്റോ ഇന്ത്യ ഷോയ്ക്ക് യെലഹങ്ക എയർ ബേസിൽ തുടക്കമായി
ബാംഗ്ലൂർ: ബാംഗ്ലൂരിലെ യെലഹങ്ക എയർ ബേസിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ എയ്റോ ഇന്ത്യ ഷോയ്ക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉദ്ഘാടനം. എയ്റോ ഇന്ത്യ വെറും ഷോ അല്ല, ഇന്ത്യയുടെ ശക്തി വിളിച്ചോതുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്ന് ഡിഫെൻസ് മാർക്കറ്റ് അല്ല, പ്രതിരോധ പങ്കാളി കൂടിയാണ്. ഇത് പുതിയ ഇന്ത്യ ഉയരങ്ങളിൽ എത്തുന്ന കാഴ്ചയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിരോധരംഗത്ത് ഇന്ത്യ അതിവേഗമാണ് വളർച്ച കൈവരിക്കുന്നത്. രാജ്യത്തെ ടെക് തലസ്ഥാനത്ത് നടക്കുന്ന റെക്കോർഡ് എണ്ണം വിദേശ, തദ്ദേശീയ പവലിയനുകളുള്ള എയ്റോ ഇന്ത്യ ഷോ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇത് രാജ്യം മാറിയതിനെ സൂചിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.