കുവൈറ്റിൽ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വീണ്ടും വർധിച്ചു
കുവൈറ്റ് സിറ്റി: സ്കൂളുകൾ അടച്ച് അവധി ആരംഭിച്ചതോടെ വർധിച്ചു തുടങ്ങിയ കുവൈറ്റിൽ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വീണ്ടും ഉയരുകയാണ്. വാങ്ങുന്ന ഇന്ധനത്തിനും ഉപയോഗിക്കുന്ന സൗകര്യത്തിനും എല്ലാ വിമാനക്കമ്പനിയും ഏതു സീസണിലും ഈടാക്കുന്നത് ഒരേ ചാർജ് തന്നെയാണ്.
സാധാരണ ടിക്കറ്റിലും 200 ശതമാനവും അതിൽ അധികവുമാണ് യാത്രക്കാരോട് വാങ്ങുന്നത്. കഴിഞ്ഞ മാസമാണ് കുവൈറ്റിൽ നിന്നും ഗോ എയർ നിർത്തലാക്കിയത്. 36000 ആണ് കുവൈറ്റിൽ നിന്ന് കണ്ണൂരിലേക്കുള്ള നിരക്ക്. 32,000ൽ എത്തി നിൽക്കുകയാണ് കുവൈത്ത് - കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് നിരക്ക്. 57,433 ജസീറ-46,964 എന്നിങ്ങനെയാണ് നിലവിൽ കൊച്ചിയിലേക്കുള്ള കുവൈത്ത് എയർവേസ് നിരക്ക്.
52000മായി കുവൈത്ത് - തിരുവനന്തപുരം കുവൈത്ത് എയർവേസ് ടിക്കറ്റ് നിരക്ക് ഉയർന്നു. ടിക്കറ്റ് നിരക്ക് സീസണുകൾ, സ്കൂൾ അവധികൾ തുടങ്ങിയ സമയങ്ങളിൽ കൂട്ടുന്നത് പതിവായിരിക്കുകയാണ്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മാത്രമാണ് ഇപ്പോൾ കുറഞ്ഞ ടിക്കറ്റിൽ യാത്രചെയ്യാനാവുന്നത്. നിരവധി പ്രവാസി സംഘടനകൾ ടിക്കറ്റ് വർധനയ്ക്ക് എതിരെ രംഗത്തെത്തി.