വാണിജ്യ പാചക വാതക വില കുറച്ചു
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില കുറച്ചു. ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1764.50 രൂപയായി.
കൊച്ചിയിൽ 1775 രൂപയാണ് പുതുക്കിയ സിലിണ്ടർ വില. അതേസമയം ഫെബ്രുവരിയിലും മാർച്ചിലുമായി ആകെ 41.5 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്.