സ്വർണ വില വർധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോഡിൽ. ഇന്ന്(12/04/2024) പവന് 800 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,760 രൂപയാണ്.
ഇതോടെ ആദ്യമായി 53000ത്തിന് മുകളിലെത്തി വിപണി നിരക്ക്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6,720 രൂപയായി വിപണ നിരക്ക്.
സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണ വില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്. ഏപ്രിലിൽ ഇതുവരെ പവന് 2880 രൂപയാണ് കൂടിയത്. സാധാരണ നിലയിൽ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വർണ വില കുതിക്കാറുള്ളത്.
എന്നാൽ ഇതിനു വിപരീതമായി ഓഹരി വിപണിയും സ്വർണ വിപണിയും ഒരേപോലെ കുതിക്കുകയാണ് ഇപ്പോൾ. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തുന്നത് ആണ് ഇതിനു കാരണം.