ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും
രാജാക്കാട്: 2019 മാർച്ച് 10 ന് രാജാക്കാട് കള്ളിമാലി അമ്പലക്കവല ഭാഗത്ത് വച്ച് ഓട്ടോറിക്ഷയിൽ 10 കിലോഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടുവന്ന കേസിലെ പ്രതികളായ തൊമ്മൻകുത്ത് വാക്കണ്ടത്തിൽ കുഞ്ഞുമോൻ മകൻ ലിബിൻ (37),ഇടവെട്ടി നെല്ലിക്കുന്നേൽ സെബാസ്റ്റ്യൻ മകൻ ഒടിയൻ എന്ന് വിളിക്കുന്ന മാർട്ടിൻ (45) എന്നിവരെ ഏഴ് വർഷം കഠിന തടവിനും 75,000/ രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവിനും ശിക്ഷിച്ചു. തൊടുപുഴ എൻഡിപിഎസ് കോടതി ജഡ്ജ് ഡോ.പി.കെ ജയകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്.ല രാജാക്കാട് എസ്.ഐ ആയിരുന്ന പി.ഡി അനൂപ് മോൻ്റെ നേതൃത്വത്തിലുള്ള പോലീസ് പാർട്ടിയാണ് പ്രതികളെ പിടിച്ച് കേസെടുത്തത്. രാജാക്കാട് പോലീസ് ഇൻസ്പെക്ടർ എച്ച്.എൽ ഹണിയാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി രാജേഷ് ഹാജരായി.

Latest News