കരുതലോടെയിരിക്കാൻ കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വടക്കൻ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാനും
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡബ്ല്യൂ.സി.സി
തിരുവനന്തപുരം: ഡബ്ല്യൂ.സി.സി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടികളിലും സിനിമാ നയത്തിലെ നിലപാടുകൾ മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമാവും കൂടിക്കാഴ്ച. ദീദി ദാമോദരന്‍, റിമാ കല്ലിങ്കല്‍, ബീനാ പോള്‍
ഓണത്തോട് അനുബന്ധിച്ച് 2 മാസത്തെ ക്ഷേമ പെൻഷൻ ഒന്നിച്ചെത്തും
തിരുവനന്തപുരം: ഓണത്തിന് മുൻപായി മൂന്ന് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും. ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയിൽ 4,500 കോടി രൂപ കൂടി അനുവദിച്ച് കിട്ടിയതോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണനകൾക്ക് പണം വകയിരുത്താനാണ് ധനവകുപ്പ് തീരുമാനം. അറുപത് ലക്ഷത്തോളം
സംസ്ഥാനത്ത് 107 ഹോട്ടലുകൾ പൂട്ടി
തിരുവനന്തപുരം: ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരമാണ് പരിശോധനകൾ നടത്തിയത്. മുന്നറിയിപ്പില്ലാതെയാണ് പരിശോധനകൾ നടത്തിയത്. കാലവർഷവുമായി
കോതമംഗലത്ത് കഞ്ചാവുമായി തലക്കോട് സ്വദേശി പിടിയിൽ
കോതമംഗലം: ഒന്നര കിലോ കഞ്ചാവുമായി തലക്കോട് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും ചേർന്ന് തലക്കോട് പിറക്കുന്നം ഡിപ്പോപടി ഭാഗത്ത് നിന്നുമാണ് 1.36 കിലോ കഞ്ചാവ് കണ്ടെടുത്തത്. പിറക്കുന്നം സ്വദേശി ജോയിയുടെ മകൻ ടിജോ ജോയിയെയാണ്(29) പിടികൂടിയത്.
ജൈവ കൃഷിപാഠവുമായി അമൃത കോളേജ് വിദ്യാർത്ഥികൾ
കോയമ്പത്തൂർ: ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ നിരവധി പരിപാടികൾ സിറുകളന്തയ് പഞ്ചായത്തിൽ സംഘടിപ്പിച്ചു. ഭാഗമായി കർഷകർക്ക് മണ്ണിര കംമ്പോസ്റ്റ് നിർമിച്ചു കൊടുക്കുകയും അതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുകയും ചെയ്തു. ജൈവ കൃഷിക്ക്
താക്കാളി കിലോയ്ക്ക് 6 രൂപ
കോലാർ: രാജ്യത്തുടനീളം താക്കാളിയുടെ വില 300 രൂപ വരെയെത്തി റെക്കോർഡ് സൃഷ്ടിച്ച ശേഷം ആഴ്ചകൾക്കുള്ളിൽ നാടകീയ വഴിത്തിരിവ്. തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞ് 6 രൂപയിലാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. ഉത്തരേന്ത്യയിലും ആന്ധ്ര പ്രദേശിലും ഒരുപോലെ കഴിഞ്ഞ രണ്ടാഴ്ചകളായി ഡിമാൻഡ് കുറഞ്ഞു.
സംസ്ഥാനത്ത് കാബ്കോ രൂപീകരിക്കുവാൻ തീരുമാനിച്ചതായി കൃഷിമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഊർജ്ജിതമായ കാർഷിക വിപണന സംവിധാനം ഒരുക്കുന്നതിനായി കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) രൂപീകരിക്കുന്നതിന് സർക്കാർ തീരുമാനിച്ചതായി കൃഷിമന്ത്രി പി.പ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവിനും സംസ്കരണത്തിനും ഊന്നൽ
വിപണി ഇടപെടലിനൊരുങ്ങി ഹോർട്ടികോർപ്
തിരുവനന്തപുരം: വിവിധ ഇനം പച്ചക്കറിയുടെ വില വർധിച്ച സാഹചര്യത്തിൽ വിപണി ഇടപെടലിനൊരുങ്ങി ഹോർട്ടികോർപ്. ഇതിന്റെ ഭാഗമായി 25 സഞ്ചരിക്കുന്ന പച്ചക്കറിച്ചന്ത തുടങ്ങും. ചൊവ്വാഴ്ച നിയമസഭയ്ക്കു മുന്നിൽ കൃഷിമന്ത്രി പി പ്രസാദ് മൊബൈൽ യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്യും. ഇതിൽ എട്ടെണ്ണം തിരുവനന്തപുരം
വനിതാ മഹാപഞ്ചായത്ത്; ആയിരക്കണക്കിന് കർഷകരെയും സ്ത്രീകളെയും ഡൽഹി അതിർത്തിയിൽ കരുതൽ തടങ്കലിലാക്കി
ന്യൂഡൽഹി: വനിതാ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പുറപ്പെട്ട ആയിരക്കണക്കിന് കർഷകരെയും സ്ത്രീകളെയും ഡൽഹി അതിർത്തിയിൽ കരുതൽ തടങ്കലിലാക്കി. നിരവധി പേരെ വീടുകളിൽനിന്ന് ശനി രാത്രിതന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. റോഹ്തക്, ഹിസാർ, ഭിവാനി, ജിന്ദ്, ഫത്തേഹാബാദ്, സാംപ്ല, പൽവാൽ,
വീൽചെയറിൽനിന്ന് സിവിൽ സർവീസിലേക്ക്
കൽപ്പറ്റ: അപകടത്തെത്തുടർന്നു നട്ടെല്ലിനു പരുക്കേറ്റ വയനാട് സ്വദേശി ഷെറിൻ ഷഹാന വീൽ ചെയറിലിരുന്ന് സിവിൽ സർവീസ് പരീക്ഷയെഴുതി സ്വന്തമാക്കിയത് അഭിമാന നേട്ടം. കമ്പളക്കാട്
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ, കോർപറേറ്റ് പ്രീണന നയങ്ങൾക്കെതിരെ തൊഴിലാളികളുടെയും കർഷകരുടെയും നേതൃത്വത്തിലുള്ള രാജ്യവ്യാപക പ്രക്ഷോഭങ്ങൾ പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച. കേന്ദ്ര ട്രേഡ് യൂണിയനുകളുമായി സഹകരിച്ച് വൻ പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് ദേശീയ
സ്ത്രീശക്തീകരണത്തിന്റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് സരിത സോമന്
തൊടുപുഴ : ചിപ്പിക്കൂണ്‍, പാല്ക്കൂണ് കൃഷിയില്‍ സ്ത്രീശക്തീകരണത്തിന്റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് അനേകര്‍ക്കു വഴികാട്ടിയായി മാറുകയാണ് ഇടുക്കി ജില്ലയില്‍ തൊടുപുഴ പുതുപ്പരിയാരം സ്വദേശിനി സരിത സോമന് കൃഷ്ണ തീര്‍ഥം. എരമല്ലൂര്‍ സ്വദേശിനി ഷിജി വര്‍ഗീസുമായി
ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ ജൈവമാലിന്യം കൊണ്ടുവരാൻ അനുവദിക്കില്ല
കൊച്ചി: ഈ മാസം 30നുശേഷം മറ്റു തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള ജൈവമാലിന്യം ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ കൊണ്ടുവരാൻ അനുവദിക്കേണ്ടെന്ന് തീരുമാനം. കൊച്ചി കോർപറേഷനിലെ ജൈവമാലിന്യം മാത്രമാകും ബ്രഹ്മപുരത്ത് അനുവദിക്കുക. നിലവിൽ ബ്രഹ്മപുരത്തേക്ക് മാലിന്യം അയക്കുന്ന തദ്ദേശസ്ഥാപനങ്ങൾ
നാളികേര കര്‍ഷക പ്രതിസന്ധി; കേരളാ കോണ്‍ഗ്രസ് സമരസംഗമം 10നും 11നും
ചെറുതോണി: സംസ്ഥാനത്തെ ലക്ഷക്കണക്കിന് നാളികേര കര്‍ഷകര്‍ അനുഭവിക്കുന്ന ഗുരുതരമായ സാമ്പത്തികപ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി നേതൃത്വത്തില്‍ കര്‍ഷകയൂണിയന്‍ സഹകരണത്തോടെ ഏപ്രില്‍ 10-നും 11-നും തൃശൂരില്‍ സംസ്ഥാന കേരകര്ഷകസമരസംഗമം
ഡൽഹി ജന്തർ മന്തറിൽ വൻ പ്രതിഷേധവുമായി ആപ്പിൾ കർഷകർ
ന്യൂഡൽഹി: ആപ്പിൾ കർഷകരുടെ നടുവൊടിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ വൻ പ്രതിഷേധം. രാജ്യത്തെ 77 ശതമാനം ആപ്പിൾ ഉൽപ്പാദിപ്പിക്കുന്ന ജമ്മു കശ്മീരിലെയും 19 ശതമാനം ഉൽപ്പാദിപ്പിക്കുന്ന ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെയും കർഷകർ കടക്കെണിയിലാണ്. ഇന്ത്യൻ ആപ്പിൾ
ഹോർട്ടികോർപ്പിന് പച്ചക്കറി വില്‍ക്കില്ലെന്ന് വട്ടവടയിലെ കര്‍ഷകര്‍
ഇടുക്കി: ഇനി ഹോർട്ടികോർപ്പിന് പച്ചക്കറി വില്‍ക്കില്ലെന്ന നിലപാടുമായി ഇടുക്കി വട്ടവടയിലെ കര്‍ഷകര്‍. കഴിഞ്ഞ ഓണക്കാലത്ത് കൊടുത്ത പച്ചക്കറിയുടെ പണം പോലും ലഭിക്കാത്തതോടെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. കൃഷിമന്ത്രിയടക്കം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നും കുടിശിക ബാങ്കിലുടെ നൽകുമെന്നുമാണ്
മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ 4 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശ്രീലങ്കൻ തീരത്തെ തീവ്ര ന്യൂനമർദ്ദത്തിൻറെ ഫലമായാണ് കേരളത്തിൽ മഴ. ഈ ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ