പ്രോവിഡൻസ് ഫണ്ട് തട്ടിപ്പിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്
ബാംഗ്ലൂർ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്കെതിരേ അറസ്റ്റ് വാറണ്ട്. പ്രോവിഡൻസ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറണ്ട്. ഉത്തപ്പയുടെ ഉടമസ്ഥതയിലുള്ള സെഞ്ച്വറീസ് ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരുടെ അക്കൗണ്ടിൽ നിന്നും 23
രേണുകാസ്വാമി കൊലക്കേസിൽ കന്നഡ സൂപ്പർ താരം ദർശൻ ഉൾപ്പടെ ആറ് പേർക്ക് ജാമ്യം
ബാംഗ്ലൂർ: രേണുകാ സ്വാമി കൊലക്കേസിൽ കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയും കൂട്ടുപ്രതിയുമായ പവിത്ര ഗൗഡയ്ക്കും കേസിൽ ഇതുവരെ ജാമ്യം കിട്ടാതിരുന്ന മറ്റു അഞ്ച് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് വിശ്വജിത്
കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു
ബാംഗ്ലൂർ: മുൻ വിദേശകാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ(92) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2.45ന് ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കർണാടകയിൽ നിന്നുള്ള മുതിർന്ന മുൻ ഇന്ത്യൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ബാംഗ്ലൂരിൽ പ്രസവ വാർഡിലെ കൂട്ടമരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
ബാംഗ്ലൂർ: ബെല്ലാരി സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ സ്ത്രീകൾ കൂട്ടത്തോടെ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർക്കാർ. സംഭവത്തിൽ ബംഗാളിലെ പശ്ചിമബംഗാൾ ഫാർമസ്യൂട്ടിക്കൽസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. കർണാടകയിലെ മരുന്ന് സംഭരണ കേന്ദ്രത്തിലും അന്വേഷണം നടക്കുന്നുണ്ട്.
തെലങ്കാനയിൽ സഹോദരൻ സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി
ബാംഗ്ലൂർ: തെലങ്കാനയിൽ ദുരഭിമാനം മൂലം സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി സഹോദരൻ. തെലങ്കാനയിലെ ഹയാത്ത് നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ നാഗമണിയാണ് കൊല്ലപ്പെട്ടത്. ഇതര ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചെന്ന കാരണത്താലാണ് നാഗമണിയെ സഹോദരൻ പരമേശ് വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം
ബാംഗ്ലൂരിൽ കളിക്കുന്നതിനിടെ വെള്ളം തെറിപ്പിച്ചെന്ന് പറഞ്ഞ് ആറാം ക്ലാസ് വിദ്യാർത്ഥിയുടെ പല്ലടിച്ച് പൊട്ടിച്ച് അധ്യാപിക
ബാംഗ്ലൂർ: സ്കൂളിൽ കളിക്കുന്നതിനിടെ ഉടുപ്പിലേക്ക് വെള്ളം തെറിപ്പിച്ചതിന്റെ പേരിൽ ആറാം ക്ലാസുകാരന്റെ പല്ലടിച്ച് പൊട്ടിച്ച് അധ്യാപിക. ബാംഗ്ലൂരിലെ ഹോളി ക്രൈസ്റ്റ് ഇംഗ്ലീഷ് സ്കൂളിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അധ്യാപിക അസ്മത്തിനെതിരേ കേസെടുത്തു.
ബാംഗ്ലൂരിൽ പാലാ സ്വദേശിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് നേരേ ആക്രമണം; 5 വയസുകാരൻറ തലയ്ക്ക് പരുക്ക്
ബാംഗ്ലൂർ: മലയാളി കുടുംബത്തിന് നേരേ ബാംഗ്ലൂരിൽ ആക്രമണം. സോഫ്റ്റ്വെയർ എൻജീനിയറായ കോട്ടയം പാലാ സ്വദേശി അനൂപ് ജോർജിൻറ കാറിനുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ അനൂപിൻറെ അഞ്ച് വയസുകാരനായ മകൻറെ തലയ്ക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രി 9.30ന് കസവനഹള്ളിക്കു സമീപം ചൂഡസാന്ദ്രയിലാണ് സംഭവം. അനൂപും
ബി.പി.എല്‍ സ്ഥാപകൻ, റ്റി.പി.ജി നമ്പ്യാർ അന്തരിച്ചു
ബാംഗ്ലൂർ: ബി.പി.എല്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ റ്റി.പി.ജി നമ്പ്യാർ അന്തരിച്ചു. 95 വയസായിരുന്നു. ബംഗലൂരുവിലെ വസതിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ
രേണുകസ്വാമി വധക്കേസിലെ പ്രതി നടൻ ദർശന് ജാമ്യം
ബാംഗ്ലൂർ: തൻ്റെ ആരാധികയായ രേണുകസ്വാമിയെ(33) കൊലപ്പെടുത്തിയ കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി ബുധനാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ആറാഴ്ചത്തെ ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയനാകാനുള്ള മെഡിക്കൽ
മോസ്കിൽ ജയ് ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് കോടതി, കേസ് റദ്ദാക്കി
ബാംഗ്ലൂർ: മുസ്ലിം ആരാധനായലത്തിൽ ''ജയ് ശ്രീറാം'' വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നതായി പരിഗണിക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. മോസ്കിൽ ജയ് ശ്രീറാം വിളിച്ചതിന് രണ്ട് പേർക്കെതിരേ ചുമത്തിയ ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. സംഭവത്തെ കുറിച്ച് പരാതി നൽകിയ ആൾ തന്നെ
ബാംഗ്ലൂരിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് കയറി അപകടം, മലയാളി യുവാവ് മരിച്ചു
ബാംഗ്ലൂർ: ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ഐ.റ്റി ജീവനക്കാരനായ മലയാളി യുവാവിന് ദാരുണാന്ത്യം. ഡൊംലൂർ മേൽപാലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ കോഴിക്കോട് സ്വദേശി ജിഫ്രിൻ നസീറാണ്(24) മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന കോഴിക്കോട് സ്വദേശി പ്രണവിനെ ഗുരുതരമായി പരുക്കുകളോടെ
ബാംഗ്ലൂരിൽ കേക്ക് കഴിച്ച് 5 വയസ്സുള്ള കുഞ്ഞ് മരിച്ചു; മാതാപിതാക്കൾ ഐ.സി.യുവിൽ
ബാംഗ്ലൂർ: കേക്ക് കഴിച്ച് കുഞ്ഞ് മരിച്ചു. ബംഗളൂരുവിലെ ഭുവനേശ്വരി നഗറിലുള്ള കെ.പി അഗ്രഹാരയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്വിഗ്ഗി ഡെലിവറി എക്സിക്യൂട്ടീവായ ബലരാജിന് കിട്ടിയ കേക്ക് ആണ് പിഞ്ച് ജീവനെടുത്തത്. ഓർഡർ ചെയ്ത കേക്ക് ഒരു കസ്റ്റമർ ക്യാൻസൽ ചെയ്തതോടെയാണ് ബലരാജിന്റെ കരങ്ങളിൽ അത്
ശുക്രയാൻ 1 വിക്ഷേപണം 2028ൽ
ബാംഗ്ലൂർ: ഇന്ത്യയുടെ രണ്ടാം ഗ്രഹാന്തര ദൗത്യം ശുക്രയാൻ 1ന്റെ വിക്ഷേപണം 2028 മാർച്ച് 29ന്. ഇസ്രൊയുടെ എൽ.വി.എം മൂന്ന് റോക്കറ്റിൽ കുതിച്ചുയരുന്ന ശുക്രയാൻ 112 ദിവസത്തെ യാത്രയ്ക്കൊടുവിൽ 2028 ജൂലൈ 19ന് ശുക്രനു ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തും. ഒക്ടോബർ ഒന്നിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയാണ് (ഇസ്രൊ)
അർജുന്റെ ലോറി കരയിൽ എത്തിച്ചു
ഷിരൂർ: ഗംഗാവലിപുഴയിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ അർജുന്റെ ലോറി കരയിലേക്ക് എത്തിക്കുന്നു. ക്രെയിനുകൾ ഉപയോഗിച്ച് ലോറി മുകളിലേക്ക് ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ലോറി പൂർണമായി കരയിലേക്ക് എത്തിച്ചിട്ടുണ്ട്. റോഡിലേക്ക് വലിച്ചുകയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ലോറിക്കുള്ളിൽ കൂടുതൽ
ബാംഗ്ലൂരിൽ ഫ്ലാറ്റിലെ റഫ്രിജറേറ്ററിൽ യുവതിയുടെ മൃതദേഹം
ബാംഗ്ലൂർ: നഗരത്തിലെ ഫ്ലാറ്റിൽ യുവതിയുടെ മൃതദേഹം അമ്പതിലേറെ കഷണങ്ങളായി റഫ്രിജറേറ്ററിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. പശ്ചിമ ബംഗാൾ സ്വദേശിയാണ് പ്രതിയെന്നും മന്ത്രി. ഇരുപത്തൊമ്പതുകാരി മഹാലക്ഷ്മിയാണ് വ്യാളികാവലിലെ
അർജുനായുള്ള തിരച്ചിൽ: ഗംഗാവലിപുഴയിൽ നിന്നും ക്രാഷ് ഗാർഡ് കണ്ടെത്തി
ബാംഗ്ലൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കണാതായ അർജുനും മറ്റ് രണ്ട് പേർക്കുമായി തെരച്ചിൽ തുടരുകയാണ്. പുഴയിൽ നിന്നും ഡ്രഡ്ജിങ്ങിൽ ക്രാഷ് ഗാർഡ് കണ്ടെത്തി. ഇത് അർജുന്റെ ലേറിയുടേയത് തന്നെയാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ, പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ
അർജുനായുള്ള തെരച്ചിലിൽ പുരോഗതി
അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിൽ പുരോഗതി. ലോറിയുടെ ടയർ കണ്ടെത്തിയതായി ഈശ്വർ മാൽപെ. ഈശ്വർ മാൽപെ പുഴയിലിറങ്ങി നടത്തിയ തെരച്ചിലിലാണ് ലോറിയുടെ ടയർ കണ്ടെത്തിയത്. അർജുൻറെ ലോറിയുടെ ടയർ തന്നെയാണോ എന്ന് വ്യക്തമല്ല. മുമ്പ് മാൽപെ
അർജുനായി ഷിരൂരിൽ മൂന്നാം ഘട്ട തെരച്ചിൽ തുടരുന്നു: അവസാന പ്രതീക്ഷയെന്ന് കർവാർ എം.എൽ.എ
ബാംഗ്ലൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കമുള്ളവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരും. ഡ്രഡ്ജർ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുക. അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്യാബിൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. മണ്ണിടിച്ചിലിൽ കാണാതായ മൂന്ന് പേരെയാണ് ഇനിയും
ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞു
ബാംഗ്ലൂർ: ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. കർണാടകയിലെ ഹുൻസൂരിൽ വച്ച് രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. എസ്.കെ.എസ് ട്രാവൽസിന്റെ എ.സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു.
സിനിമാ ചിത്രീകരണത്തിനിടെ ലൈറ്റ്ബോയ് 30 അടി താഴ്ചയിലേക്ക് വീണ് മരിച്ചു: കന്നഡ സംവിധായകൻ യോഗരാജ് ഭട്ടിനെതിരെ കേസ്
ബാംഗ്ലൂർ: സിനിമാ ചിത്രീകരണത്തിനിടെ ലൈറ്റ്ബോയ് വീണുമരിച്ചു. സംവിധായകൻ യോഗരാജ് ഭട്ടിനെതിരെ കേസെടുത്ത് പൊലീസ്. യോഗരാജിന്റെ 'മനദ കടലുവെന്ന' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. തുമകൂരു കൊരട്ടെഗെരെ സ്വദേശി ശിവരാജാണ്(30) മരിച്ചത്. 30 അടി ഉയരത്തിൽ നിന്നും വീഴുകയായിരുന്നു.
കൊലക്കേസിൽ നടി പവിത്ര ഗാഡ സമർപ്പിച്ച് ഹർജി കോടതി തള്ളി
ബാംഗ്ലൂർ: രേണു കസ്വാമി വധക്കേസിലെ മുഖ്യപ്രതി പവിത്ര ഗൗഡയുടെ ജാമ്യാപേക്ഷ കോടതി തള്ളി. നേരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടൻ ദർശനും കൂട്ട് പ്രതി അനുകുമാറും ജാമ്യാപേക്ഷ നൽകിയിരുന്നു. ഇവരുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട ശേഷം പിന്നീട് അതും തള്ളിയിരുന്നു. ബെംഗളൂരുവിലെ 57-ാമത് സിറ്റി സിവിൽ
ബാംഗ്ലൂർ രാജ്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ബാംഗ്ലൂർ: താമസ സ്ഥലത്ത് മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി അശ്വതിയാണ്(20) മരിച്ചത്. ബാംഗ്ലൂർ ചിക്കജാല വിദ്യാനഗറിലെ താമസ സ്ഥലത്ത് ഓഗസ്റ്റ് 30 വെള്ളിയാഴ്ച്ചയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മ്യതദേഹം യെഹലങ്ക സർക്കാർ ആശുപത്രിയിൽ
കർണാടകയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരനെ കുത്തി കൊലപ്പെടുത്തി
ബാംഗ്ലൂർ: കർണാടകയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരൻ കുത്തേറ്റു മരിച്ചു. തുമക്കുരു മധുഗിരി സ്വദേശി രാമകൃഷ്ണയാണ്(48) കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ടെർമിനൽ ഒന്നിന് സമീപമുള്ള പാർക്കിംഗ് ഏരിയയിലാണ് ഇയാൾ കുത്തേറ്റ് മരിച്ചത്. രമേശിൻ എന്നയാളാണ്
മുൻ ഭർത്താവിൽ നിന്ന് ചികിത്സാ ചെലവ് ഉൾപ്പെടെ മാസം 6 ലക്ഷം രൂപ ജീവനാംശം; യുവത്യ്ക്ക് ജഡ്ജിയുടെ രൂക്ഷ വിമർശനം
ബാംഗ്ലൂർ: മുൻ ഭർത്താവിൽ നിന്ന് പ്രതിമാസം 6 ലക്ഷം രൂപ ജീവനാംശം ആവശ്യപെട്ട യുവതിയെ കർണാടക ഹൈക്കോടതി ജഡ്ജി രൂക്ഷമായി വിമർഷിച്ചു. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 24 പ്രകാരം സാമ്പത്തിക സഹായം തേടുകയായിരുന്നു രാധ മുനുകുന്ത്ല എന്ന സ്ത്രീ, തന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രതിമാസ
അർജുനെ കാണാതായിട്ട് ഒരു മാസം തികയുന്നു; പുഴയിൽ കയർ കിട്ടിയിടത്ത് വീണ്ടും തെരച്ചിൽ
ബാംഗ്ലൂർ: ഷിരൂരിലെ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിയായ ട്രക്ക് ഡ്രൈവർ അർജുനെ കാണാതായിട്ട് ഒരു മാസം. അതേസമയം, കഴിഞ്ഞ ദിവസം നിർത്തി വച്ച ഷിരൂർ ഗംഗാവലി പുഴയിലെ തെരച്ചിൽ പുരോഗമിച്ച് കൊണ്ടിരിക്കുക ആണ്. ഗോവയിൽ നിന്നും ഡ്രഡ്ജർ എത്തിക്കുന്നത് വരെ ഗംഗാവലി പുഴയിൽ മുങ്ങൽ വിദഗ്ധരായിരിക്കും
ഭാരത്ത് കടലിൽ ഒഴുകി നടക്കുന്ന നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടതായി മത്സ്യതൊഴിലാളികൾ: അർജുന്റേതാവാമെന്ന് സംശയം
അങ്കോല: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ ഷിരൂരിൽ നിന്നും 55 കിലോമീറ്റർ അകലെ കടലിൽ ജീർണിച്ച പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഗോകർണനും കുന്ദാവാരയ്ക്ക് ഇടയിലുമുള്ള ഭാരത്ത് കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല. മണ്ണിടിച്ചിലിൽ കാണാതായ
അർജുനെ കണ്ടെത്താൻ ഗോവയിൽ നിന്ന് ബാർജും പ്ലാറ്റ്ഫോമും എത്തിക്കും
കാർവാർ: കനത്ത മഴയും നദിയിലെ കുത്തൊഴുക്കും രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയപ്പോൾ മലയാളി ലോറി ഡ്രൈവർ അർജുൻ പന്ത്രണ്ടാം ദിവസവും കാണാമറയത്ത്. ട്രക്കും ഗ്യാസ് ടാങ്കറും നദിയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ പരിശോധനയിൽ ഇവയുടെ സ്ഥാനവും തിരിച്ചറിഞ്ഞു. എന്നാൽ, ശക്തമായ അടിയൊഴുക്ക്
നദിയിലെ മൺകൂനയ്ക്ക് അരികിൽ നിർണായക സിഗ്നൽ
ബാംഗ്ലൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ ട്രാക്കിന്റെ നിർണായക സിഗ്നൽ ലഭിച്ചു. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് തന്നെയാണതെന്നാണ് നിഗമനം. ട്രക്കിന്റേയും മണ്ണിടിച്ചിലിൽ ഒലിച്ച് പോയ
അർജുന് വേണ്ടിയുള്ള തെരച്ചിൽ, 11ആം ദിവസം
അങ്കോള: ഉത്തര കന്നഡയിലെ ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പതിനൊന്നാം ദിനവും തുടരുന്നു. ഗംഗാവാലി പുഴയിൽ കണ്ടെത്തിയ ട്രക്കിൽ അർജുനുണ്ടോയെന്ന് സ്ഥിരീകരിക്കാൻ ഇനിയും സാധിച്ചിട്ടില്ല. പുഴയിലെ ശക്തമായ അഴിയൊഴുക്കാണ് വെല്ലുവിളിയാകുന്നത്. രണ്ട് നോട്ട് അടിയൊഴുക്കാണെങ്കിൽ മാത്രമേ
അടിയൊഴുക്ക് ശക്തം, പുഴയ്ക്കടിയിലേക്ക് ഇറങ്ങിയുള്ള പരിശോധന ഉടനെയില്ല
ബാംഗ്ലൂർ: ഷിരൂർ മണ്ണിടിച്ചിലിൽ ഗംഗാവലി നദിയില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള നിർണായക ദൗത്യത്തിന് വെല്ലുവിളിയായി പുഴയിൽ ശക്തമായ അടിയൊഴുക്ക്. രാവിലെ മുതൽ പെയ്ത് കൊണ്ടിരുന്ന കനത്ത മഴ ശമിച്ചതിന് പിന്നാലെയാണ് തിരച്ചിൽ നടത്തിയത്. ശക്തമായ അടിയൊഴുക്ക് മൂലം സ്കൂബ ഡൈവർമാർക്ക് പുഴയിൽ
മുങ്ങൽ വിദഗ്ധർ നദിയിലെ ഒഴുക്ക് പരിശോധിക്കുന്നു
അങ്കോള: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതയ അർജുന് വേണ്ടിയുള്ള തെരച്ചിൽ നിർണായക ഘട്ടത്തിൽ ഗംഗാവാലി പുഴയുടെ അടിയൊഴുക്കു പരിശോധിക്കാനായി നാവിസേനയിലെ മുങ്ങൽ വിദഗ്ധർ പുഴയിലിറങ്ങി. മൂന്ന് ബോട്ടുകളിലായി 15 അംഗ സംഘമാണ് പുഴയിൽ ഇറങ്ങിയിരിക്കുന്നത്. അടിയൊഴുക്ക് അനുയോജ്യമെങ്കിൽ ഇവർ നദിയുടെ
ശക്തമായ മഴ പെയ്താലും അര്‍ജുനായി തിരച്ചിൽ തുടരും
അങ്കോള: ഷിരൂര്‍ മണ്ണിടിച്ചിലില്‍ ഡ്രൈവര്‍ അര്‍ജുനെ കാണാതായ സംഭവത്തില്‍ രക്ഷാ ദൗത്യത്തില്‍ ഇന്ന് നിര്‍ണായക ഘട്ടം. നാവികസേനയുടെ കൂടുതല്‍ മുങ്ങല്‍ വിദഗ്ധര്‍ ദൗത്യമേഖലയിലെത്തി. നേവിയുടെ 18 അംഗ സംഘമാണ് പുഴയിലിറങ്ങുക. അതേസമയം രക്ഷാ പ്രവര്‍ത്തനം ദുഷകരമക്കി പ്രദേശത്ത് മഴ തുടരുകയാണ്.
അർജുന് വേണ്ടിയുള്ള തെരച്ചിൽ നിർണായക ഘട്ടത്തിൽ
അങ്കോല: ഉത്തര കന്നഡയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ നിർണായക ഘട്ടത്തിൽ. തെരച്ചിലിന്റെ 10ാം ദിനത്തിൽ നദിക്കടിയിൽ കണ്ടെത്തിയ ട്രക്കിൽ ആളുണ്ടോ ഇല്ലയോയെന്ന് സ്ഥിരീകരിക്കാനാണ് രക്ഷാപ്രവർത്തകരുടെ ശ്രമം. അതിനായി മുങ്ങൽ വിദഗ്ധരുടെ സഹായം തേടും. അതേ സമയം
അർജുന്റെ ട്രക്ക് നദിക്കടിയിൽ കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി
അങ്കോല: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ നിർണായക ഘട്ടത്തിൽ. ഗംഗാവാലി പുഴയിൽ നടത്തിയ തെരച്ചിലിനിടെ ഒരു ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ഗൗഡ സ്ഥിരീകരിച്ചു. ബൂം എസ്കവേറ്റർ ഉപയോഗിച്ച് ഉടൻ തന്നെ ട്രക്ക് കരയിലേക്ക് കയറ്റും. 60 അടി താഴ്ചയിൽ വരെ തെരച്ചിൽ
ഡ്രോണിൽ ബാറ്ററി ഇല്ലാത്തതിനാൽ അർജുനെ തിരയാൻ ബൂം മണ്ണുമാന്തി യന്ത്രം
അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ തെരയാനായി ബൂം ലെങ്ത് മണ്ണ് മാന്തിയന്ത്രം എത്തിക്കും. അറുപത് അടി താഴ്ചയിൽ വരെ തെരച്ചിൽ നടത്താൻ ഈ യന്ത്രം കൊണ്ട് സാധിക്കും. ബൂം യന്ത്രവുമായി വരുന്ന വാഹനത്തിന് തകരാർ സംഭവിച്ചതിനാലാണ് യന്ത്രം എത്താൻ വൈകുന്നത്. ബുധനാഴ്ച ഉച്ചയോടെ
അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു
അങ്കോല: ഉത്തരകന്നഡയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഒമ്പതാം ദിനവും തുടരുന്നു. മലയാളിയായ റിട്ടയേഡ് മേജർ ജനറൽ ഇന്ദ്രബാലൻറെ നേതൃത്വത്തിലുള്ള സംഘം ഷിരൂരിലെത്തും. കര, നാവിക സേനകൾക്കൊപ്പമായിരിക്കും തെരച്ചിൽ നടത്തുക. മണ്ണിലും വെള്ളത്തിലും ഒരു പോലെ പരിശോധന
അര്‍ജുനെ കണ്ടെത്താനായുള്ള തെരച്ചിലിൽ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൈന്യം
ബാംഗ്ലൂർ: കര്‍ണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ അര്‍ജുനെ കണ്ടെത്താനായുള്ള തെരച്ചിലിൽ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൈന്യം. ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് റോഡിൽ നടത്തിയ റഡാർ സെർച്ചിൽ സിഗ്നൽ ലഭിച്ചു. ആദ്യത്തേത് കൂടാതെ മറ്റ്
അർജുന്റെ ലോറി കരയിൽ തന്നെയുണ്ടാകാനാണ് സാധ്യത’യെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്
ബാംഗ്ലൂർ: ഷിരൂരിൽ ദേശീയ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ മലയാളി അർജുന് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ട് ഇന്നേക്ക് ഏഴാം ദിവസം. അർജുന്റെ ലോറി കരയിൽ തന്നെയുണ്ടാകുമെന്നാണ് രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രയേലിന്റെ
അർജുന്റെ ലോറിയുടെ സ്ഥാനം റഡാറിൽ തെളിഞ്ഞു
അങ്കോള: കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽപെട്ട കോഴിക്കോട് സ്വദേശി അർജുൻ അകപ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ലോറിയുടെ ലൊക്കേഷൻ റഡാറിൽ കണ്ടെത്തി. എൻ.ഐ.റ്റി സംഘം ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഡിവൈസുമായി നടത്തിയ തിരച്ചിലിൽ ആണ് ലോറിയുടെ സ്ഥാനം കണ്ടെത്തിയത്. രക്ഷാപ്രവർത്തനം
അർജുനായി 5ആം ദിനവും തെരച്ചിൽ ഊർജിതം
ബാംഗ്ലൂർ: ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിൽ മണ്ണിനടിയിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശിയായ അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ രാവിലെ തന്നെ പുനരാരംഭിച്ചു. രാവിലെ ആറ് മണിയോടെ തന്നെ രക്ഷാപ്രവത്തനം ആരംഭിച്ചു. എൻ.ഡി.ആർ.എഫ് സംഘം, നാവികസേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിങ്ങനെ എല്ലാവരും സ്ഥലത്തുണ്ട്.