അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ആർ അശ്വിൻ
ബ്രിസ്ബെയ്ൻ: ഇന്ത്യൻ ക്രിക്കറ്റിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. ന്യൂസിലൻഡ് ഇന്ത്യയെ 3-0 എന്ന നിലയിൽ തൂത്തുവാരിയ ടെസ്റ്റ്
അമേരിക്കയിലെ സ്കൂളിൽ നടന്ന വെടിവയ്പ്പിൽ അക്രമിയായ വിദ്യാർത്ഥിനി ഉൾപ്പടെ മൂന്ന് പേർ മരിച്ചു
വാഷിങ്ങ്ടൺ: അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ അക്രമിയായ വിദ്യാർഥിനി ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു. അമെരിക്കയിലെ വിസ്കോൺസിനിലെ സ്കൂളിലാണ് വെടിവെപ്പുണ്ടായത്. ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂളിലെ അധ്യാപകനും മറ്റൊരു വിദ്യാര്‍ഥിയുമാണ് കൊല്ലപ്പെട്ട മറ്റ്
ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ച പ്രസിഡന്റ് യുൻ സുക് യോളിനെ ഇംപീച്ച് തെയ്തു
സോൾ: ഈ മാസം ആദ്യം രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ച് പരാജയപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യുൻ സുക് യോളിനെ ഇംപീച്ച് തെയ്തു. 300 എംപിമാരില്‍ ഇംപീച്ച്മെന്റിനെ അനുകൂലിച്ച് 204 പേര് വോട്ട് ചെയ്തപ്പോള്‍ 85 പേര് എതിര്‍ത്തു. മൂന്ന് എംപിമാര്‍ വിട്ടുനിന്നപ്പോള്‍ എട്ടു വോട്ടുകള്‍ അസാധുവായി.
സിറിയയിൽ നിന്നും 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു
ഡമാസ്കസ്: വിമത അട്ടിമറിയിലൂടെ സർക്കാരിനെ പുറത്താക്കിയതിനു പിന്നാലെ സംഘർഷം തുടരുന്ന സിറിയയിൽ നിന്നും 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. എല്ലാവരെയും സുരക്ഷിതമായി ലെബനനിൽ എത്തിച്ചതായി വിദേശ മന്ത്രാലയം അറിയിച്ചു. ദമാസ്കസിലെയും ബെയ്റൂട്ടിലെയും ഇന്ത്യൻ എംബസികൾ ചേർന്നാണ് ഒഴിപ്പിക്കൽ നടപടികൾ
കർദിനാൾ സ്ഥാനാരോഹണത്തിന് ഒരുങ്ങി ആർച്ച് ബിഷപ്പ് മാർ ജോർജ് ജേക്കബ് കൂവക്കാട്
വത്തിക്കാൻ: കർദിനാൾ സ്ഥാനാരോഹണത്തിന് ഒരുങ്ങി ആർച്ച് ബിഷപ്പ് മാർ ജോർജ് ജേക്കബ് കൂവക്കാട്. വൈദികനായിരിക്കേ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ പുരോഹിതനാണ് മാർ ജോർജ് ജേക്കബ് കൂവക്കാട്. സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30നാണ്
റഷ്യയുടെ നയം മാറ്റം; ആണവയുധ ഭീതിയിൽ ലോകം
മോസ്കോ: യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യ നയം മാറ്റിയതോടെ ലോകം ആണവയുധ ഭീതിയിൽ. ആണവായുധ പ്രയോഗമുൾപ്പെടെ ആക്രമണങ്ങൾക്ക് കരുതിയിരിക്കണമെന്നും ഭക്ഷ്യവസ്തുക്കൾ കരുതിവയ്ക്കണമെന്നും നാറ്റോ രാജ്യങ്ങൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിത്തുടങ്ങി. സ്വീഡനും ഫിൻലൻഡും നോർവെയുമടക്കം രാജ്യങ്ങളാണ്
പാക് റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം, 20 പേർ മരിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്വെറ്റ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 20 പേർ മരിച്ചു. 30 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച രാവിലെ 8.30ന് ശേഷമാണ് അപകടമുണ്ടായത്. പെഷവാറിലേക്കുള്ള ജാഫർ എക്സ്പ്രസിൽ കയറുന്നതിനായി നിരവധി പേർ സ്റ്റേഷനിൽ കാത്തു നിന്നിരുന്നു. ട്രെയിൻ സ്റ്റേഷനിൽ
യു.എസ് തെരഞ്ഞെടുപ്പ്; വരൻ വോട്ട് ചെയ്യാത്തതിന്റെ പേരിൽ വിവാഹ നിശ്ചയത്തിൽ നിന്ന് പിന്മാറി
ന്യൂയോർക്ക്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പ്രതിശ്രുത വരനുമായുള്ള വിവാഹനിശ്ചയം ഒഴിവാക്കി യുവതി. ഫ്ലോറിഡ സ്വദേശിയായ യുവതിയാണ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത്. സ്ഥാനാർഥികളിൽ ആരെയും ഇഷ്ടപ്പെടാത്തതിനാൽ തന്റെ പ്രതിശ്രുത
യു.എസിൽ വിജയമുറപ്പിച്ച് ട്രംപ്
വാഷിങ്ങ്ടൺ: യുഎസ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. പോപ്പുലർ വോട്ടുകൾക്ക് ഒപ്പം വിജയമുറപ്പിക്കാനായി വേണ്ട 270 ഇലക്റ്ററൽ വോട്ടുകളിൽ 267 വോട്ടുകളും ട്രംപ് സ്വന്തമാക്കി. ജോർജിയയും നോർത്ത് കരോലിനയും അടക്കമുള്ള സ്വിങ് സ്റ്റേറ്റുകളിൽ പൂർണമായ ആധിപത്യം
ജോർജിയ അടക്കമുള്ള സ്വിങ് സ്റ്റേറ്റുകളിൽ വൻ മുന്നേറ്റവുമായി ട്രംപ്
വാഷിങ്ടൺ: യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ജോർജിയ അടക്കമുള്ള സ്വിങ് സ്റ്റേറ്റുകളിൽ വൻ മുന്നേറ്റവുമായി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ്. അതേ സമയം ബുധനാഴ്ച നിശ്ചയിച്ചിരുന്ന ഡെമോക്രാറ്റിക് വാച്ച് പാർട്ടിയിൽ പങ്കെടുക്കില്ലെന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസ്
അങ്കമാലി അർബൻ സഹകരണ സംഘം ഭരണസമിതിയെ പിരിച്ചു വിട്ടു
അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘം നമ്പർ ഇ. 1081 കേരള സഹകരണ നിയമം 32 (1) പ്രകാരം നിലവിലുള്ള ഭരണ സമിതിയെ പിരിച്ച് വിട്ടുകൊണ്ടും പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചു കൊണ്ടും എറണാകുളം ജില്ലാ സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ ജനറൽ ഉത്തരവ് പുറപ്പെടുവിച്ചു. ഈ സംഘത്തിൽ നടക്കുന്ന അഴിമതിയും
യു.എസിൽ ട്രംപിന് മുന്നേറ്റം
വാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പിൻറെ ആദ്യ ഫലസൂച്ചന വരുമ്പോൾ റിപബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് മുന്നേറ്റം. 538 ഇലക്ടറൽ കോളെജ് വോട്ടുകളിൽ ട്രംപ് 177 വോട്ടുകൾ നേടിയതായാണ് റിപ്പോർട്ട്. കമലാ ഹാരിസിന് 99 വോട്ടുകളും ലഭിച്ചു. ആദ്യ റിപ്പോർട്ട് പ്രകാരം ശക്തി കേന്ദ്രങ്ങളായി 14 സ്റ്റേറ്റുകളിൽ
യു.എസ് തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്
ന്യൂയോർക്ക്: രാജ്യത്തിന്റെ നാൽപ്പത്തേഴാം പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ യു.എസിൽ ഇന്ന് വോട്ടെടുപ്പ്. ഡോണൾഡ് ട്രംപിന്റെ തിരിച്ചുവരവിൽ റിപ്പബ്ലിക്കൻ പാർട്ടിയും വൈസ് പ്രസിഡന്റ് കമലഹാരിസിന്റെ സ്ഥാനക്കയറ്റത്തിൽ ഡെമൊക്രറ്റുകളും പ്രതീക്ഷയർപ്പിക്കുമ്പോൾ അവസാന നിമിഷവും തുടരുന്നത്
ഖാലിസ്ഥാൻ പ്രകടനം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ഒട്ടാവ: കഴിഞ്ഞ ദിവസം ക്യാനഡയിൽ ബ്രാംപ്റ്റണിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ ഖാലിസ്ഥാൻ വാദികളുടെ പ്രകടനത്തിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തത്. പീൽ റീജിയണൽ പൊലീസ് സെർജൻറായ ഹരിന്ദർ സോഹിക്കെതിരെയാണ് നടപടി. സസ്പെൻഡ് ചെയ്യപ്പെട്ട പീൽ റീജിയണൽ പൊലീസ് ഓഫീസർ
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം മാത്രം
ന്യൂയോർക്ക്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കുമ്പോൾ ഡെമൊക്രറ്റ് സ്ഥാനാർഥി കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപുമായി ഇഞ്ചോടിഞ്ച് പോരാട്ടം. ഒടുവിലത്തെ സൂചനകൾ വോട്ടിന്റെ മേൽക്കൈ കമല ഹാരിസിനാണ്. കമലയ്ക്ക് 47.9 ശതമാനവും ട്രംപിന് 44 ശതമാനവുമാണ്
ക്യാനഡയിലെ ഹിന്ദു ക്ഷേത്രത്തിൽ ഖാലിസ്ഥാൻ ആക്രമണം
ഒട്ടാവ: ക്യാനഡയിലെ ബ്രാംപ്ടണിലുള്ള ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയാണ് ഖാലിസ്ഥാൻ വാദികൾ ആക്രമം നടത്തിയത്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആക്രമണത്തെ അപലപിച്ചു. ഇന്ന് ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ നടന്ന അക്രമം അംഗീകരിക്കാനാവില്ല. ഓരോ ക്യാനഡക്കാരനും അവരുടെ വിശ്വാസം
വിഴിഞ്ഞത്തിന് നൽകുന്ന ഫണ്ട് പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര സർക്കാർ
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ധനസഹായം നൽകുന്നതിൽ കേരളത്തെ വെട്ടിലാക്കി കേന്ദ്ര സർക്കാർ. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. വിഴിഞ്ഞം പദ്ധതിക്ക് ആകെ നൽകാമെന്ന് പറഞ്ഞിരുന്ന 817.80 കോടി
സ്പെയിനിൽ പ്രകൃതി ദുരന്തത്തിൽ 158 മരണം
വലെൻസിയ: യുറോപ്പ് ഇന്ന് വരെ സാക്ഷികളാവാത്ത പ്രകൃതി ദുരന്തത്തിനാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്പെയിൻ അഭിമുഖീകരിക്കുന്നത്. ചുഴലിക്കാറ്റും വെള്ളപ്പെക്കവുമടക്കമുള്ള ദുരന്തത്തിൽ 158 പേരാണ് മരിച്ചത്. നിരവധി പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനിടെ
ബെൻ സ്റ്റോക്സിന്റെ വീട്ടിൽ കവർച്ച
ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം മോഷണം നടത്തി. പാക്കിസ്ഥാനെതിരെ രണ്ടാം ടെസ്റ്റ് പരമ്പര കളിക്കുന്നതിനിടെയാണ് ലണ്ടനിലെ വീട്ടിൽ മോഷണം നടന്നത്. മോഷണം നടക്കുന്ന സമയത്ത് ഭാര്യയും കൊച്ചുകുട്ടികളുമാണ് വീട്ടിൽ
ഖമനയിയുടെ ഹീബ്രു ഭാഷയിൽ തുടങ്ങിയ അക്കൗണ്ട് സസ്പെൻഡ് ചെയ്ത് എക്സ്
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഹീബ്രു ഭാഷയിൽ ആരംഭിച്ച അക്കൗണ്ട് സസ്പെൻഡ് ചെയ്ത് സമൂഹമാധ്യമമായ എക്സ്. രണ്ട് ദിവസം മുമ്പാണ് ഖമനയി തന്റെ പ്രധാന അക്കൗണ്ടിനു പുറമെ എക്സിൽ ഹീബ്രു ഭാഷയിലുള്ള പുതിയ അക്കൗണ്ട് ആരംഭിച്ചത്. ഇസ്രയേൽ ഇറാനിൽ വ്യോമാക്രമണം നടത്തിയതിന്
ഇറാനെതിരേ തിരിച്ചടിച്ച് ഇസ്രയേൽ; സൈനിക കേന്ദ്രങ്ങൾക്കെതിരെ വ്യോമാക്രമണം
ജറുസലേം: ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കെതിരെ ഇസ്രയേലിന്റെ വ്യോമാക്രമണം. ഒക്ടോബർ ഒന്നിന് ഇരുന്നൂറിലേറെ മിസൈലുകളാണ് ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ തൊടുത്തത്. ഇതിനുള്ള തിരിച്ചടിയാണിതെന്ന് ഇസ്രയേൽ വ്യക്തമാക്കി. തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇറാന്റെ മറുപടി എന്തായാലും
മോദിയും ഷിജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ച സുപ്രധാനമെന്ന് ചൈന
ബീജിങ്ങ്: ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നു ചൈന. ഉഭയകക്ഷി ബന്ധം മെച്ചപ്പടുത്താനുള്ള സുപ്രധാനമായ പൊതുധാരണകളിലേക്ക് അവരെത്തിയെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ
ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണം: ഗാസയിൽ മരണം
ദേർ അൽബല: ഗാസ മുനമ്പിൽ ശനിയാഴ്ച രാത്രി മുതൽ ഇസ്രയേൽ നടത്തിയ തുടർച്ചയായ ആക്രമണങ്ങളിൽ വൻ ആൾനാശം. 87 പേർ മരിക്കുകയോ കാണാതാകുകയോ ചെയ്തെന്ന് ഗാസ ആരോഗ്യ അധികൃതർ. ഹമാസ് വീണ്ടും സംഘടിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ആയിരുന്നു ശക്തമായ ആക്രമണം. ഹമാസിനെ നിർവീര്യമാക്കാൻ നടത്തിയ ആക്രമണമാണിതെന്നും മരണ
കമ്പ്യൂട്ടറുകളെ വിശ്വസിക്കരുതെന്ന് മസ്ക്
ന്യൂയോർക്ക്: കമ്പ്യൂട്ടറുകളെ വിശ്വസിക്കരുതെന്ന് ടെസ്ല, എക്സ് സി.ഇ.ഒ ഇലോൺ മസ്ക്. വരുന്ന യു.എസ് തെരഞ്ഞെടുപ്പിൽ ഇ.വി.എമ്മിനു പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്നും മസ്ക് പറയുന്നു. എന്റെ നിരീക്ഷണത്തിൽ ബാലറ്റ് പേപ്പറുകൾ കൈകൾ കൊണ്ട് എണ്ണി തിട്ടപ്പെടുത്തുകയാണ്.
ഹർദീപ് സിങ്ങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക്; ആരോപണം ആദ്യം ഉന്നയിച്ചത് തെളിവില്ലാതെയെന്ന് ക്യാനഡ പ്രധാനമന്ത്രി
ഒട്ടാവ: ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ്ങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം ആദ്യം ഉന്നയിച്ചത് തെളിവില്ലാതെയെന്ന് ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോപണം. അന്വേഷണത്തോടു സഹകരിക്കാനാണ് ഇന്ത്യയോട്
സമാധാന നൊബേൽ ആണവ വിരുദ്ധ പോരാട്ടത്തിന്
ഓസ്ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം നിഹോൺ ഹിഡാൻക്യോ എന്ന ജപ്പാൻ സംഘടനയ്ക്ക് ലഭിച്ചു. രണ്ടാം ലോകയുദ്ധ കാലത്ത് ഹിരോഷിമയിലും നാഗസാക്കിയിലും യു.എസ് നടത്തിയ അണു ബോംബ് ആക്രമണത്തിൽ നിന്ന് രക്ഷപെട്ടവരുടെ സംഘടനയാണിത്. ആണവായുധങ്ങൾക്കെതിരേ നടത്തുന്ന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ്
പാക്കിസ്ഥാനില്‍ 20 ഖനി തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തി
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ കൂട്ട വെടിവയ്പ്പിൽ 20 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ ആയുധധാരികളായ അക്രമി സംഘം ഖനിയില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരെല്ലാം ഖനി
വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം, ബെയ്റൂട്ടിൽ 22 ആളുകൾ മരിച്ചു
ബെയ്റൂട്ട്: ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. സെൻട്രൽ ബെയ്റൂട്ടിൽ ഹിസ്ബുള്ളയുടെ താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 22 പേർ മരിച്ചു. 117 പേർക്ക് പരുക്കേറ്റു. ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശത്താണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. അതേസമയം, ഗാസയിൽ
മിൽട്ടൻ ചുഴലിക്കാറ്റ് ഫ്ലോറിഡയിൽ; ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു
ഫ്ലോറിഡ: അതിതീവ്ര ചുഴലിക്കാറ്റ് മിൽട്ടൻ കരതൊട്ടു. ഫ്ലോറിഡയിലെ സിയെസ്റ്റ കീ നഗരത്തിലാണ് മിൽട്ടൻ കരതൊട്ടത്. 250 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ഫ്ളോറിഡയുടെ തീരപ്രദേശത്ത് കനത്ത മഴയാണ്. ലക്ഷ കണക്കിന് ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു. ആറ് വിമാനത്താവളങ്ങൾ അടച്ചു.
പാക്കിസ്ഥാനിൽ വിവാഹത്തിന് സമ്മതിച്ചില്ലെന്ന് ആരോപിച്ച് മാതാപിതാക്കളുൾപ്പെടെ കൊലപ്പെടുത്തി യുവതിയും കാമുകനും
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മാതാപിതാക്കളുൾപ്പെടെ 13 കുടുംബാഗങ്ങളെ വിഷം നൽകി കൊലപ്പെടുത്തിയ യുവതിയും കാമുകനും പൊലീസ് പിടിയിൽ. പ്രണയിച്ച ആളെ വിവാഹം കഴിക്കാൻ വീട്ടുകാർ അനുവാദം നൽകാതിരുന്നതിനാലാണ് 13 പേരെയും കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ മൊഴി. ഷെയ്സ്ത ബ്രോഹി, കാമുകന് അമീര്‍ ബക്ഷി
ഇസ്രയേൽ നേരിടുന്നത് സപ്തമുഖ യുദ്ധമെന്ന് പ്രധാനമന്ത്രി നെതന്യാഹു
ജറൂസലം: ഇസ്രയേൽ ഏഴ് ഇടങ്ങളിൽ നിന്നുള്ള യുദ്ധമാണു നേരിടുന്നതെന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വടക്ക് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള, ഗാസയിൽ ഹമാസ്, യെമനിൽ ഹൂതി, വെസ്റ്റ് ബാങ്കിൽ ഭീകരർ, പിന്നെ ഇറാഖിലെയും സിറിയയിലെയും ഷിയ സേനകൾ. ഇതിനൊപ്പം ഇറാനും. കഴിഞ്ഞയാഴ്ച ഇറാൻ ഞങ്ങൾക്കെതിരേ 200
ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തുമെന്ന് ഇറാന്, യു.എസ് താക്കീത് നൽകി
ജറൂസലം: ഇസ്രയേലിനെതിരേ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാനും തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യു.എസും നിരന്നതോടെ പശ്ചിമേഷ്യയൊന്നാകെ യുദ്ധ ഭീതിയിലേക്ക്. ലെബനനിൽ കരസേനാ നീക്കം തുടങ്ങിയതിനു പിന്നാലെ ഇസ്രയേലിനെതിരേ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് ഇറാൻ തയാറെടുക്കുകയാണെന്ന്
ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഞായറാഴ്ച ലെബനനിൽ കൊല്ലപ്പെട്ടത് 105 പേർ
ബയ്റൂത്ത്: ഇസ്രേയേൽ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ലെബനനിൽ 105 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം. 359 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബയ്റുത്തിലുള്ള ബഹുനിലക്കെട്ടിടം ലക്ഷ്യമാക്കിയും വ്യോമാക്രമണം നടന്നത്. ഹമാസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അതിർത്തി കടന്ന് വെടിവയ്പ്പ്
പേജര്‍ സ്ഫോടനം; നോർവേ മലയാളിക്കായി സെര്‍ച്ച് വാറന്റ്
ഓസ്ലോ: ലെബനനിലെ പേജര്‍ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മലയാളിയെ കാണാനില്ല. നോര്‍വേ പൗരനായ റിന്സണ് ജോസിനെ കണ്ടെത്താൻ നോർവീജിയൻ പൊലീസ് ഇപ്പോൾ സെർച്ച് വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചതായും റിൻസണ് വേണ്ടി അന്വേഷണം ആരംഭിച്ചതായും
ബെയ്റൂട്ടിലും ഇസ്രായേൽ വ്യോമാക്രമണം, 560 പേർ മരിച്ചു
ബെയ്റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലേക്കു കൂടി ഇസ്രയേൽ വ്യോമാക്രമണം വ്യാപിപ്പിച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷം. തുടർച്ചയായ രണ്ടു ദിവസങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മരണസംഖ്യ 560 ആയി ഉയർന്നു. ഇവരിൽ അമ്പതോളം കുട്ടികളുണ്ടെന്നു ലെബനൻ. തെക്കൻ ലെബനനിൽ നിന്ന് ഇന്നലെയും
ഇസ്രയേൽ വ്യോമാക്രമണം: ലബനനിൽ 35 കുട്ടികൾ ഉൾപ്പെടെ 492 പേര് കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 35 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചയോടെയാണ് വ്യാമോക്രമണം ആരംഭിച്ചത്. ഇതിൽ സ്ത്രീകളും കുട്ടികളും ആരോഗ്യ പ്രവർത്തകരുമടക്കം 1,240 പേർക്ക് പരുക്കേറ്റതായാണ് വിവരം. ഹിസ്ബുല്ല തീവ്രവാദി സംഘം ആയുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന്
യു.എ ബീരാൻ സാഹിബ് ഫൗണ്ടേഷൻ; ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു
ന്യൂയോർക്ക്: കേരള രാഷ്ട്രീയത്തിൽ നക്ഷത്ര ശോഭയോടെ തിളങ്ങിയ മുൻ മന്ത്രിയും സാഹിത്യകാരനും മുസ്ലിം ലീഗ് നേതാവുമായിരുന്ന അന്തരിച്ച യു.എ.ബീരാൻ സാഹിബിൻ്റെ പേരിൽ അമേരിക്കയിലെ കെ.എം.സി.സി തയ്യാറാക്കിയ "യു.എ.ബീരാൻ സാഹിബ് ഫൗണ്ടേഷൻ" ഫേസ് ബുക്ക് പേജ് ന്യൂജഴ്സിയിലെ എഡിസൺ അക്ബർ ബാങ്ക്വിറ്റ് ഹാളിൽ വെച്ച്
പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്
ബെയ്റൂട്ട്: ലെബനനിൽ പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്. ഹംഗറിയിൽ നിർമിച്ച പേജറുകൾ ലെബനനിലേക്കു കൊണ്ട് പോകുന്നതിനിടെ ഇസ്രേലി രഹസ്യാന്വേഷണ ഏജൻസി മൊസാദ് ഇവയിൽ സ്ഫോടക വസ്തു സ്ഥാപിച്ചെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, ഈ പേജറുകൾ നിർമിച്ച കമ്പനി തന്നെ
എ.ഐ: ലോകത്തിലെ ആദ്യ ട്രേഡ് ലൈസൻസ്; ചരിത്ര നേട്ടം സ്വന്തമാക്കി ഷാർജ
ഷാർജ: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കുകയും നൽകുകയും ചെയ്ത ലോകത്തിലെ ആദ്യ ട്രേഡ് ലൈസൻസെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഷാർജ. അഞ്ച് മിനിറ്റ് സമയം മാത്രമാണ് ഈ പ്രക്രിയ പൂർത്തിയാക്കാൻ എടുത്തത്. ഷാർജ ഇൻവെസ്റ്റ്മെൻറ് ഫോറത്തിൽ(എസ്.ഐ.എഫ് 2024) ഷാർജ ഉപ ഭരണാധികാരി ഷേഖ് അബ്ദുല്ല ബിൻ സാലം ബിൻ
ലബനന് വോക്കി ടോക്കി സ്ഫോടനം; മരണസംഖ്യ 20 ആയി ഉയർന്നു
ബെയ്റൂട്ട്: പേജർ സ്ഫോടന പരമ്പരയ്ക്കു പിന്നാലെ ലെബനനിൽ ഹിസ്ബുള്ള സംഘടനയുടെ നേതാക്കളെ ലക്ഷ്യമിട്ടുണ്ടായ രണ്ടാമത്തെ വാക്കിടോക്കി സ്ഫോടനങ്ങളില്‍ ലെബനനില്‍ മരണം 20 ആയി. 450 ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പേജർ സ്ഫോടനത്തിൽ മരിച്ചവരുടെ സംസ്കാരച്ചടങ്ങിനിടെയാണ് പുതിയ സ്ഫോടനം. ഇതോടെ