കൊച്ചിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് മസ്തിഷ്ക ജ്വരം
കൊച്ചി: കാക്കനാട് സ്കൂൾ വിദ്യാർഥിയായ ആറ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കാക്കനാട് തൃക്കാക്കര എം.എ അബൂബക്കർ മെമ്മോറിയൽ ഗവ. എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി. വിദ്യാർഥി നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചയോടെ ശക്തമായ തലവേദനയെ തുടർന്ന്
കളമശേരിയിൽ മസ്തിഷ്ക ജ്വരം ബാധിച്ച അഞ്ച് കുട്ടികളുടെയും നില മെച്ചപ്പെട്ടു
കൊച്ചി: കളമശേരിയിൽ മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച അഞ്ച് കുട്ടികളുടെ നില മെച്ചപ്പെട്ടു. കളമശേരി സെൻറ് പോൾസ് ഇൻറർനാഷണൽ പബ്ലിക് സ്കൂളിലെ 1,2 ക്ലാസുകളിലെ കുട്ടികളാണ് ചികിത്സ തേടിയത്. എറണാകുളത്തെ രണ്ട് സ്വകാര്യ ആശുപത്രിളിലായാണ് കുട്ടികൾ ചികിത്സ തേടിയത്. കുട്ടികളെ ഐസിയുവിൽ നിന്നും മാറ്റിയതായാണ്
സർക്കാർ ആശുപത്രികളിൽ ആൻ്റിബയോട്ടിക്കുകൾ ബാക്കി
ആലപ്പുഴ: ആൻ്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരെ കർശന നടപടിയുമായി ആരോഗ്യ വകുപ്പ്. ഇതോടെ സർക്കാർ ആശുപത്രികളിൽ ആൻറിബയോട്ടിക്കുകളുടെ ഉപയോഗം കുത്തനെ കുറഞ്ഞു. നിലവിൽ സാമ്പത്തികവർഷം തീരാറായിട്ടും സർക്കാർ ആശുപത്രി ഫാർമസികളിൽ ആൻ്റിബയോട്ടിക്കുകൾ ബാക്കിയാണ്. സംസ്ഥാനമൊട്ടാകെ
ഗില്ലിൻ - ബാരെ സിൻഡ്രോം ബാധിച്ച് പൂനെയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു
ന്യൂഡൽഹി: പൂനെ ഗില്ലിൻ - ബാരെ സിൻഡ്രോം ബാധിച്ച് ചികിത്സിയിലിരുന്ന യുവാവ് മരിച്ചു. 37 വയസുള്ള ഡ്രൈവറാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ഗില്ലിൻ - ബാരെ സിൻഡ്രോം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഏഴായി. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ കഴിയുന്ന 192 പേരിൽ 167 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിൻ; സൗജന്യ പരിശോധനയ്ക്ക് 1500 രൂപ ഫീസ് ഈടാക്കി തിരുവനന്തപുരം മെഡിക്കൽ കോളെജ്
തിരുവനന്തപുരം: ആരോഗ്യം ആനന്ദം - അകറ്റാം അര്‍ബുദം ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി സൗജന്യ പരിശോധന അട്ടിമറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രി അധികൃതർ. ഇവിടെ സൗജന്യ പരിശോധനയ്ക്കെത്തിയവർക്ക് 1500 രൂപ നൽകി മാമോഗ്രാം എടുക്കണമെന്ന് നിർദേശം. ഇതോടെ വലിയൊരു പങ്ക് അതിന്
കാന്‍സര്‍ സാധ്യതയുള്ള മുഴുവന്‍ പേരേയും കണ്ടെത്തി ചികിത്സിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യം ആനന്ദം - അകറ്റാം അര്‍ബുദം ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാംപെയിന്റെ ഭാഗമായി വരുന്ന ഒരു വര്‍ഷം കൊണ്ടു തന്നെ ജനങ്ങളിലെ കാന്‍സര്‍ രോഗ സാധ്യത കണ്ടെത്താനും ആരംഭഘട്ടത്തില്‍ തന്നെ അവര്‍ക്ക് ചികിത്സ ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി
2024ൽ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ കേരളത്തിൽ
ന്യൂഡൽഹി: 2024ൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന് കേന്ദ്ര സർക്കാരിൻറെ കണക്ക്. കഴിഞ്ഞ വർഷം കേരളത്തിൽ കൊവിഡ് ബാധിച്ചു മരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ലോക്സഭയിൽ വച്ച രേഖകൾ പറയുന്നു. കഴിഞ്ഞ വർഷം 5597 പേർക്ക് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചു. 2023ൽ 516
പുതുച്ചേരിയിൽ അഞ്ച് വയസ്സുള്ള കുഞ്ഞിന് എച്ച്.എം.പി.വി
ചെന്നൈ: പുതുച്ചേരിയിൽ അഞ്ച് വയസുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു. പനിയെ തുടർന്ന് ജിപ്മർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്. ശൈത്യകാലത്ത് സാധാരണ റിപ്പോർട്ട് ചെയ്യപ്പെടാറുള്ള പകർച്ചവ്യാധിയാണ് എച്ച്.എം.പി.വിയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഭൂരിഭാഗം
എച്ച്.എം.പി.വി വയറസ്; ഇന്ത്യയിൽ ആറ് കേസുകൾ റിപ്പോർട്ട് ചെയ്തു: ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: എച്ച്എംപിവി വ്യാപനത്തിൽ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നറിയിച്ച് ആരോഗ്യ മന്ത്രാലയം. ഇതുവരെ ആറ് പേർക്ക് എച്ച്എംപിവി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആരുടെയും ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം
ചൈനയിൽ പുതിയ വൈറസ് വ്യാപിക്കുന്നു
ബീജിങ്ങ്: ചൈനയിൽ വീണ്ടും മാരക വൈറസ് വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപകമായി രോഗബാധ ഉണ്ടാകുന്നതായാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ, ഇക്കാര്യങ്ങൾ ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഉറവിടമറിയാത്ത ന്യുമോണിയ
കണ്ണൂരിൽ യുവതിയുടെ മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി
കണ്ണൂർ: മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിയുടെ കാഴ്ച നഷ്ടമായതായി പരാതി. അഞ്ചരക്കണ്ടി മായാങ്കണ്ടി സ്വദേശി രസ്നയാണ്(30) മൂക്കിലെ ദശവളർച്ചയെ തുടർന്ന് ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ കാഴ്ച നഷ്ടമായത്. ഒക്ടോബർ 24 നായിരുന്നു ശസ്ത്രക്രിയ. മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്ക്
രാജസ്ഥാൻ സഞ്ജു സാംസണെ നിലനിർത്തും
ജയ്പുർ: ഐ.പി.എൽ മെഗാ ലേലത്തിനു മുന്നോടിയായി രാജസ്ഥാൻ റോയൽസ് നിലനിർത്തുന്ന താരങ്ങളിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ, ഓപ്പണർ യശസ്വി ജയ്സ്വാൾ, മധ്യനിര ബാറ്റർ റിയാൻ പരാഗ്, സ്വിങ് ബൗളർ സന്ദീപ് ശർമ എന്നിവർ ഉൾപ്പെടുന്നു. അതേസമയം, ഇംഗ്ലണ്ടിൻറെ ടി20 ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ജോസ് ബട്ലറെയും
കണ്ണൂരിൽ പത്തൊമ്പതുകാരിക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു
കണ്ണൂർ: ചെങ്ങളായി വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. രോഗബാധിതയായ 19 കാരി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത
കൊല്ലത്ത് അമീബിക് മസ്തിഷ്ക ജ്വരം
കൊല്ലം: കൊല്ലത്ത് പത്തു വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്ത് ഇതാദ്യമായാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. ഒക്റ്റോബർ 11 മുതൽ കുട്ടി രോഗലക്ഷണങ്ങൾ പ്രകടമാക്കിയിരുന്നു. കടുത്ത പനിയും തലവേദനയും
തിരുവനന്തപുരത്ത് പ്ലസ് റ്റൂ വിദ്യാർത്ഥിക്ക് അമീബിക് മസ്തിഷ്ക ജ്വരം
തിരുവനന്തപുരം: വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. നാവായിക്കുളം സ്വദേശിയായ പ്ലസ് റ്റൂ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഉത്രാട ദിനത്തിൽ കുളത്തിൽ കുട്ടി കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഗ ലക്ഷണം കണ്ട്
കൊച്ചിയിൽ എംപോക്സ് രോഗം: മുന്നറിയപ്പ് നൽകി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ യുവാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. എം പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം
എറണാകുളം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദേശത്ത് നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്സ്
ഇടുക്കി ജില്ലയിൽ വൈറൽ പനി വർധിക്കുന്നു
തൊടുപുഴ: അമീബിക് മസ്തിഷ്ക ജ്വരം പോലെയുള്ള മാരക രോഗങ്ങളിൽ ജില്ലയിൽ ആശങ്കപ്പെടാനില്ലെങ്കിലും മറ്റ് പനികൾ വ്യാപിച്ചിരിക്കുകയാണ്. വൈറൽ പനിയാണ് കൂടുതലും. ഈ മാസം 23 വരെ 5720 പേർ പണിക്ക് ചികിത്സ തേടിയതാണ് ആരോഗ്യവകുപ്പിൻ്റെ കണക്ക്. ഇതിനു പുറമേ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവർ വേറെയും. രണ്ടേ മൂന്ന്
ഇടുക്കിയിൽ ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി
ഇടുക്കി: ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിലാണ് ജീവനുള്ള പുഴുകളെ കണ്ടെത്തിയത്. കട്ടപന പള്ളിക്കവലയിലെ ഏയ്സ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് വിദ്യാർഥികൾക്കാണ് ചിക്കൻകറിയൽ നിന്നും ജീവനുള്ള പുഴുക്കളെ കിട്ടിയത്. മൂന്ന് വിദ്യാർഥികളും ഭക്ഷ്യ വിഷബാധയേറ്റ് കട്ടപനയിലെ സ്വകാര്യ
മലപ്പുറത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് എംപോക്സ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചു. യു.എ.ഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ
നിപാ വയറസ്; ഹൈയെസ്റ്റ് റിസ്ക് പട്ടികയിൽ 26 പേർ
ന്യൂഡൽഹി: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവാവിൻറെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന 13 പേരുടെ സാംപിളുകൾ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സമ്പർക്ക പട്ടികയിൽ 172 പേരാണുള്ളത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വിദ്യാർത്ഥിയുടെ സമ്പർക്കപ്പട്ടികയിൽ ഹൈ റിസ്ക്
മലപ്പുറത്ത് നിപ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
മലപ്പുറം: നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കിയതായും പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വിവാഹം അടക്കമുള്ള ചടങ്ങുകളില്‍ ആളുകളുടെ എണ്ണം
നിപാ വ്യാപനം ഭയന്ന് മലപ്പുറത്ത് നിയന്ത്രണങ്ങൾ; 5 വാർഡുകളിൽ കണ്ടെയ്ൻമെൻറ് സോൺ ഏർപ്പെടുത്തി
മലപ്പുറം: ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. നിപ ബാധിച്ച് മരിച്ച ഇരുപത്തിനാലുകാരൻറെ സമ്പർക്ക പട്ടികയിലുള്ളവരുള്ള പഞ്ചായത്തുകളിലായി അഞ്ച് വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച്
അമീബിക് മസ്തിഷ്ക ജ്വരം; കേരളത്തിൽ 14 പേർ രോഗമുക്തരായി
തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്(അമീബിക് മസ്തിഷ്ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ്ചാര്‍ജ് ചെയ്തു. ഈ 10 പേര് ഉള്‍പ്പെടെ ഇതുവരെ 14 പേരെ രോഗമുക്തരാക്കാന്‍ കേരളത്തിന് കഴിഞ്ഞു. ലോകത്ത് ഈ രോഗം ബാധിച്ചവരില്‍ ആകെ
എംപോക്സ് രോഗം; സംസ്ഥാനങ്ങളുടെ യോഗം വിളിക്കുമെന്ന് കേന്ദ്രം അറിയിച്ചു; തൽക്കാലം ആശങ്കയുടെ സാഹചര്യം ഇല്ല
ന്യൂഡൽഹി: രാജ്യത്ത് എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ സാഹചര്യത്തിൽ വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാൻ കേന്ദ്രം. തൽക്കാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തല്‍. വിമാനത്താവളങ്ങളിൽ അടക്കം കനത്ത ജാഗ്രത തുടരാനും നിർദേശമുണ്ട്. സംശയാസ്പദമായതും സ്ഥിരീകരിച്ചതുമായ കേസുകൾ
കാൻസർ മരുന്നുകൾക്ക് വില കുറയും
ന്യൂഡൽഹി: കാൻസർ മരുന്നുകളുടെ നികുതി 12ൽ നിന്ന് അഞ്ച് ശതമാനമായി കുറച്ച് ജിഎസ്ടി കൗൺസിൽ യോഗം. അതേ സമയം ആരോഗ്യ - ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്റെ ജി.എസ്.ടി കുറയ്ക്കുന്നതിൽ തീരുമാനമായില്ല. ഈ വിഷയം നവംബറിൽ ചേരുന്ന കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
രാജ്യത്ത് എം പോക്സ് രോഗം സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അടുത്തിടെ വിദേശത്ത് നിന്നെത്തിയ യുവാവിന് രോഗ ലക്ഷങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ക്ലാസ് 2 എം പോക്സ്
കാസർഗോഡ് കോളേജ് വിദ്യാർത്ഥികൾക്ക് എച്ച് 3 എൻ 2 വും എച്ച് 1 എൻ 1ഉം
കാസർഗോഡ്: പടന്നക്കാട് കാർഷിക കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് എച്ച് 3 എൻ 2 വും എച്ച് 1 എൻ 1 രോഗവും സ്ഥിരീകരിച്ചു. 5 വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ
അപകടത്തിൽ ചലനശേഷി ഇല്ലാതായ യുവാവിന്റെ ഇടത് കൈ പുനർജീവിപ്പിച്ച് മാർ സ്ലീവാ മെഡിസിറ്റി
പാലാ: അപകടത്തെ തുടർന്നു പൂർണമായി ചലനശേഷി ഇല്ലാതായ യുവാവിന്റെ ഇടത് കൈ അപൂർവ്വ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ പുനർജീവിപ്പിച്ചു. ഒന്നര വർഷത്തോളം ചലനമില്ലാതിരുന്ന ഇടതു കൈ സാധാരണ നിലയിൽ ആയതോടെ 25 കാരനായ യുവാവ് വീണ്ടും വാഹനത്തിന്റെ വളയം പിടിച്ച് പുതു ജീവിതത്തിലേക്ക് പ്രവേശിച്ചു.
സംസ്ഥാനത്ത് പക്ഷിപ്പനി വ്യാപനം: 4 ജില്ലകളില്‍ വളര്‍ത്ത് പക്ഷികള്‍ക്ക് നിരോധനം
ആലപ്പുഴ: പക്ഷിപ്പനി വ്യാപനം തടയാന്‍ നാലു ജില്ലകളില്‍ നാല് മാസം വളര്‍ത്തുപക്ഷികളുടെ കടത്തലും വിരിയിക്കലും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഏപ്രില്‍ മുതല്‍ പക്ഷിപ്പനി തുടർച്ചയായി സ്വീരീകരിച്ച ആലപ്പുഴ ജില്ലയില്‍ പൂര്‍ണമായും കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ രോഗബാധിത
മലയാളി ബാലികയ്ക്ക് പുതുജീവൻ നൽകി ഷാർജ ആസ്റ്റര്‍ ആശുപത്രിയിലെ ഡോക്ടർമാർ
ഷാര്‍ജ: ഒരു സംഘം വിദഗ്ധ ഡോക്ടർമാരുടെ ചികിത്സാ നൈപുണ്യത്തിൽ മലയാളി ബാലിക ദേവ്ന അനൂപിന് പുതുജീവൻ. പന്ത്രണ്ട് വയസുകാരിയായ ദേവ്നയുടെ ജീവിതത്തെ മാറ്റിമറിച്ച അടിയന്തര ശസ്ത്രക്രിയ നടത്തിയത് ഷാർജ ആസ്റ്റര്‍ ആശുപത്രിയിലെ മെഡിക്കൽ സംഘമാണ്. സെക്കല്‍ വോള്‍വുലസ് എന്നറിയപ്പെടുന്ന അപൂര്‍വവും
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച 5 പേർ ചികിത്സയിൽ
തിരുവനന്തപുരം: ജില്ലയിൽ അഞ്ച് പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇവർ ചികിത്സയിലാണ്. രോഗ ലക്ഷണങ്ങളുളള രണ്ട് പേര് നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിള്‍ ഫലം ഇന്ന് കിട്ടിയേക്കും. കഴിഞ്ഞ 23ന് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച നെല്ലിമൂട് സ്വദേശി, നെല്ലിമൂട്
തിരുവനന്തപുരത്ത് 4 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം
തിരുവന്തപുരം: നാല് പേർക്ക് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണം കർശനമാക്കാൻ ആരോഗ്യ വകുപ്പ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിൾ ഫലം ഇന്ന് കിട്ടിയേക്കും. രോഗം സ്ഥിരീകരിച്ച നാലുപേരും നിലവിൽ തിരുവന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സിയിൽ തുടരുകയാണ്. കഴിഞ്ഞ 23ന് മരിച്ച
കേരളത്തിൽ വീണ്ടും എലിപ്പനി മരണം
ആലുവ: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു. ആലുവയിലാണ് യുവാവ് എലിപ്പനി ബാധിച്ച് മരിച്ചത്. ആലുവ നഗരസഭ കണ്ടിജൻസി ജീവനക്കാരൻ മാധവപൂരം കോളിനിയിൽ കൊടിഞ്ഞിത്താൻ വീട്ടിൽ എം.എ കണ്ണനാണ് മരിച്ചത്. ചികിത്സിയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ സുജാത, മക്കളായ ആതിര, കാവ്യ എന്നവർ
കോതമംഗലത്ത് ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചത് 32 പേർക്ക്
കോതമംഗലം: പനി ഭീതിയിൽ കോതമംഗലം. താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ ഡെങ്കിപ്പനി ബാധിതർ കൂടുന്നു. രോഗബാധ റിപ്പോർട്ട് ചെയ്തത് രണ്ട് മാസം മുമ്പാണ്. കഴിഞ്ഞ മാസമായിരുന്നു കൂടുതൽ രോഗ ബാധിതർ. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതപ്പെടുത്തിയിട്ടും രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ്
മലപ്പുറത്ത് 20 കുട്ടികൾക്ക് മഞ്ഞപ്പിത്തം
പുളിക്കൽ: മലപ്പുറം കൊണ്ടോട്ടിയിൽ പുളിക്കൽ പഞ്ചായത്തിലെ അരൂർ എഎംയുപി സ്കൂളിൽ ഇരുപതിലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂൾ താത്ക്കാലികമായി അടച്ചു. ഈ മാസം 29 വരെയാണ് അടച്ചിടുക. പഞ്ചായത്തിൽ വ്യാപകമായി മഞ്ഞപ്പിത്തം പടരുന്നതിന്റെ ഭാഗമായി പ്രതിരോധ
മലപ്പുറത്ത് നിപ്പ ബാധിച്ച് മരിച്ച 14കാരന്റെ വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കി
തിരുവനന്തപുരം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് മരിച്ച പതിനാലുകാരന്റെ വിശദമായ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യവകുപ്പ്. പുതിയ റൂട്ട് മാപ്പില്‍ പറയുന്ന സ്ഥലങ്ങളിൽ ആ സമയങ്ങളിൽ ഉണ്ടായിരുന്നവർ നിപ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പാണ്ടിക്കാട് സ്വദേശിയായ
കോഴിക്കോട് പതിനാലുകാരന് നിപ രോഗ ബാധയെന്ന് സംശയം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ പതിനാലുകാരനാണ് നിപ ബാധിച്ചതായി സംശയിക്കുന്നത്. നിപ രേഗ ലക്ഷണങ്ങളോടെ കുട്ടിയെ ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോടേക്ക്
തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ രോഗികളെ പരിചരിച്ച മെഡിക്കൽ കോളെജ് നഴ്സിന്റെ ഭർത്താവിനാണ് രോഗം സ്ഥിരീകരിച്ചത്. നിലിവിൽ നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. അതേസമയം നെയ്യാറ്റിൻകരയിലെ രോഗബാധയുടെ ഉറവിടം വാട്ടർ
എച്ച് 1 എൻ 1 ബാധിച്ച് എറണാകുളത്ത് 4 വയസ്സുള്ള കുട്ടി മരിച്ചു
കൊച്ചി: എറണാകുളത്ത് എച്ച് 1 എൻ 1 ബാധിച്ച നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് 1 എൻ 1 പോസിറ്റീവ് ആയിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് എച്ച് 1 എൻ 1

