തൊടുപുഴ ഉടുമ്പന്നൂരിൽ വാഹനത്തിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് പരസ്യമായി കത്തിച്ചു; 10000 രൂപ പിഴ ചുമത്തി പഞ്ചായത്ത്
തൊടുപുഴ: എറണാകുളത്ത് നിന്നും പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വാഹനത്തിൽ കൊണ്ടുവന്ന് പരസ്യമായി കത്തിച്ചയാൾക്ക് 10000 രൂപ പിഴ ചുമത്തി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്. കൃഷി ഭൂമിയിലേക്ക് വളത്തിന് വേണ്ടി പച്ചക്കറി അവശിഷ്ടങ്ങൾ കൊണ്ടുവരുന്നു എന്ന പേരിൽ എറണാകുളത്ത് നിന്നും വന്ന പിക്കപ്പ്
ഇടുക്കി ജില്ലയിൽ പാസും ജി.എസ്.ടി ബില്ലും ഇല്ലാതെയും കൂടുതല്‍ ലോഡ് കയറ്റിയും സഞ്ചരിച്ച വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു
ഇടുക്കി: ജില്ലയില്‍ പാസ് ഇല്ലാതെയും ജി.എസ്.ടി ബില്‍ ഇല്ലാതെയും അനുവദിച്ചിരിക്കുന്നതില്‍ കൂടുതല്‍ ലോഡ് കയറ്റി അനധികൃതമായി പാറയുല്പ്പന്നങ്ങളും മറ്റും കടത്തുന്നതായുളള രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ് ഐ.പി.എസിന്റെ നിര്‍ദ്ദേശ പ്രകാരം തൊടുപുഴ പോലീസ്
മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി
തൊടുപുഴ: മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കെപിസിസിയുടെ നിർദ്ദേശപ്രകാരം കേരളത്തിൽ എമ്പാടും വാർഡ് തലങ്ങളിൽ മഹാത്മാഗാന്ധി കുടുംബ സംഗമങ്ങൾ നടക്കുകയാണ്. പുറപ്പുഴ മണ്ഡലത്തിലെ പതിനൊന്നാം വാർഡിൽ വാർഡ് പ്രസിഡണ്ട് ബിജു ജോർജ് കോച്ചേരി
ഇടുക്കി ജില്ലാതല മാലിന്യമുക്ത പ്രഖ്യാപനം എട്ടിന്
ഇടുക്കി: ജില്ലാതല മാലിന്യമുക്ത പ്രഖ്യാപനത്തിന് മുന്നോടിയായി ഓൺലൈൻ മുഖേന സംഘാടക സമിതി യോഗം ചേർന്നു. ഏപ്രിൽ 8 (ചൊവ്വാഴ്ച) 2 ന് ചെറുതോണി ടൗൺ ഹാളിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മാലിന്യ മുക്ത ജില്ല പ്രഖ്യാപനം നടത്തും. പരിപാടിയുടെ ഭാഗമായി ചെറുതോണി ടൗൺ ഹാളിൽ രാവിലെ 9 മുതൽ വിപുലമായ പരിപാടികൾ
ഉദ്ഘാടനത്തിനൊരുങ്ങി ഇടുക്കിയിലെ കുടിയേറ്റ സ്മാരകടൂറിസം വില്ലേജ്
ഇടുക്കി: ആർച്ച് ഡാമിനു സമീപത്തായി നിർമ്മിക്കുന്ന കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഉദ്യാനപദ്ധതിയോട് ചേർന്നുള്ള 5 ഏക്കറിലാണ് വില്ലേജ് നിർമിച്ചിരിക്കുന്നത്. പത്ത് കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് 2019 ലാണ്
സ്വകാര്യ വ്യക്തിയുടെ റബ്ബർ മരം ഒടിഞ്ഞ ഇലക്ട്രിക് ലൈനിൽ തട്ടി നിൽക്കുന്നു; അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആക്ഷേപം
തൊടുപുഴ: തെക്കുംഭാഗം കനാൽ ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ റബ്ബർ മരം ഒടിഞ്ഞ ഇലക്ട്രിക് ലൈനിൽ തട്ടി നിൽക്കുകയാണ് ഈ വഴി പോകുന്ന നൂറുകണക്കിന് വാഹനങ്ങളും കാൽനട യാത്രക്കാരും പേടിച്ചാണ് ഇതുവഴി കടന്നുപോകുന്നത്. എപ്പോൾ വേണമെങ്കിലും മരം താഴേക്ക് പതിക്കാം എന്ന അവസ്ഥയാണ്. മൂന്ന് ദിവസം മുൻപ്ഉണ്ടായ
യുവി എൻഡെക്സ്; ഇടുക്കി അതീവ ജാഗ്രതാ പട്ടികയിൽ
ഇടുക്കി: അൾട്രാ വയലറ്റ് ഇൻഡെക്സിൽ അതീവ ജാഗ്രതാ പട്ടികയിലുള്ള ജില്ലകളിൽ ഇടുക്കിയും. വെള്ളിയാഴ്ചത്തെ സൂചിക പട്ടികയനുസരിച്ച് ഇടുക്കിയിലെ യുവി ഇൻഡെക്സ് 8 ആണ്. ആറു മുതൽ ഏഴു വരെ മഞ്ഞ അലർട്ടും എട്ടു മുതൽ പത്ത് വരെ അതീവ ജാഗ്രതയുള്ള ഓറഞ്ച് അലർട്ടുമാണ്. യുവി ഇൻഡെക്സ് 11 ന് മുകളിലെത്തുന്നത് അതീവ
മെഗാ ക്ലീനിങ്ങ് ക്യാമ്പയിൻ സംഘടിപ്പിച്ചു
വാഴത്തോപ്പ്: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മെഗാ ക്ലീനിങ്ങ് ക്യാമ്പയിൻ സംഘടിപ്പിച്ചു. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി "ഒത്തുചേർന്ന് വൃത്തിയിലേക്ക്" എന്ന മുദ്രാവാക്യവുമായി ചെറുതോണി ടൗണിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് നിർവഹിച്ചു. വാഴത്തോപ്പ്
ജനകീയ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തിൽ മുട്ടത്ത് സായാഹ്ന ധർണ്ണയും പൊതുയോഗവും നടത്തി
മുട്ടം: എള്ളുംമ്പുറത്തെ പട്ടികവർഗ്ഗ യുവാവിനെ എക്സൈസ് കള്ളക്കേസിൽ നിന്ന് കുറ്റവിമുക്തനാക്കുക, വൻതോതിലുള്ള ഗഞ്ചാവിന്റെയും ഹാഷിഷ് ഓയിലിന്റെയും ഉറവിടം കണ്ടെത്തുക, യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, ലഹരി വ്യാപനം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തിൽ
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം; കേരള കോൺഗ്രസ്(എം)
തൊടുപുഴ: ജനകീയ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് വേണ്ടി സമാധാനപരമായ സമര പരിപാടിയ്ക്ക് നേതൃത്വം നൽകിയ കോതമംഗലം രൂപത മെത്രാനായിരുന്ന മാർ ജോർജ്ജ് പുന്നക്കോട്ടിലിനും കോതമംഗലം എം.എൽ.എയ്ക്കും എതിരെ കേസെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മാതൃകാപരമായ ശിക്ഷാ നൽകുവാൻ സർക്കാർ
ലഹരിക്കെതിരെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിനുമായി എൻ.എസ്.എസ് വിദ്യാർത്ഥികൾ
കട്ടപ്പന: ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷ്ണൽ സർവ്വീസ് സ്കീം സംസ്ഥാന കാര്യാലയം എന്നിവ സംയുക്തമായി നടത്തുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിന് ഇടുക്കി ജില്ല ഗവ: ഐ.ടി.ഐയിൽ ലഹരിക്കെതിരെ വർണ്ണ മരത്തിൽ ട്രെയിനികളുടെ കൈമുദ്ര പതിച്ചു വർണ്ണ മരം തീർത്ത് സമാപനമായി. എൻ.എസ്.എസിന്റെ നേതൃത്വത്തിൽ
ചുങ്കത്ത് നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി
തൊടുപുഴ: ചുങ്കത്ത് നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. ബിജുവിന്റേത് കൊലപാതകമാണെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഗോഡൗണിന്റെ മലിനജലം ശേഖരിച്ചിരുന്ന പത്തടിയോളം
ഇടുക്കി കേരളാ ടൂറിസത്തിൻ്റെ പൊന്മുട്ടയിടുന്ന താറാവ്: മന്ത്രി പി.എ മുഹമ്മദ് റിയാസ്
ഇടുക്കി: കേരളാ ടൂറിസത്തിൻ്റെ പൊന്മുട്ടയിടുന്ന താറാവാണ് ഇടുക്കി എന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇടുക്കി പീരുമേട് സർക്കാർ ഗസ്റ്റ് ഹൗസിന്റെ നവീകരണവും ഇക്കോ ലോഡ്ജ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഇടുക്കിക്ക് ടൂറിസം രംഗത്ത് കൂടുതൽ മികവ് പുലർത്താനാവശ്യമായ
ക്ലബ്ബുകൾക്ക് കായികഉപകരണങ്ങൾ വിതരണം ചെയ്ത് അടിമാലി ഗ്രാമപഞ്ചായത്ത്
ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സ്പോർട്സ് ക്ലബ്ബുകൾക്ക് കായികഉപകരണങ്ങൾ വിതരണം ചെയ്തു. 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര ലക്ഷം രൂപയുടെ കായിക ഉപകരണങ്ങളാണ് വിതരണം ചെയ്ത്. യുവതലമുറയെ ലഹരിയിൽ നിന്നും മുക്തമാക്കാൻ കായികമേഖലയ്ക്ക് സാധിക്കുമെന്നും ഇതിലൂടെ
ഇടുക്കി ജില്ലയിലെ വനമിത്ര അവാർഡ് സുനിൽ സുരേന്ദ്രന്
ഇടുക്കി: ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് നൽകുന്ന 2024 - 2025 വർഷത്തെ വനമിത്ര അവാർഡിന് ഇടുക്കി ജില്ലയിൽ നിന്നും പരിസ്ഥിതി പ്രവർത്തകനായ സുനിൽ സുരേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിൽ നിന്നും ലഭിച്ച ഒൻപത് അപേക്ഷകളിൽ സംസ്ഥാന കമ്മിറ്റിയാണ്
ഐഎംഎ ബോധവല്‍ക്കരണ യാത്രയ്ക്ക് സ്വീകരണം നല്കി
തൊടുപുഴ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) കേരള ചാപ്റ്റര്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന എന്നെന്നും നിങ്ങള്‍ക്കൊപ്പം ബോധവല്‍ക്കരണ യാത്രയ്ക്ക് തൊടുപുഴയില്‍ സ്വീകരണം നല്കി. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസനാണ് യാത്ര നയിക്കുന്നത്. തൊടുപഴ നടുക്കണ്ടം ഐഎംഎ ഹൗസില്‍
സ്കൂട്ടർ അപകടത്തിൽ ഗുരുതര പരുക്കേറ്റ യുവാവ് ചികിത്സാ സഹായം തേടുന്നു
ചിന്നക്കനാൽ: സ്കൂട്ടർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു.ചിന്നക്കനാൽ പഞ്ചായത്തിലെ പെരിയകനാൽ എസ്റ്റേറ്റ് ന്യൂ ഡിവിഷൻ ലയത്തിലെ താമസക്കാരായ സിംസൺ - മുത്തുജ്യോതി ദമ്പതികളുടെ മൂത്തമകൻ വിനോദ്കുമാർ (21) ആണ് കഴിഞ്ഞ 16 ന് തമിഴ്നാട് ഈറോഡിൽ
നേര്യമംഗലത്ത് പുതിയ പാലത്തിന്റെ നിർമ്മാണം ഉടന്‍ പൂർത്തിയാക്കുെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: കൊച്ചി - മൂന്നാർ പാതയുടെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി പെരിയാറിന് കുറുകെ നേര്യമംഗലത്ത് നിർമ്മാണം നടന്ന് വരുന്ന പാലത്തിന്റെ നിർമ്മാണം ഒക്ടോബർ മാസത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡീൻ കുര്യാക്കോസ് എം.പി. പഴയ പാലത്തിനു സമീപമായി അതെ ഡിസൈനിലാണ് പുതിയ പാലത്തിന്റെ
ഇളംദേശം ഫോക്കസ് ബ്ലോക്ക് ക്ഷീര ശ്രീ വനിത ഗ്രൂപ്പുകൾക്ക് പശുവാങ്ങൾ നൂതന പദ്ധതി ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു
തൊടുപുഴ: ഇളംദേശം ഫോക്കസ് ബ്ലോക്ക് ക്ഷീര ശ്രീ വനിത ഗ്രൂപ്പുകൾക്ക് പശുവാങ്ങൾ നൂതന പദ്ധതി ഉദ്ഘാടനവും ബ്ലോക്ക് ഷീരകർഷക സംഗമവുംനടത്തി. സംസ്ഥാന ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പിജെ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ക്ഷീര കാർഷിക മേഖലയിൽ
ബസിൽ കുഴഞ്ഞ് വീണ യാത്രക്കാരിയുമായി ജീവനക്കാർ ആശുപത്രി അത്യാഹിത വിഭാഗത്തിലേയ്ക്ക് പാഞ്ഞു
തൊടുപുഴ: ബസിൽ യാത്രയ്ക്കിടെ കുഴഞ്ഞ് വീണ യാത്രക്കാരിയുമായി ബസ്, ആശുപത്രി അത്യാഹിത വിഭാഗത്തിലേയ്ക്ക് പാഞ്ഞു. തൊടുപുഴ - ചെപ്പു കുളം റൂട്ടിൽ സർവീസ് നടത്തുന്ന പാലാഴി ബസ് വ്യാഴാഴ്ച രാവിലെ 9.30-ന് ചെപ്പു കുളത്തുനിന്നും തൊടുപുഴ യ്ക്ക് പോരുന്ന വഴിയിൽ വെള്ളാംന്താനത്തുവച്ചാണ് സംഭവം. ബസിൽ കയറി
നോർക്ക എസ്.ബി.ഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് മാര്‍ച്ച് 20ന് തൊടുപുഴയില്‍: ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
ഇടുക്കി: ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും സംയുക്തമായി പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് മാര്‍ച്ച് 20 ന് തൊടുപുഴ ഗാന്ധി സ്ക്വയറിനു സമീപമുള്ള മുന്‍സിപ്പല്‍ സില്‍വര്‍ ജൂബിലി ടൗണ്‍ ഹാളിൽ സംഘടിപ്പിക്കുന്നു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി
ലഹരി വിരുദ്ധ നടപടികള്‍ കടുപ്പിച്ച് ജില്ലാ പഞ്ചായത്ത്
ഇടുക്കി: ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികളുമായി ജില്ലാ പഞ്ചായത്ത്. എക്സൈസ്, വിദ്യാഭ്യാസം, പൊലീസ്, ആരോഗ്യം, സാമൂഹ്യനീതി തുടങ്ങി വിവിധ വകുപ്പുകളുമായി സഹകരിച്ച് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചും സ്കൂള്‍, കോളേജ് തലത്തിലും പഞ്ചായത്ത് വാര്‍ഡ്
പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ അദാലത്ത്: 32 പരാതികൾ പരിഹരിച്ചു
ഇടുക്കി: ജില്ലാതല പട്ടികജാതി - പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ അദാലത്തിൽ 32 പരാതികൾ പരിഹരിച്ചു. ശേഷിക്കുന്ന 14 കേസുകളിൽ തുടർ നടപടി സ്വീകരിക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിലേക്ക് ആകെ 46 പരാതികളാണ് ലഭിച്ചത്. നേരിട്ട് ലഭിച്ച 12 പരാതികൾ രജിസ്റ്റർ ചെയ്ത് തുടർ നടപടികൾക്കായി
നിരോധനാജ്ഞ ലംഘിച്ചാൽ കർശന നടപടി: ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഐ.എ.എസ്
ഇടുക്കി: പീരുമേട് വില്ലേജിലെ നിർദിഷ്ട പ്രദേശങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. നിയമം ലംഘിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച വരെ ഏഴ് പേർക്കെതിരെ എഫ് ഐ ആർ ഇടുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ ഡെങ്കിപ്പനി സാധ്യതാ സ്ഥലങ്ങൾ അഥവാ ഹോട്ട്സ്പോട്ടുകൾ
ഇടുക്കി: ജില്ലയിൽ ആരോഗ്യവകുപ്പ് നടത്തുന്ന വീക്കിലി വെക്ടർ സ്റ്റഡി റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിലെ ഹൈറിസ്ക് ഹോട്ട്സ്പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. വേനൽ മഴ പെയ്യ്ത സാഹചര്യത്തിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ എന്നിവ പടരാനുള്ള സാധ്യത കൂടുതലാണ്. ജനങ്ങൾ കൊതുകു
ലഹരി വിരുദ്ധ ക്യാമ്പയിനുമായി സ്നേഹത്തോൺ കൂട്ടയോട്ടം
ഇടുക്കി: കേരളത്തിലെ യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമവാസനക്കെതിരെയും ലഹരി ഉപയോഗത്തിനെതിരെയും സ്നേഹ സന്ദേശം പ്രചരിപ്പിക്കുന്നതിനായി സർക്കാരിന്റെയും, ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ “സ്നേഹത്തോണിൻ്റെ ഭാഗമായി ലഹരി
വർധിപ്പിച്ച നികുതികളും, പിഴപ്പലിശയും ഒഴിവാക്കണം; തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ
തൊടുപുഴ: അന്യായമായി വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിയ്ക്കണമെന്നും,പ്ലാസ്റ്റിക് ഉപയോഗം ഇല്ലാത്ത സ്ഥാപനങ്ങളെ ഹരിത കർമ്മ സേന യൂസർ ഫീസിൽ നിന്നും ഒഴിവാക്കുക,ലൈസൻസ് പുതുക്കുന്നതിനുള്ള ലേറ്റ് ഫീസ്, കെട്ടിട നികുതിയിലുള്ള പിഴപ്പലിശകൾ എന്നിവ ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊടുപുഴ
വഴിയോര കരിമ്പിൻ ജ്യൂസ് വിൽപ്പന കേന്ദ്രങ്ങളിൽ ജില്ലാ ആരോഗ്യ വകുപ്പിന്റെ പരിശോധന
തൊടുപുഴ: വഴിയോര കരിമ്പിൻ ജ്യൂസ് വിൽപ്പന കേന്ദ്രങ്ങളിൽ ജില്ലാ ആരോഗ്യ വകുപ്പിന്റെ പരിശോധന. ജില്ലാ റൂറൽ ഹെൽത്ത് ഓഫീസർ പി. എസ്.സുബീറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധന യിൽ കരിമണ്ണൂർ കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ടി. പി.നൗഷാദ് ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തു. നഗര സഭയിൽ നിന്നോ
ഡമ്മി പുലിയുമായിഫോറസ്റ്റ് സ്റ്റേഷൻ മാർച്ച്, വന്യജീവി ശല്യത്തിൽ നടപടി സ്വീകരിക്കാത്തത് മനുഷ്യാവകാശ ലംഘനം: പ്രൊഫ. എം.ജെ ജേക്കബ്
മൂലമറ്റം: വന്യജീവി ശല്യം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ട കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് പറഞ്ഞു. കേരള
ആരോഗ്യം ആനന്ദം മെഗാ സ്ക്രീനിംഗ് ക്യാമ്പ് അഞ്ചിന്
ഇടുക്കി: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ ആരോഗ്യം ആനന്ദം; അകറ്റാം അർബുദം എന്ന പരിപാടിയുടെ ഭാഗമായി കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ അഞ്ചിന് രാവിലെ 10 മണി മുതൽ മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജില്ലാ ആസ്ഥാനത്തുളള സ്ഥാപനങ്ങൾ വകുപ്പുകൾ എന്നിവയിലെ ജീവനക്കാർ,
ഇടുക്കി രൂപത കർഷക പ്രതിഷേധ മാർച്ച് നാലിന്, കളക്ടറേറ്റിലേക്ക്
ഇടുക്കി: ഇടുക്കിയിലെ കർഷകർ സമാനതകളില്ലാത്ത സങ്കീർണതകളിലൂടെയാണ് കടന്നുപോകുന്നത്. ഇവിടുത്തെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാതെയും നിയമക്കുരുക്കുകളാൽ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. നിർമ്മാണ നിരോധനവും വന്യജീവി ആക്രമങ്ങളും വന നിയമങ്ങളിലെ സങ്കീർണതയും സി.എച്ച്.ആർ
പൂമാല ഗവ. ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിന് ആദരം
പൂമാല: ദേശീയ സമ്പാദ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൂമാല ഗവ. ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിനെ ആദരിച്ചു.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ 2023 - 2024ൽ ഇടുക്കി ജില്ലയിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിനാണിത്. പി ടി എ.പ്രസിഡണ്ട് ജയ്സൺ കുര്യാക്കോസ് അധ്യക്ഷത
ലഹരി മരുന്നുകൾ അനുവദിക്കില്ല; ജില്ലാ പോലിസ്, എട്ട് ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 88 കേസുകൾ
ഇടുക്കി: ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദ്ദേശപ്രകാരം നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ കഴിഞ്ഞ 88 കേസുകൾ രജിസ്റ്റർ ചെയ്തു.93 പേരെ അറസ്റ്റ് ചെയ്തു.3 പേർക്ക് തടവ് ശിക്ഷ ലഭിച്ചു..ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്ന് വരെ
പിറന്നാൾ സമ്മാനങ്ങളുമായി ചിന്ന ചിന്ന ആശൈ: നാളെ രണ്ടാംഘട്ടത്തിന് തുടക്കം
ഇടുക്കി: ജില്ലയിലെ വിവിധ വെൽഫെയർ ഹോമുകളിലെ കുട്ടികൾക്കായി ശിശുദിനത്തിൽ ആരംഭിച്ച 'ചിന്ന ചിന്ന ആശൈ പദ്ധതി' രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ജന്മദിനത്തിൽ ചെറിയ സമ്മാനങ്ങൾ നൽകി കുട്ടികളുമായി സന്തോഷം പങ്കിടുന്നതിനാണ് ആഗ്രഹിക്കുന്നതെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു. ചെറിയ സമ്മാനങ്ങൾ,
തീവണ്ടി മാതൃകയിൽ വിശ്രമ കേന്ദ്രം ഒരുക്കി പള്ളിവാസൽ ഗ്രാമപഞ്ചായത്ത്
ഇടുക്കി: ആദ്യ കാലത്ത് മൂന്നാറിൽ ഉണ്ടായിരുന്ന തീവണ്ടിയുടെ സ്റ്റീലോക്കോമോട്ടീവ് എൻജിൻ മാതൃകയിൽ കഫെയും ആധുനിക കാലത്തെ തീവണ്ടി ബോഗിയുടെ മാതൃകയിൽ ടോയ്ലറ്റ് കോംപ്ലക്സും ഒരുക്കി പള്ളിവാസൽ ഗ്രാമപഞ്ചായത്ത്. വികസന പാതയിൽ പുതുചരിത്രം രചിച്ച് ടേക്ക് എ ബ്രേക്ക് ആൻഡ് വാച്ച് ടവറെന്ന
പുതുവത്സരാഘോഷത്തിനിടെ ഇടുക്കിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച സി.ഐ ഷമീഖാനെ സ്ഥലം മാറ്റി
ഇടുക്കി: കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച കമ്പം മെട്ട് സിഐ ഷമീഖാനെ സ്ഥലം മാറ്റി. കൊച്ചി സിറ്റി സൈബർ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പുതുവത്സര തലേന്നാണ് ഷമീർ ഖാൻ ഓട്ടോ ഡ്രൈവറായ കുരമരകം മെട്ട് സ്വദേശി മുരളീധരനെ മർദിച്ചത്. മർദ്ദനത്തെ തുടർന്ന് മുരളീധരൻറെ പല്ലുകളിലൊന്ന്
തൊടുപുഴ ശാസ്താംപാറയിൽ തീപിടുത്തം
തൊടുപുഴ: ഇടവെട്ടി ശാസ്താംപാറയിൽ എൽ പി സ്കൂളിനും, ക്ഷേത്രത്തിനും സമീപം പുല്ലിനും, അടിക്കാടുകൾക്കും തീ പിടിച്ചു. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലിന് ആയിരുന്നു സംഭവം. പ്രവർത്തനം നിർത്തിയ പാറമടയ്ക്ക് സമീപമുള്ള വലിയ പ്രദേശത്തിന്റെ ഒരു ഭാഗത്താണ് തീ ഉണ്ടായത്. ആനകെട്ടിപ്പറമ്പിൽ ജാഫറിന്റെ
തൊമ്മൻകുത്ത് ഇക്കോ ടൂറിസം സെൻ്ററിൻ്റെ വികസനം സാധ്യമാക്കുമെന്ന് കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത്
കരിമണ്ണൂർ: തൊമ്മൻകുത്ത് ഇക്കോ ടൂറിസം സെൻ്ററിൻ്റെ വികസനവുമായി ബന്ധപ്പെട്ട് മൂന്നാം വാർഡ് മെമ്പർ ബിബിൻ അഗസ്റ്റിൻ സമർപ്പിച്ച കത്ത് കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് യോഗത്തിൽ ചർച്ച ചെയ്തതായി അധികൃതർ അറിയിച്ചു. തൊമ്മൻകുത്ത് ഇക്കോ ടൂറിസം സെന്റർ കേരളത്തിലെ തന്നെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമാണ്.
കട്ടപ്പനയിൽ ഉയരുന്നത് ഹൈടെക്ക് പി.എസ്.സി ജില്ലാ ഓഫീസ് മന്ദിരം
കട്ടപ്പന: നഗരസഭ പരിധിയിൽ അമ്പലക്കവലയിലെ 20 സെൻ്റ് സ്ഥലത്താണ് ഇടുക്കി ജില്ലാ പി എസ് സി ഓഫിസിന് പുതിയ മന്ദിരം നിർമിക്കുന്നത്. താഴത്തെ നില കൂടാതെ മൂന്ന് നിലകളുള്ള കെട്ടിട സമുച്ചയം 13842.5 ചതുരശ്ര അടിയിലാണ് നിർമ്മിക്കുക. ഓരോ നിലയും 3336 ചതുരശ്ര അടിയിലാവും. ജില്ലാ ഓഫിസിനോടൊപ്പം ഓൺലൈൻ പരീക്ഷാകേന്ദ്രവും
ജില്ലാ പി.എസ്.സി ഓഫീസിസ്, ഓൺലൈൻ പരീക്ഷാ കേന്ദ്രം എന്നിവയുടെ തറക്കല്ലിടൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു
കട്ടപ്പന: ജില്ലാ പി എസ് സി ഓഫീസിൻ്റെയും, ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിൻ്റെയും ശിലാസ്ഥാപന കർമ്മം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ദേശീയതലത്തിൽ തന്നെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരള പി എസ് സിയുടെ പ്രവർത്തനമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന

