ബി.ജെ.പിയുടെ നിയമസംഹിത മനുസ്മൃതിയാണെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഭരണഘടനാ ചർച്ചയിൽ സവർക്കറെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനയിൽ ഇന്ത്യയുടെതായി ഒന്നുമില്ലെന്നാണ് സവർക്കാർ പറഞ്ഞതെന്നും ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഭരണഘടനയുടെ ചെറുപതിപ്പ് കയ്യിലേന്തിയായിരുന്നു രാഹുൽ
ഇ.പി.എഫ് നിക്ഷേപം; 2025 ജനുവരി മുതൽ എ.ടി.എമ്മിലൂടെ പിൻവലിക്കാം
ന്യൂഡൽഹി: ഇ.പി.എഫ് നിക്ഷേപം എ.ടി.എമ്മിലൂടെ പിൻവലിക്കാനാകുന്ന സംവിധാനം ജനുവരിയിൽ നിലവിൽ വരും. കേന്ദ്ര തൊഴിൽ സെക്രട്ടറി സുമിത ദവ്രയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇ.പി.എഫ്ഒ 3.0 പദ്ധതിയുടെ ഭാഗമായി ഇ.പി.എഫിന് ഡെബിറ്റ് കാർഡ് മാതൃകയിലുള്ള കാർഡ് നൽകുമെന്നു തൊഴിൽ മന്ത്രാലയം നേരത്തേ
ഡൽഹിയിൽ അതിശൈത്യം
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ അതിശൈത്യം. ഏറ്റവും കുറഞ്ഞ താപനില 4.5 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഇതോടെ ഇത്തവണത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 4.9 ഡിഗ്രി സെൽഷ്യസായിരുന്നു സീസണിലെ ഏറ്റവും കുറഞ്ഞ താപനില. സഫ്ദർജംഗ് കാലാവസ്ഥ സേറ്റഷനിൽ രാവിലെ
പുഷ്പ 2; വ്യാജ പതിപ്പ് യൂട്യൂബിൽ
ന്യൂഡൽഹി: അല്ലു അർജുൻ നായകനായെത്തിയ പുഷ്പ 2 സിനിമയുടെ വ്യാജ പതിപ്പ് യൂട്യൂബിൽ. ഹിന്ദി ഭാഷയിലുള്ള പതിപ്പാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. GOATZZZ എന്ന അക്കൗണ്ടിൽ നിന്നാണ് സിനിമയുടെ തീയേറ്റർ പതിപ്പാണ് അപ്ലോഡ് ചെയ്തത്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനകം ആയിരം കോടിയിലധികം കളക്ഷൻ നേടിയ
ഡൽഹിയിലെ 40 സ്കൂളുകൾക്ക് ബോംബ് ഭീഷണി
ന്യൂഡൽഹി: ഡൽഹിയിൽ നാൽപ്പതിലധികം സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂൾ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്ഫോടനമുണ്ടായാൽ വലിയ നാശനഷ്ടമുണ്ടാവുമെന്നും സന്ദേശത്തിൽ പറയുന്നു. പണം ആവശ്യപ്പെട്ടാണ് ഭീഷണി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണം: മുന്നറിയിപ്പുമായി ഇന്ത്യ
ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ സിറിയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കാൻ പൗരന്മാർക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്. സിറിയയിലുള്ള ഇന്ത്യൻ പൗരന്മാരോട് കഴിവതും വേഗം നാട്ടിലേക്ക് മടങ്ങാനും വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. എംബസിയെ ബന്ധപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പറും പുറത്തുവിട്ടു.
അറബിക്കടലിൽ മുങ്ങി തുടങ്ങിയ കച്ചവടക്കപ്പലിൽ നിന്ന് 12 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി കോസ്റ്റ്ഗാർഡ്
ന്യൂഡൽഹി: നാല് മണിക്കൂർ നീണ്ട് നിന്ന പ്രയത്നത്തിനൊടുവിൽ അറബിക്കടലിൽ മുങ്ങി തുടങ്ങിയ കച്ചവടക്കപ്പലിൽ നിന്ന് 12 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി കോസ്റ്റ്ഗാർഡ്. പാക് ഏജൻസിയുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാത്തിയത്. എം.എസ്.വി അൽ പിരൻപുറെന്ന കപ്പലാണ് വടക്കൻ
ബന്ധം വഷളാകുമ്പോൾ ബലാത്സംഗം ആരോപിക്കുന്ന പ്രവണത വർധിക്കുന്നുവെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: വിവേഹാതര ബന്ധത്തിൽ പരസ്പരസമ്മതത്തോടെ നടത്തിയ ശാരീരിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. വർഷങ്ങളോളം തുടർന്ന ബന്ധം വഷളായ ശേഷം ബലാത്സംഗം ആരോപിച്ച് നിയമ നടപടി സ്വീകരിക്കുന്ന പ്രവണത വർധിച്ചുവരുകയാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹവാഗ്ദാനം നൽകി
ഡൽഹിയിലെ പി.വി.ആർ മൾട്ടിപ്ലക്സിന് സമീപം സ്ഫോടനം
ന്യൂഡൽഹി: വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ പ്രശാന്ത് വിഹാർ ഏരിയയിലെ പി.വി.ആർ മൾട്ടിപ്ലക്സിന് സമീപം സ്ഫോടനം. ഇന്ന് രാവിലെ 11.48 ഓടെയാണ് സ്ഫോടനം ഉണ്ടായത്. വളരെ തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായതെന്നും സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസും ഫോറൻസിക് സംഘവുമടക്കം
പ്രിയങ്ക ഗാന്ധി കേരളീയ വേഷത്തിൽ വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: ലോക്സഭയിൽ കേരളീയ വേഷത്തിൽ എത്തി പ്രിയങ്ക ഗാന്ധി വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുപതിപ്പ് കൈയിൽ ഉയർത്തിപിടിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്കയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് എം.പി രവീന്ദ്ര
സാഹിത്യകാരൻ ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു
ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരൻ ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു. 100 വയസ്സായിരുന്നു. ഡൽഹിയിലെ സെൻറ് സ്റ്റീഫൻസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആകാശവാണിയിൽ മലയാളം വാർത്താ
യു.എസ് നിക്ഷേപകരെ കബളിപ്പിച്ചു; ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി യു.എസ് കോടതി
ന്യൂഡൽഹി: ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരേ അഴിമതിക്കുറ്റം ചുമത്തി ന്യൂയോർക്ക് കോടതി. സൗരോർജ കരാർ ലഭിക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 ദശലക്ഷം ഡോളർ (2,100 കോടി രൂപ) കൈക്കൂലി നൽകിയെന്നാണ് കുറ്റം. രണ്ട് ബില്യൻ ഡോളറിലധികം മൂല്യമുള്ള സൗരോർജ കരാറുകൾ
മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും എൻ.ഡി.എയ്ക്ക് വിജയമെന്ന് എക്സിറ്റ് പോൾ പ്രവചനം
ന്യൂഡൽഹി: മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എയ്ക്ക് വിജയം പ്രവചിച്ച് എക്സിറ്റ് പോളുകൾ. മഹാരാഷ്ട്രയിലെ എൻ.ഡി.എയുടെ രൂപമായ മഹായുതിക്ക് ഭൂരിപക്ഷം എക്സിറ്റ്പോളുകളും ഭരണത്തുടർച്ച പ്രവചിച്ചു. ഝാർഖണ്ഡിൽ ജെ.എം.എം നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയും ബി.ജെ.പി സഖ്യവുമായി
വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ 50 ശതമാനം സർക്കാർ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. 50 ശതമാനം ജീവനക്കാർക്കാണ് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരിക്കുന്നത്. മലിനീകരണ തോത് കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്ന് വീണ്ടും അടിയന്തര യോഗം
ഡൽഹിയിൽ കൃത്രിമ മഴ; അനുവാദം തേടി ഡംസ്ഥന സർക്കാർ
ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് പരിഹാരം കാണാനായി കൃത്രിമ മഴ പെയ്യിക്കണമെന്ന ആവശ്യവുമായി ഡൽഹി സർക്കാർ. ഇക്കാര്യം നിരന്തരമായി ആവശ്യപ്പെട്ടിട്ടും കേന്ദ്രം മറുപടി നൽകുന്നില്ലെന്നും പരിസ്ഥിതി വകുപ്പ് മന്ത്രി ഗോ രാം ഗോപാൽ വർമ ആരോപിച്ചു. അന്തരീക്ഷ മലിനീകരണം അസാധാരണമാം തോതിൽ
മെറ്റയ്ക്ക് 213.14 കോടി രൂപ പിഴയിട്ട് ഇന്ത്യ
ന്യൂഡൽഹി: വാട്സാപ്പ് പ്രൈവസി പോളിസി സ്വകാര്യതാ നയങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മാതൃകമ്പനിയായ മെറ്റയ്ക്ക് 213.14 കോടി രൂപ പിഴയിട്ട് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ(സി.സി.ഐ). രാജ്യത്തെ അനാരോഗ്യകരമായി വിപണി മത്സരങ്ങൾ നിയന്ത്രിക്കുന്നതാണ് സിസിഐ. വാട്സാപ്പ് 2021 ൻ പ്രൈവസി പോളിസിയിൽ നടത്തിയ
ഡൽഹി വായു ഗുണനിലവാരം 500ൽ എത്തി
ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുന്നു. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻറ് വെതർ ഫോർകാസ്റ്റിങ് ആൻറ് റിസർച്ച് ഡാറ്റ (System of Air Quality and Weather Forecasting and Research Data) അനുസരിച്ച് 35 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാരം 500 എക്യുഐ (AIQ) ആണ്. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ദ്വാരകയിലാണ് (480).
പീഡനക്കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യം സ്ഥിരപ്പെടുത്തി സുപ്രീം കോടതി. കേസിൽ സുപ്രീം കോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം നൽകിയിരുന്നു. നിലവിൽ ഇത് സ്ഥിരപ്പെടുത്തിയിരിക്കുകയാണ്. പരാതി നൽകിയതിലെ കാലതാമസം കണക്കിലെടുത്താണ് സുപ്രീം കോടതി ജാമ്യം
ജി20; പ്രധാനമന്ത്രി ബ്രസീലിൽ
ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിൽ. 19-ാമത് ജി 20 ഉച്ചകോടിയിൽ മോദി ട്രോയിക്ക അംഗമായി പങ്കെടുക്കും. ബ്രസീൽ, ദക്ഷിണാഫ്രിക്ക രാജ്യങ്ങൾക്കൊപ്പം ജി20 ട്രോയിക്കയുടെ ഭാഗമാണ് ഇന്ത്യയും. നവംബർ 18 -19 തീയതികളിലായാണ് റിയോ ഡി ജനീറോയിൽ ഉച്ചകോടി നടക്കുന്നത്.
വായു മലിനീകരണം രൂക്ഷമായ ലോക നഗരങ്ങളിൽ ഡൽഹി രണ്ടാമത്
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് തുടരെ മൂന്നാം ദിവസവും വായു മലിനീകരണം ഗുരുതരമായി തുടരുന്നു. 481 ആണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയ എയർ ക്വാളിറ്റി ഇൻഡക്സ്(എ.ക്യൂ.ഐ). ഇപ്പോൾ ലോകത്ത് തന്നെ വായു മലിനീകരണം ഏറ്റവും കൂടിയ രണ്ടാമത്തെ നഗരമാണ് ന്യൂഡൽഹി. എ.ക്യൂ.ഐ 770ലെത്തിയ പാക്കിസ്ഥാനിലെ ലാഹോറാണ് ഒന്നാമത്.
ഡൽഹിയിൽ വായു മലിനീകരണ തോത് അതീവ ഗുരുതരം
ന്യൂഡൽഹി: മൂടൽ മഞ്ഞിൽ ശ്വാസം മുട്ടി രാജ്യ തലസ്ഥാനം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ കണക്ക് പ്രകാരം ഡൽഹിയിലെ വായു മലിനീകരണ തോത് 432 ആയി ഉയർന്നു. അതായത് അതിഗുരുതരാവസ്ഥയിലേക്ക് എത്തി. കനത്ത മൂടൽ മഞ്ഞ് കാരണം കാഴ്ച പരിധി കുറഞ്ഞതിനാൽ ഡൽഹിലേക്കും പുറത്തേക്കുമുള്ള വിമാന സർവികൾക്ക്
ബുൾഡോസർ രാജിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: കേസുകളിൽ ഉൾപ്പെട്ട പ്രതികൾ കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് കോടതികളും ജഡ്ജിമാരുമാണെന്ന് സുപ്രീം കോടതി. കേസുകളിൽ പ്രതികളാവുന്നവരുടെ സ്വത്തുക്കൾ ഇടിച്ചു നിരത്താൻ സർക്കാരുകൾക്ക് ഉരുക്കുമുഷ്ടി പ്രയോഗിക്കാനാവില്ലെന്നും കോടതി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി ശിക്ഷാ
പുകമഞ്ഞിൽ മൂടി ഡൽഹി
ന്യൂഡൽഹി: ഡൽഹിയിൽ കനത്ത പുകമഞ്ഞ് രൂപപ്പെട്ടതോടെ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിലേക്ക് കടന്നു. ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലാണ് കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടുന്നത്. പ്രതീകൂല കാലാവസ്ഥ കണക്കിലെടുത്ത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 10 വിമാനങ്ങളോളം
നവംബർ 16, 17 തീയതികളിൽ രാമക്ഷേത്രം ആക്രമിക്കുമെന്ന് ഗുർപത്വന്ത് സിങ്ങ് പന്നുൻ
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിനും ക്യാനഡയിലെ ഇന്ത്യൻ സ്ഥാപനങ്ങൾക്കും പ്രവാസികൾക്കുമെതിരേ ആക്രമണ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിങ്ങ് പന്നൂൻ. 16, 17 തീയതികളിൽ രാമക്ഷേത്രം ആക്രമിക്കുമെന്നു പന്നൂൻ ഭീഷണി മുഴക്കുന്ന വിഡിയൊ ദൃശ്യങ്ങൾ നിരോധിത സംഘടന സിഖ്സ് ഫൊർ ജസ്റ്റിസ്
ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ മുഖ്യ പ്രതി ശിവകുമാർ ഗൗതം പിടിയിൽ
ന്യൂഡൽഹി: ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഉത്തർപ്രദേശിൽ പിടിയിലായി. പ്രതിയായ ശിവകുമാർ ഗൗതമിനെ മുംബൈ പൊലീസും ഉത്തർപ്രദേശ് പൊലീസും സംയുക്തമായി ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നിന്നുമാണ് പിടികൂടിയത്. നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.
എല്ലാ സ്വകാര്യ സ്ഥലവും സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഏത് സ്വകാര്യ സ്ഥലവും പൊതു നന്മ ചൂണ്ടിക്കാട്ടി സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് നിർണായക വിധിയുമായി സുപ്രീം കോടതി. സ്വകാര്യ സ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ കഴിയുമെന്ന മുന്‍ ഉത്തരവ് ഇതോടെ സുപ്രീം കോടതി റദ്ദാക്കി. 1978ലെ ജസ്റ്റീസ് വി.ആര്
ഡൽഹിയിൽ വായു ഗുണനിലവാര തോത് 400ന് മുകളിൽ
ന്യൂഡൽഹി: ദീപാവലിക്ക് ശേഷം ഡൽഹിയിൽ വായു ഗുണനിലവാര തോതിൽ വൻ വർധന. വായു ഗുണനിലവാര തോത് 400 കടന്നു. ആനന്ദ് വിഹാർ(433), അശോക് വിഹാർ(410), രോഹിണി(411), വിവേക് വിഹാർ(426) എന്നിവിടങ്ങളിൽ 400ന് മുകളിലാണ് വായു ഗുണനിലവാരം. വായുനിലവാരം ഇത്രയും വഷളായത് വലിയ അപകടസൂചനയാണ് നൽകുന്നതെന്ന് വിദഗ്ധർ പറയുന്നു.
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിൻറെ വില വർധിപ്പിച്ചു
ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിൻറെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഇതോടെ പുതുക്കിയ വില അനുസരിച്ച് കൊച്ചിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻറെ വില 1810.50 രൂപയായി. നേരത്തെ 1749
ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്രിവാൾ
ന്യൂഡൽഹി: ഡൽഹിയിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ കർശന നിയന്ത്രണമാണ് നിലനിൽക്കുന്നത്. ഇതിനെതിരേ ബി.ജെ.പി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് പറയുന്നതിൽ ശാസ്ത്രീയ അടിത്തറയില്ലെന്നും ആംആദ്മി പാർട്ടി ഹിന്ദുവിരോധികളാണെന്നും ബി.ജെ.പി വിമർശനം
സെന്‍സസ് നടപടികൾ 2025ൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യ ഔദ്യോഗികമായി നിര്‍ണയിക്കാനുള്ള സെന്‍സസ് നടപടികൾ കേന്ദ്രസർക്കാർ 2025ൽ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. അതേസമയം ജാതി സെൻസസ് ഉണ്ടാകില്ലെന്നാണ് സൂചന. 2026ൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് നീക്കം. 2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസാണ് 4 വര്‍ഷം വൈകി
വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ ട്വിറ്ററിനെ പഴിച്ച് ഇന്ത്യ
ന്യൂഡൽഹി: ഏതാനും ദിവസങ്ങൾക്കിടെ ഇന്ത്യൻ എയർലൈൻ കമ്പനികളെ ലക്ഷ്യമിട്ട് നൂറിലധികം വ്യാജ ബോംബ് ഭീഷണികൾ വന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിനെ(ട്വിറ്റർ) പഴിചാരി ഇന്ത്യ. കുറ്റകൃത്യങ്ങൾക്ക് സഹായം ചെയ്യുന്ന നിലപാടാണ് ട്വിറ്ററിൻറേതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസ് എടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല
ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയിൽ നൽകിയ ഹർജി തള്ളി സുപ്രീം കോടതി. ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്പോള്‍ തീരുമാനമെടുക്കാമെന്നും കോടതി
ഡൽഹിയിൽ വായു മലിനീകരണ തോത് വളരെ മോശമായ നിലയിൽ
ന്യൂഡൽഹി: വായു മലിനീകരണ തോത് ഡൽഹിയിൽ മുന്നൂറ് കടന്നതായി റിപ്പോർട്ടുകൾ. അതായത് വളരെ മോശമായ വായു ഗുണനിലവാരമാണ് ഡൽഹിയിൽ ഇപ്പോഴുള്ളതെന്നാണ് വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണം കൂടുതൽ കടുപ്പിക്കാനാണ് സർക്കാർ നിർദേശം. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ – ഗ്രേഡ് 2, ഇന്ന് രാവിലെ
ഗുർപത്വന്ത് സിംഗ് പന്നുൻ വധശ്രമം; ഇന്ത്യൻ മുൻ റോ ഉദ്യോഗസ്ഥന് അറസ്റ്റ് വോറന്റ്
ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുനിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിന് ഇന്ത്യൻ മുൻ റോ ഉദ്യോഗസ്ഥനെ കൈമാറാൻ ആവശ്യപ്പെട്ട് യു.എസ്. മുൻ റോ ഉദ്യോഗസ്ഥനായ വികാസ് യാദവാണ് പന്നുനിനെ വധിക്കാൻ നിർദേശം നൽകിയതെന്നാണ് അമെരിക്കയുടെ ആരോപണം. ഇദ്ദേഹത്തിനെതിരേ അറസ്റ്റ്
ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമത്തിൽ മാറ്റം
ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. മുൻകൂട്ടിയുളള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുളള സമയപരിധിയാണ് റെയിൽവേ വെട്ടിക്കുറച്ചത്. ഇനി മുതൽ യാത്രയുടെ 60 ദിവസം മുൻപ് മാത്രമായിരിക്കും ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കുക. നേരത്തെ 120 ദിവസത്തിന് മുൻപ്
ബിഷ്ണോയ് സംഘാംഗങ്ങളെ ക്യാനഡ വിട്ടുനൽകുന്നില്ലെന്ന് ഇന്ത്യ
ന്യൂഡൽഹി: ക്യാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരുടെ ക്രിമിനൽ സംഘമായ ബിഷ്ണോയ് ഗാങ്ങിന് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടെന്ന ക്യാനഡയുടെ ആരോപണവും പൊളിയുന്നു. ഈ സംഘത്തിൽപ്പെട്ട 26 പേരെ ക്രിമിനൽ കൈമാറ്റ കരാർ പ്രകാരം ഇന്ത്യയിലേക്ക് അയയ്ക്കാൻ നൽകിയ അപേക്ഷകൾ പത്ത് വർഷത്തിലധികമായി
സൽമാൻ ഖാനെ കൊല്ലാൻ ക്വൊട്ടേഷൻ
ന്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നവി മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മഹാരാഷ്ട്രയിലെ പൻവേലിലുള്ള ഫാം ഹൗസിനടുത്തു വച്ച് സൽമാനെ കൊല്ലാൻ ബിഷ്ണോയ് സംഘം 25 ലക്ഷം രൂപയുടെ ക്വൊട്ടേഷനാണ് നൽകിയിരുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. അഞ്ച് പേരെയാണ് കേസിൽ
ദേവേന്ദ്രകുമാര്‍ ജോഷി പുതിയ കേരള ഗവർണറായേക്കും
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവർണർ പദവികളിൽ അഴിച്ചുപണിക്ക് സാധ്യത. കേരള, യു.പി, ജമ്മു കശ്മീർ, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ കേന്ദ്രഭരണ പ്രദേശങ്ങൾ, ദാദർ നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലെ ഗവർണർ പദവിയിൽ തുടർച്ചയായി മൂന്ന് മുതൽ അഞ്ച് വർഷം വരെ പിന്നിട്ട്
നയതന്ത്ര ബന്ധം പൂർണ്ണ തകർച്ചയിലേക്ക്
ന്യൂഡൽഹി: ക്യാനഡയിൽ നിന്ന് ഹൈക്കമ്മിഷ്ണറെ പിൻവലിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരേയുള്ള കനേഡിയൻ സർക്കാരിൻറെ നിലപാടിന് മറുപടിയായാണ് കടുത്ത നടപടി. ഇതിന് പിന്നാലെ, മണിക്കൂറുകൾക്കുള്ളിൽ ഹൈക്കമ്മീഷണർ ഉൾപ്പെടെ ആറ് ഇന്ത്യൻ നയതന്ത്ര
നയബ് സിംഗ് സൈനി ഹരിയാന മുഖ്യമന്ത്രിയായി 17ന് അധികാരമേൽക്കും
ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രിയായി നയബ് സിംഗ് സൈനി ഒക്റ്റോബർ 17ന് സത്യപ്രതിജ്ഞ ചെയ്യും. സൈനിക്കൊപ്പം മറ്റു മന്ത്രിമാരും അന്നു തന്നെ അധികാരത്തിലേറുമെന്ന് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു. നയാബ് സിംഗ് സൈനി പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ എന്നിവരുമായി