മുനമ്പം സമരത്തിൻറെ ഭാഗമായ 50 പേർ ബി.ജെ.പിയിൽ ചേർന്നു
കൊച്ചി: വഖഫ് നിയമഭേദഗതി ബിൽ പാർലമെൻറ് പാസാക്കിയതിനു പിന്നാലെ മുനമ്പം സമരത്തിൻറെ ഭാഗമായ 50 പേർ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇവരെ അംഗത്വം നൽകി സ്വീകരിച്ചു. ബി.ജെ.പി നേതാവ് പി.കെ ക്യഷ്ണദാസ്, ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി, മേജർ രവി, ഷോൺ ജോർജ്
ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഷോൺ ജോർജ്
കോട്ടയം: ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ഷോൺ ജോർജ്. സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ പ്രതിയാണെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് കേസിലെ പരാതിക്കാരൻ കൂടിയായ ഷോണിൻറെ പ്രതികരണം.
ആശാവർക്കർമാർക്ക് പിന്നാലെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആഹ്വാനം ചെയ്ത് സ്കൂൾ പാചകത്തൊഴിലാളികൾ
കൊല്ലം: ആശമാരുടെ സമരത്തിന് പിന്നാലെ സ്കൂൾ പാചകത്തൊഴിലാളികളും സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിനായി ഇറങ്ങുന്നു. ഫെബ്രുവരി മാർച്ച് മാസത്തിലെ ശമ്പളവും അവധിക്കാല ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് സ്കൂൾ പാചകത്തൊഴിലാളികൾ സമരത്തിനിറങ്ങുന്നത്. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണെമെന്ന്
മധുരയിൽ 24ആം പാർട്ടി കോൺഗ്രസിന് കൊടിയേറി
തിരുവനന്തപുരം: സിപിഎം 24-ാം പാർട്ടി കോൺഗ്രസിന് മധുരയിൽ കൊടിയേറി. നഗരമധ്യത്തിലെ തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ മുതിർന്ന നേതാവ് ബിമൻ ബോസാണ് ബുധനാഴ്ച രാവിലെ 9.45 ഓടെ പതാക ഉയർത്തിയത്. നീണ്ട 52 വർഷത്തിനു ശേഷമാണു മധുരയിൽ പാർട്ടി കോൺഗ്രസ്. വൈകീട്ട് ആറ് വരെയാണ് സമ്മേളനങ്ങളും യോഗങ്ങളും
എമ്പുരാൻറെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ച ബി.ജെ.പി നേതാവിനെ സസ്പെൻഡ് ചെയ്തു
തൃശൂർ: പ്യഥ്വിരാജ് മോഹൻലാൽ ചിത്രം എമ്പുരാൻറെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച ബി.ജെ.പി നേതാവിനെതിരേ നടപടിയെടുത്ത് നേതൃത്വം. ബിജെപി മുൻ തൃശൂർ ജില്ലാ കമ്മിറ്റി അംഗമായ വി.വി. വിജീഷിനെതിരേയാണ് നടപടിയെടുത്തത്. ഇയാളെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും
എമ്പുരാൻ വിവാദം; സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് എ.എ റഹീം എം.പി
ന്യൂഡൽഹി: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.പി എ.എ റഹീം. രാജ്യസഭാ അധ്യക്ഷൻ ആവശ്യം തള്ളി. രാജ്യത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നുകയറ്റമാണ് സംഘപരിവാർ നടത്തുന്നതെന്നും പൃഥ്വിരാജ് അടക്കമുള്ളവർക്കെതിരേയുള്ള സൈബർ
എയിംസിനുളള മാനദണ്ഡം നോക്കിയാൽ കേരളത്തിന് അർഹതയില്ലെന്ന് ആരും പറയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എയിംസിനായി കേരളം ഓരോ വർഷവും കേന്ദ്രത്തിനോട് ചോദിക്കുകയാണെന്നും എന്നാൽ ഒന്നു പോലും കേരളത്തിനായി അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ് പോലും ഇല്ലാത്ത സംസ്ഥാനമാണ് കേരളം. എയിംസിനുളള മാനദണ്ഡം നോക്കിയാൽ കേരളത്തിന് അർഹതയില്ലെന്ന് ആരും പറയില്ലെന്നും
തിരുവനന്തപുരത്ത് പരിപാടിക്കിടെ വെളിച്ചം കുറഞ്ഞതിന് സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പരിപാടിക്കിടെ വെളിച്ചം കുറഞ്ഞതിന് സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരപവനന്തപുരം ടാഗോർ ഹാളിൽ വച്ചു നടന്ന ജിടെക് - സ്കിൽ ഫെസ്റ്റിവലിൻറെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു സംഭവം. പരിപാടിക്കെത്തിയവരെ കാണാൻ സാധിക്കുന്ന തരത്തിലുള്ള വെളിച്ചം വേണമെന്നും
എമ്പുരാൻ എല്ലാവരും കാണണമെന്ന് കേന്ദ്ര മന്ത്രി
കോഴിക്കോട്: പ്യഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ എമ്പുരാൻ എല്ലാവരും കാണണമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോർജ് കുര്യൻ. എം.ടി. രമേശ് പറഞ്ഞതാണ് ബിജെപിയുടെ നിലപാടെന്ന് മന്ത്രി പറഞ്ഞു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ മോഹൻലാൽ വില്ലനായി ആണ് എത്തിയത്.
മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല: ഹർജികൾ തള്ളി
കൊച്ചി: സിഎംആർഎൽ - എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും എതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. മാത്യു കുഴൽനാടൻ, ഗിരീഷ് ബാബു എന്നിവർ നൽകിയ ഹർജികളാണ് തള്ളിയത്. ഇടപാടിൽ സിഎംആർഎൽ ഇല്ലാത്ത സേവനത്തിൻറെ പേരിൽ വീണയുടെ കമ്പനിയായ
കോൺഗ്രസ് നേതാവ് കനയ്യ കുമാർ ദർശനം നടത്തിയ ബിഹാറിലെ ക്ഷേത്രം ഗംഗാജലം കൊണ്ട് കഴുകി ശുദ്ധിയാക്കി
പറ്റ്ന: കോൺഗ്രസ് നേതാവ് കനയ്യ കുമാർ ദർശനം നടത്തിയിറങ്ങിയതിനു പിന്നാലെ ക്ഷേത്രം ഗംഗാജലം കൊണ്ട് കഴുകി ശുദ്ധിയാക്കിയതായി റിപ്പോർട്ട്. ബിഹാറിലെ സഹർസയിലുള്ള ദുർഗാക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രം ശുദ്ധമാക്കുന്നതിൻറെ വീഡിയോ പുറത്തു വന്നതോടെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ബിഹാറിൽ
ലഹരിക്കെതിരെയുള്ള മനുഷ്യമതിൽ പണിയേണ്ടത് ക്ലിഫ് ഹൗസിൽ; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ലഹരിക്കെതിരെ മനുഷ്യമതിൽ പണിയേണ്ടത് സെക്രട്ടറിയേറ്റ് പടിക്കൽ അല്ല മറിച്ച് ക്ലിഫ് ഹൗസിലാണ് എന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ 9 വർഷം ഈ മുഖ്യമന്ത്രിയും ഈ സർക്കാരും ഊട്ടിവളർത്തിയതാണ് ലഹരി മാഫിയയെ. ഇവരുടെ വേരറുക്കാൻ
വി.വി രാജേഷിനെതിരേ പോസ്റ്ററുകൾ
തിരുവനന്തപുരം: ബിജെപി മുൻ ജില്ലാ പ്രസിഡൻറ് വി.വി രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട തിരുവനന്തപുരത്ത് പോസ്റ്ററുകൾ. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സാമ്പത്തിക തിരിമറി നടത്തിയെന്നും രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ കാരണം വി.വി രാജേഷ് ആണെന്നുമാണ്
ബഫർസോൺ: നിയമസഭയിൽ കണ്ടത് ജനകീയ പ്രതിഷേധത്തിന്റെ വിജയമെന്ന് എം മോനിച്ചൻ
തൊടുപുഴ: ബഫർസോൺ പ്രശ്നത്തിൽ ജനകീയ പ്രതിഷേധത്തിന്റെ വിജയമാണ് നിയമസഭയിൽ മന്ത്രി ഉത്തരവ് പിൻവലിച്ചതിലൂടെകാണാൻ കഴിഞ്ഞതെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ പറഞ്ഞു. കേരള കോൺഗ്രസ്സ് ചെയർമാനും മുൻ ജലവിഭവ വകുപ്പ് മന്ത്രിയുമായ പി.ജെ.ജോസഫ് എം എൽ എ ഇടപെട്ടതിനെ തുടർന്ന്
തൃശൂർ പൂരം കലക്കൽ കേസിൽ മന്ത്രി കെ രാജൻ്റെ മൊഴിയെടുക്കും
തൃശൂർ: കഴിഞ്ഞ വർഷത്തെ തൃശൂർ പൂരവുമായി ബന്ധപ്പെട്ട അന്വേഷത്തിൽ റവന്യു മന്ത്രി കെ രാജൻറെ മൊഴിയെടുക്കാൻ ഒരുങ്ങി അന്വേഷണ സംഘം. സംഭവത്തിൽ എ.ഡി.ജി.പി അജിത് കുമാറിനുണ്ടായ വീഴ്ചയെപ്പറ്റി ഡി.ജി.പി നടത്തുന്ന അന്വേഷണത്തിൻറെ ഭാഗമായാണ് മൊഴിയെടുപ്പ്. എന്നാൽ നിയമസഭാ സമ്മേളനം കഴിഞ്ഞതിനു ശേഷം
ഫോൺ ചോർത്തൽ വിവാദത്തിൽ അൻവറിന് ആശ്വാസം
മലപ്പുറം: ഫോൺ ചോർത്തൽ വിവാദത്തിൽ പി.വി. അൻവറിനിനെതിരേ തെളിവുകളില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന ഒരു കുറ്റങ്ങളും കണ്ടെത്താനായില്ലെന്നാണ് പൊലീസ് ഹൈക്കോടതിയിൽ
ഷിൻഡെ വിരുദ്ധ പരാമർശം; നിലവിലെ സാഹചര്യത്തിൽ കുറച്ചു കാലം സ്റ്റുഡിയോ അടച്ചിടുമെന്ന് കുനാൽ കമ്ര
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കെതിരേ പരാമർശങ്ങൾക്കു പിന്നാലെ ശിവസേനയുടെ ആക്രമണവും അതിനൊപ്പം തന്നെ കേസും നേരിടുകയാണ് സ്റ്റാൻഡപ് കൊമേഡിയനായ കുനാൽ കമ്ര. മാർച്ച് 23നായിരുന്നു കമ്രയുടെ വിവാദ പരാമർശം. അതിനു പിന്നാലെ ശിവസേനാ പ്രവർത്തകർ കമ്രയുടെ സ്റ്റുഡിയോ അടിച്ചു തകർത്തു.
ജലവിഭവ വകുപ്പ് ബഫർസോൺ ഉത്തരവ് പിൻവലിക്കണം; പി.ജെ ജോസഫ്
തൊടുപുഴ: കേരളത്തിലെ ജലസേചന ഡാമുകൾക്ക് ചുറ്റും 100 മീറ്റർ ബഫർസോൺ പ്രഖ്യാപിച്ചത് ഒരു കാരണവശാലും ന്യായീകരിക്കുവാൻ പറ്റുന്നതല്ല. യുഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലങ്കര എംവിഐപി അസി.എക്സിക്യൂട്ടീവ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയ ഡി.വൈ.എസ്.പിയെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: മുൻ എം.എൽ.എ പി.വി അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയ ഡി.വൈ.എസ്.പി എം.ഐ ഷാജിക്കെതിരേ നടപടി. ഷാജിയെ പൊലീസ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിൻറെ അന്വേഷണ വിവരങ്ങൾ ഉൾപ്പെടെ ചോർത്തി നൽകിയെന്ന കണ്ടെത്തലിനു പിന്നാലെയാണ് കടുത്ത നടപടി. ഇൻറലിജൻസ്
സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രന് ജാമ്യം
കൽപ്പറ്റ: സുൽത്താൻ ബത്തേരി നിയമസഭാ തെരഞ്ഞടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ജാമ്യം അനുവദിച്ചു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ നിന്നും എൻ.ഡി.എ
ഏറ്റവും ക്രിമിനൽ സ്വഭാവമുള്ളത് മുസ്ലിംങ്ങൾക്ക്: വിദ്വേഷ കമൻറുമായി സി.പി.എം ഏരിയാ കമ്മിറ്റിയംഗം
കൊച്ചി: ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവമുള്ളത് മുസ്ലീങ്ങൾക്കാണെന്ന വിദ്വേഷ പരാമർശവുമായി സിപിഎം ഏരിയ കമ്മിറ്റിയംഗം. ഫെയ്സ് ബുക്ക് കമൻറിലൂടെ മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം.ജെ. ഫ്രാൻസിസാണ് വിവാദ പരാമർശം നടത്തിയത്. കെ.ടി. ജലീലിൻറെ വിവാദ പ്രസംഗത്തിൻറെ വീഡിയോക്ക് കീഴിലായിരുന്നു ഫ്രാൻസിസിനെ
പാതിവില തട്ടിപ്പ് കേസിൽ രജിസ്റ്റർ ചെയ്തത് 1343 കേസുകളാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പാതിവില തട്ടിപ്പു കേസിൽ കേരളത്തിലൊട്ടാകെ രജിസ്റ്റർ ചെയ്തത് 1343 കേസുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. 231 കോടിയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്ന 1343 കേസുകളിലായി 48,384 പേരാണ് തട്ടിപ്പിനിരയായത്. ഇതിൽ 665 കേസുകൾ
കരുവന്നൂർ തട്ടിപ്പ് കേസിൽ കെ രാധാകൃഷ്ണൻ എം.പിയെ ഇ.ഡി ചോദ്യം ചെയ്യും
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കെ. രാധാകൃഷ്ണൻ എംപിയെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് ഡൽഹിയിലെ ഇഡി ഓഫിസിൽ ഹാജരാകാനാണ് ഇഡി രാധാകൃഷ്ണന് നൽകിയ നിർദേശം. എന്നാൽ തിങ്കളാഴ്ച മുൻപെ നിശ്ചയിച്ച പരിപാടികൾ ഉളളതിനാൽ രാധാകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകൻ
പി.സി ജോർജിനെതിരെ കേസെടുക്കേണ്ടെന്ന് പൊലീസിന് നിയമോപദേശം
കോട്ടയം: വിവാദ ലൗ ജിഹാദ് പരാമർശത്തിൽ ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി ജോർജിനെതിരേ കേസെടുത്തേക്കില്ല. പി.സി. ജോർജിൻറെ പരാമർശത്തിൽ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. പ്രസംഗത്തിൽ ഏതെങ്കിലും മതത്തിൻറെ പേര് പ്രത്യേകം എടുത്ത് പറഞ്ഞ് പരാമർശിച്ചിരുന്നില്ല. അതിനാൽ
ആശാ വർക്കർമാരുടെ സമരം അനാവശ്യമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യമാണെന്നും സമരത്തിൽ നിന്നും പിന്മാറാൻ ആശാ പ്രവർത്തകർ തയാറാകണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. സമരത്തിന് തങ്ങൾ എതിരല്ല. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ചില ദുഷ്ടബുദ്ധികളുടെ തലയിലുദിച്ചതാണ് ഈ
തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ 5 സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ
തിരുവനന്തപുരം: ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ബിജെപി വാർഡ് കൗൺസിലർ അടക്കം 5 പ്രവർത്തകർ അറസ്റ്റിൽ. സംഘപരിവാർ പ്രവർത്തകരായ മഹേഷ്, കൃഷ്ണകുമാർ, ഹരികുമാർ, സൂരജ്, അനൂബ് എന്നിവലരാണ് അറസ്റ്റിലായത്. അന്തരിച്ച പ്രമുഖ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമാ അനാച്ഛാദനത്തിന്
എ പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കൾ
പത്തനംതിട്ട: സി.പി.എമ്മുമായി ഇടഞ്ഞ് നിൽക്കുന്ന എ പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി നേതാക്കൾ. ജില്ലാ പ്രസിഡന്റ് വി.എ സൂരജ്, ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടിലെത്തി 15 മിനിറ്റോളം കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ്
വി.എസിനെ ഒഴിവാക്കിയെന്ന പ്രചാരണം അസംബന്ധമെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാന്ദൻ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി തുടരും. ദേശാഭിമാനി മുഖപത്രത്തിന് നൽകിയ അഭിമുഖത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഈ കാര്യം വ്യക്തമാക്കിയത്. ക്ഷണിതാവെന്ന നിലയിൽ ഒഴിവാക്കിയെന്ന
സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: മലപ്പുറം മുൻ എസ്പി സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു. സസ്പെൻഷൻ കാലാവധി പൂർത്തിയായതോടെയാണ് നടപടി. പി.വി അൻവറിൻ്റെ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു സസ്പെൻഷൻ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തിരിച്ചെടുക്കാൻ ശുപാർശിച്ചത്. സുജിത് ദാസിൻ്റെ സസ്പെൻഷൻ
സ്ത്രീ സമൂഹത്തിന്റെ കണ്ണുനീരിൽ പിണറായി സർക്കാർ നിലംപൊത്തുമെന്ന് അഡ്വ. ജെബി മേത്തർ
വണ്ണപ്പുറം: പിണറായി സർക്കാർ സ്ത്രീ ദ്രോഹ നടപടി കൊണ്ട് കേരളത്തിന്റെ സ്ത്രീ സമൂഹത്തെ ദ്രോഹിക്കുകയാണെന്ന് അഡ്വ. ജെബി മേത്തർ എം.പി. മക്കൾ ആക്രമം കൊണ്ട് ബലിയാടാക്കപ്പെടുന്നു. ലഹരി കൊണ്ട് കുട്ടികൾ ആക്രമത്തിലെക്ക് പോകുന്നു. നിയന്ത്രിക്കാൻ ഒരു സർക്കാരില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ
നവീൻ ബാബുവിനെ അപമാനിച്ചത് ആസൂത്രിതമെന്ന് കുറ്റപത്രം
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻറെ മരണത്തിൽ കുറ്റപത്രം ഒരാഴ്ചയ്ക്കകം സമർപ്പിക്കും. നവീൻ ബാബുവിൻറേത് ആത്മഹത്യ തന്നെയാണെന്നും കൊലപാതക സാധ്യതകളൊന്നും നിലനിൽക്കുന്നില്ലെന്നുമാണ് കണ്ടെത്തൽ. പി.പി ദിവ്യയുടെ പ്രസംഗമാണ് ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്നും, യാത്രയയപ്പ് യോഗത്തിൽ അപമാനിച്ചത്
രോഹിത് ശർമയെ തടിയനെന്ന് വിളിച്ച് കോൺഗ്രസ് നേതാവ് ഷമ; ബോഡി ഷെയ്മിങ്ങെന്ന് ആരോപിച്ച് ബി.ജെ.പി
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെ തടിയനെന്ന് ആക്ഷേപിച്ചുകൊണ്ടുള്ള കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിൻറെ ട്വീറ്റ് വിവാദമാകുന്നു. ഒരു കായിക താരത്തെ അപേക്ഷിച്ച് രോഹിത് ശർമ തടിയനാണ്. അദ്ദേഹം ഭാരം കുറയ്ക്കേണ്ടതുണ്ട്. അതു മാത്രമല്ല ഇന്ത്യ ഇതു വരെ കണ്ടതിൽ വച്ച് ഏറ്റവും മോശം
പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടയിൽ തൃണമൂൽ നേതാവ് സി.പി.എമ്മിൽ ചേർന്നു
പാലക്കാട്: ഉപതെരഞ്ഞെടുപ്പിനിടയിൽ തൃണമൂൽ നേതാവ് മിൻഹാജ് സി.പി.എമ്മിൽ ചേർന്നു. സ്ഥാനാർഥിയാക്കാൻ പി.വി അൻവർ ആലോചിച്ച വ്യക്തിയായിരുന്നു മിൻഹാജ്. അൻവറിൻറെ തൃണമൂൽ ബി.ജെ.പിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് മിൻഹാജ് ഇടതുചേരിയിലെത്തിയത്. തൃണമൂലിൻറെ എല്ലാ സ്ഥാനവും രാജിവെച്ചതായും
ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുണമെന്നാണ് സിപിഎം നിലപാടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആശ വർക്കാർമാരോട് ശത്രുതാപരമായ നിലപാട് തങ്ങൾക്കില്ലെന്നും സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻറ് പി.ബി. ഹർഷകുമാറിൻറെ പരാമർശം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
എൻ.സി.പി സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസ്
തിരുവനന്തപുരം: എൻ.സി.പി സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസിനെ തെരഞ്ഞെടുത്തു. പി.സി ചാക്കോ രാജി വച്ചതോടെയാണ് തോമസ് കെ തോമസിനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറാണ് പ്രഖ്യാപനം നടത്തിയത്. കൂടാതെ പി.എം സുരേഷ് ബാബുവിനെയും പി.കെ രാജൻ മാസ്റ്ററെയും വർക്കിങ്ങ്
പി.സി ജോർജ്ജിൻറെ ജാമ്യ ഹർജി; കോടതി വിധി ഇന്ന്
കോട്ടയം: മത വിദ്വേഷം നടത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി ജോർജിൻറെ ജാമ്യ ഹർജിയിൽ കോടതി ഉത്തരവ് ഇന്ന്. കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജോർജ് ഡോക്റ്റർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. ഇദ്ദേഹത്തിൻറെ
കോഴിക്കോട് റോഡരികിൽ സംസാരിച്ചു നിൽകുന്നതിനിടെ എസ്.ഐയുടെ മർദനം; സി.പി.എം പ്രവർത്തകൻ മുഖ്യമന്ത്രിക്ക് പരാതി നൽകി
കോഴിക്കോട്: റോഡരികിൽ സംസാരിച്ചു നിൽകുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചതായി പരാതി. കോഴിക്കോട് പന്നിയങ്കര എസ്ഐ കിരൺ ശശിധരൻ മർദിച്ചെന്നാണ് ആരോപണം. തിരുവണ്ണൂർ സിപിഎം നോർത്ത് ബ്രാഞ്ച് അംഗമായ കെ.സി. മുരളീകൃഷ്ണനാണ് മർദനമേറ്റത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷൻ, പൊലീസ്
ആക്രമിക്കാൻ നോക്കിയാൽ വീട്ടിൽ കയറി തല അടിച്ച് പൊട്ടിക്കുമെന്ന് പി.വി അൻവർ: സി.പി.എമ്മിന് താക്കീത്
മലപ്പുറം: തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിക്കുന്നവരെ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കുമെന്ന ഭീഷണിയുമായി മുൻ എം.എൽ.എ പി.വി അൻവർ. മദ്യവും മയക്കുമരുന്നും നൽകി പ്രവർത്തകരെ ആക്രമിക്കാൻ വിടുന്ന സി.പി.എം നേതാക്കൾക്കുള്ള മുന്നറിയിപ്പാണിതെന്നും അൻവർ പറഞ്ഞു. നിങ്ങൾ മദ്യവും
കണ്ണൂരിൽ റോഡ് തടസപ്പെടുത്തി സി.പി.എം സമരം
കണ്ണൂർ: റോഡ് തടസപ്പെടുത്തി സിപിഎം സമരം. കേന്ദ്ര അവഗണക്കെതിരേ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധത്തിലാണ് ഗതാഗതം തടസപ്പെടുത്തിയത്. സമരത്തിൻറെ ഭാഗമായി നടുറോഡിൽ കസേരയിടുയും ഗതാഗതം വഴി തിരിച്ചുവിടുകയും ചെയ്തു. ഗതാഗതം തടസപ്പെടുത്തി സമരം ചെയ്തതിന് പൊലീസ് കേസെടുത്തു. ഹൈക്കോടതി ഉത്തരവ് ലംഘിച്ചായിരുന്നു
മാർപാപ്പയുടെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി
റോം: ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ. ശ്വസനത്തിൽ വലിയ ബുദ്ധിമുട്ടുകളില്ല, വൃക്കയിലെ പ്രശ്നങ്ങളിലും ആശങ്ക വേണ്ട, എന്നാൽ ഓക്സിജൻ തെറാപ്പി തുടരുന്നുണ്ട്. ലാബ് പരിശോധനാ ഫലങ്ങളിലും പുരോഗതിയുണ്ടെന്നും വത്തിക്കാൻ വ്യക്തമാക്കി. രക്ത

