മഹാരാഷ്ട്രയിൽ സ്വന്തം അവയവങ്ങൾ വിൽപ്പനയ്ക്ക് വച്ച് പ്രതിഷേധം രേഖപ്പെടുത്തി കർഷകൻ
മുംബൈ: മഹാരാഷ്ട്രയിൽ കർഷക ആത്മഹത്യകൾ കൂടുന്നതിനിടെ സ്വന്തം അവയവങ്ങൾ വിൽപ്പനയ്ക്ക് വച്ച് കർഷകൻറെ പ്രതിഷേധം. വിദർഭ, മറാത്തവാഡമേഖലയിൽ കർഷക ആത്മഹത്യകൾ പെരുകുന്നതിനിടെയാണ് വ്യത്യസ്തമായ പ്രതിഷേധവുമായി കർഷകർ രംഗത്തെത്തിയിരിക്കുന്നത്. കടം കയറി നട്ടംതിരിയുന്ന വാഷിമിലെ ഒരു കർഷകനാണ് തൻറെ
ബോളിവുഡ് നടനും ചലച്ചിത്ര സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു
മുംബൈ: പ്രശസ്ത നടനും ചലച്ചിത്രകാരനുമായ മനോജ് കുമാർ അന്തരിച്ചു. ദേശസ്നേഹം പ്രമേയമാക്കി നിർമിച്ച നിരവധി സിനിമകളിലൂടെ ഭാരത് കുമാർ എന്ന വിശേഷണം നേടിയ മനോജ് കുമാർ, രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹെബ് ഫാൽക്കെ അവാർഡിനും അർഹനായിട്ടുണ്ട്. രാജ്യം പദ്മശ്രീയും നൽകി ആദരിച്ചിരുന്നു. 87
ഇന്ത്യയിൽ നിന്ന് യുഎസ് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്കും അധിക നികുതി
വാഷിങ്ടൺ: ഇന്ത്യ ഇറക്കുമതി ചെയ്യുന്നവയിൽ അധിക നികുതി ചുമത്തുന്ന യു.എസ് ഉത്പന്നങ്ങളുടെ പട്ടിക പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തുവിട്ടു. ഇതിന് പ്രതികാര നടപടി എന്ന നിലയിൽ ഇന്ത്യയിൽ നിന്ന് യു.എസ് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്കും അധിക നികുതി പ്രഖ്യാപിച്ചു. എന്നാൽ, ഇതര രാജ്യങ്ങൾക്കു മേൽ
പട്യാലയിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പന്ത്രണ്ട് വസുള്ള പെൺകുട്ടി 5 മാസം ഗർഭിണി: പ്രതി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
പട്യാല: പന്ത്രണ്ട് വസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ശുഭം കനോജിയ എന്നയാളെയാണ് പട്യാല പൊലീസ് അറസ്റ്റു ചെയ്തത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയാണെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു. നിലവിൽ പെൺകുട്ടി പട്യാല
പോക്സോ കേസിൽ ആൾദൈവം ആസാറാം ബാപ്പുവിന് ഇടക്കാല ജാമ്യം
യു.പി: പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബലത്സംഗക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന ആൾദൈവം ആസാറാം ബാപ്പുവിന് ഇടക്കാല ജാമ്യം. ചികിത്സയ്ക്ക് വേണ്ടി 3 മാസത്തെ ഇടക്കാല ജാമ്യമാണ് നൽകിയിരിക്കുന്നത്. ജോധ്പൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 86 കാരനായ
തകർച്ചയിലേക്ക് കൂപ്പു കുത്തി ഓഹരി വിപണി
മുംബൈ: തകർച്ചയിലേക്ക് കൂപ്പു കുത്തി ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 1200 പോയിൻറ് താഴ്ന്ന് 77,000 നും താഴെയെത്തി. 23,500 ൽ താഴെയാണ് നിഫ്റ്റി. ഇറക്കുമതി താരിഫ് കൂട്ടുമെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ പ്രഖ്യാപനമാണ് വിപണിയെ ഉലച്ചിരിക്കുന്നത്. സൺഫാർമ, ടിസിഎസ്, ടെക് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, ഇൻഫോസിസ്
നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പോലീസുകാരന്റെ ഭാര്യ ഡാൻസ് റീൽ എടുത്തു; പിന്നാലെ സസ്പെൻഷൻ
ചണ്ഡിഗഡ്: നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് ഭാര്യ എടുത്ത ഡാൻസ് റീൽ വൈറലായതിന് പിന്നാലെ ചണ്ഡിഗഡ് സീനിയർ കോൺസ്റ്റബിൽ അജയ് കുണ്ഡുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സെക്റ്റർ -20 ഗുരുദ്വാര ചൗക്കിൽ മാർച്ച് 20നാണ് സംഭവം. അജയുടെ ഭാര്യ ജ്യോതിയാണ് ഭർതൃസഹോദരിയുടെ സഹായത്തോടെ നടു റോഡിൽ വച്ച് ഡാൻസ് റീൽ
തമിഴ്നാട്ടിൽ എമ്പുരാന് ബഹിഷ്കരണാഹ്വാനം
ചെന്നൈ: എമ്പുരാൻ സിനിമക്കെതിരേ തമിഴ്നാട്ടിൽ ബഹിഷ്കരണാഹ്വാനം. മുല്ലപ്പെരിയാർ അണക്കെട്ടിനെ അധിക്ഷേപിക്കുന്ന രംഗങ്ങൾ എമ്പുരാനിലുണ്ടെന്നാരോപിച്ചാണ് പെരിയാർ വൈഗ ഇറിഗേഷൻ കർക്ഷക സംഘം പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തിൻറെ ഭാഗമായി കമ്പത്തും തേനിയിലും നിർമാതാവ് ഗോകുലം ഗോപാലൻറെ
ചെന്നൈയിൽ അധ്യാപകൻറെ മർദനത്തിൽ ആറാം ക്ലാസുകാരൻറെ തലയോട്ടി പൊട്ടി
ചെന്നൈ: അധ്യാപകൻറെ ക്രൂര മർദനത്തിൽ ആറാം ക്ലാസുകാരൻറെ തലയോട്ടി പൊട്ടി. തമിഴ്നാട് ആഗാരം സർക്കാർ സ്കൂളിലെ ദളിത് വിദ്യാർഥിയായ എം. സാധുസുന്ദറാണ് അധ്യാപകൻറെ ക്രൂര മർദനത്തിന് ഇരയായത്. സ്കൂളിലെ കായികാധ്യാപകനായ സെംഗെനിയാണ് കുട്ടിയെ മർദിച്ചത്. മുളവടി ഉപയോഗിച്ച് കുട്ടിയുടെ തലയിൽ നിരവധി തവണ
മുംബൈയിൽ ബലൂൺ ഊതി വീർപ്പിക്കുന്നതിനിടെ എട്ട് വയസ്സുള്ള കുട്ടി മരിച്ചു
മുംബൈ: ബലൂൺ ഊതി വീർപ്പിക്കുന്നതിനിടെ പൊട്ടി അതിന്റെ ഭാഗങ്ങൾ ശ്വാസനാളത്തിൽ കുടുങ്ങി എട്ട് വയസ്സുള്ള പെൺകുഞ്ഞ് മരിച്ചു .മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ കിട്ടിയ ബലൂൺ ഊതിവീർപ്പിക്കുന്നതിനിടയിലാണ് അപകടം. ഡിംപിൾ വാങ്കഡെയെന്ന പെൺകുട്ടിയാണ് മരിച്ചത്. മഹാരാഷ്ട്ര ധുലെയിലെ യശ്വന്ത് നഗറിലാണ്
കർണാടയകയിൽ സൈബർ തട്ടിപ്പിലൂടെ 50 ലക്ഷം രൂപ നഷ്ടപ്പെട്ടു, 82കാരനും ഭാര്യയും ജീവനൊടുക്കി
ബെൽഗവി: സൈബർ തട്ടിപ്പിലൂടെ 50 ലക്ഷം രൂപ നഷ്ടപ്പെട്ടതിനു പിന്നാലെ 82കാരനും ഭാര്യയും ജീവനൊടുക്കിയതായി റിപ്പോർട്ട്. കർണാടകയിലെ ഖാനപുർ താലൂക്കിലാണ് സംഭവം ബീഡി ഗ്രാമത്തിലെ താമസക്കാരായ ഡിയോജെറോൺ സാൻറൺ നസറെത്ത് ഭാര്യ 79 വയസുള്ള ഫ്ലാവിയാന എന്നിവരെയാണ് വെള്ളിയാഴ്ച ജീവനൊടുക്കിയ നിലയിൽ
ഛത്തിസ്ഗഡിൽ ഏറ്റുമുട്ടൽ; 2 ജവാന്മാർക്ക് പരുക്ക്
സുഖ്മ: ഛത്തിസ്ഗഡിലെ സുഖ്മയിൽ സുരക്ഷാ ഉദ്യോഗസ്ഥരും നക്സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 16 നക്സലുകളെ വധിച്ചു. രണ്ട് ജവാന്മാർക്ക് പരുക്കേറ്റിട്ടുണ്ട്. കേർളപൽ പൊലീസ് സ്റ്റേഷന് സമീപത്തുള്ള പ്രദേശത്ത് പരിശോധന നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഡിസ്ട്രിക്റ്റ്
മ്യാൻമറിൽ ഭൂചലനം
മ്യാൻമാർ: മ്യാൻമറിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം മ്യാൻമറിലെ സാഗൈംഗിൽ നിന്ന് 12 കിലോമീറ്റർ അകലെയാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ 11.50 ഓടെ അനുഭവപ്പെട്ട ഭൂചലനം മിനിട്ടുകളോളം നീണ്ടുനിന്നു. കെട്ടിടങ്ങൾ കുലുങ്ങുന്നതിൻറെയും
ജമ്മു കശ്മീരിലെ കത്വയിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ വധിച്ചു
ജമ്മു: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ തുടരുന്നു. വെള്ളിയാഴ്ച രാവിലെ പുനരാരംഭിച്ച പരിശോധനയ്ക്കിടെയുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു. മൂന്നു പൊലീസുകാർ വീരമൃത്യു വരിച്ചു. പരസ്പരമുള്ള വെടിവയ്പ്പിനിടെ ഒരു ഓഫിസർ അടക്കം 7 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദേശത്ത്
ഭാര്യയും കാമുകനുമായുള്ള വിവാഹം നടത്തി ഉത്തർപ്രദേശ് സ്വദേശി
ലഖ്നൗ: സ്വന്തം ഭാര്യയും കാമുകനുമായുള്ള വിവാഹം നടത്തി ഉത്തർപ്രദേശ് സ്വദേശി. ഉത്തർപ്രദേശിലെ കത്തർജോട്ട് ഗ്രാമത്തിലെ ബബ്ലു ആണ് ഭാര്യ രാധികയും പ്രദേശവാസിയായ വികാസുമായുള്ള വിവാഹം നടത്തിയത്. ഭാര്യമാർ ഭർത്താക്കന്മാരെ കൊല്ലുന്ന കാലമാണ്. അതു കൊണ്ട് ഭയമാണ്. സ്വന്തം ജീവൻ ഉറപ്പാക്കാനായാണ്
പൊതു വഴിയിൽ നിസ്കരിച്ചാൽ പാസ്പോർട്ടും ലൈസൻസും റദ്ദാക്കും; ഉത്തർപ്രദേശ് പൊലീസ്
മീററ്റ്: പൊതു വഴിയിൽ നിസ്കരിച്ചാൽ പാസ്പോർട്ടും ലൈസൻസും റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകി ഉത്തർപ്രദേശ് പൊലീസ്. ഈദ് ഉൽ ഫിത്തറിനു മുന്നോടിയായാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പള്ളികളിലോ ഈദ്ഗാഹുകളിലോ മാത്രം നിസ്കരിക്കുക. പൊതുവഴികളിൽ നിസ്കരിക്കുന്നവർക്കെതിരേ ക്രിമിനൽ കേസ്
ഇറാനി മാലപൊട്ടിക്കൽ സംഘത്തിലെ ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ചെന്നൈ: തെളിവെടുപ്പിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഇറാനി മാലപൊട്ടിക്കൽ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു. പുനെ ആംബിവ്ലി നിവാസി ജാഫർ ഗുലാം ഹുസൈൻ ഇറാനി(28)യാണ് കൊല്ലപ്പെട്ടത്. ചെന്നൈയിൽ 70 മിനിറ്റിനിടെ ആറു മാലപൊട്ടിക്കൽ നടത്തിയ കുപ്രസിദ്ധ മോഷണസംഘം അടുത്തിടെയാണ് അറസ്റ്റിലായത്. ഒറ്റ
ഐശ്വര്യ റായിയുടെ കാറും ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം; സുരക്ഷാ ജീവനക്കാർ ബസ് ഡ്രൈവറെ മർദിച്ചു
മുംബൈ: നടി ഐശ്വര്യ റായിയുടെ കാറും ബസും തമ്മിൽ കൂട്ടിയിടിച്ചു. ജുഹുവിലെ അമിതാഭ് ബച്ചൻറെ വസതിക്ക് സമീപമാണ് സംഭവം. അപകട സമയത്ത് നടി കാറിലുണ്ടായിരുന്നില്ല. കാറിന് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടില്ല. ബി.എം.സിയുടെ ബെസ്റ്റ് ബസാണ് പിന്നിലിടിച്ചത്. ബസ് ഡ്രൈവറെ നടിയുടെ സുരക്ഷാ ജീവനക്കാർ
ഭാര്യയുമായി അടുപ്പമെന്ന് സംശയിച്ച് ഹരിയാനയിൽ വാടകക്കാരനെ കൊലപ്പെടുത്തി വീട്ടുടമ
ഹരിയാന: ഭാര്യയുമായി അടുപ്പമെന്ന് സംശയിച്ച് വാടകക്കാരനെ തട്ടിക്കൊണ്ടു പോയി ജീവനോടെ കുഴിച്ചു മൂടിയ കേസിൽ വീട്ടുടമസ്ഥൻ അറസ്റ്റിൽ. ഹരിയാന സ്വദേശി ഹർദീപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ജഗ്ദീപാണ് ക്രൂരതയ്ക്ക് ഇരയായത്. റോഹ്താക് ബാബ
ശിവസേനക്കാരെ വെല്ലുവിളിച്ച് കുനാൽ കമ്ര
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കെതിരേയുള്ള വിവാദ പരാമർശത്തിന് പിന്നാലെ കുനാൽ കമ്ര ശിവസേനക്കാരെ വെല്ലുവിളിക്കുന്ന ഓഡിയോയും പുറത്ത്. ഷിൻഡെയെ രാജ്യദ്രോഹിയെന്ന് വിളിച്ചതിൽ കുപിതരായ ശിവസേനക്കാർ കമ്രയുടെ സ്റ്റുഡിയോ അടിച്ചു തകർത്തിരുന്നു. ഇന്ത്യയിൽ ഒരിടത്തും നടക്കാൻ
ഉത്തർപ്രദേശിൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഭർത്താവിനെ ക്വൊട്ടേഷൻ നൽകി കൊന്നു; യുവതിയും കാമുകനും പിടിയിലായി
ഔരിയ: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപേ ഭർത്താവിനെ ക്വൊട്ടേഷൻ നൽകി കൊന്ന് 22കാരി. ഉത്തർപ്രദേശിലെ ഔരിയയിലാണ് സംഭവം. കേസിൽ പ്രഗതി യാദവ് കാമുകൻ അനുരാഗ് യാദവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 5നാണ് പ്രഗതിയും ദിലീപുമായുള്ള വിവാഹം രക്ഷിതാക്കൾ നടത്തിയത്. എന്നാൽ പ്രഗതി കഴിഞ്ഞ നാലു
ജമ്മു കശ്മീരിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ
കശ്മീർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി. കശ്മീരിലെ സന്യാൽ ഗ്രാമത്തിലായിരുന്നു സംഭവം. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചത്. ആയുധധാരികളായ ഭീകരരെ സുരക്ഷാസേന കണ്ടതായും തുടർന്ന്
ഡൽഹിയിൽ കൂലി നൽകാത്തതിന് സഹപ്രവർത്തകനെ കൊന്ന കേസിൽ പ്രതികൾ അറസ്റ്റിൽ
ന്യൂഡൽഹി: കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സഹപ്രവർത്തകനെ കൊന്ന കേസിൽ പ്രതികൾ അറസ്റ്റിലായി. സഹോദരങ്ങളായ മോനു (24), യോഗേന്ദർ (33) എന്നിവരാണ് പിടിയിലായത്. മാർച്ച് 17ന് ഡൽഹിയിലായിരുന്നു സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ മൽഖാനെയാണ് (33) ഇരുവരും ചേർന്ന് കൊന്നത്. സരായ് രോഹില്ല റെയിൽവേ സ്റ്റേഷനു
കൊമേഡിയൻ കുനാൽ കമ്രയുടെ സ്റ്റുഡിയോ അടിച്ച് തകർത്ത് ശിവസേന
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കെതിരായ പരാമർശത്തിൽ കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ, സഞ്ജയ് റാവുത്ത് സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കമ്ര എന്നിവർക്കെതിരേ എഫ്ഐആർ ഫയൽ ചെയ്തു. ശിവസേനാ നേതാവ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊക്കെയ്നുമായി യുവതി പിടിയിൽ
മുംബൈ: ലഹരി മരുന്ന് കടത്തിയ, ബ്രസീലിയൻ യുവതിയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കൊക്കെയ്ൻ പിടികൂടിയത്. അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇവരുടെ അടിവസ്ത്രത്തിൽ പ്രത്യേക അറകളിലായി സൂക്ഷിച്ച ദ്രാവകരൂപത്തിലാക്കിയ 11.1 കോടി
മണിപ്പൂർ കലാപ ബാധിതർ താമസിക്കുന്ന ക്യാംപുകൾ സുപ്രീം കോടതി ജഡ്ജിമാർ സന്ദർശിക്കും
ഇംഫാൽ: മണിപ്പൂർ കലാപ ബാധിതർ താമസിക്കുന്ന ക്യാംപുകൾ സന്ദർശിക്കാനായി സുപ്രീം കോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം ഇംഫാലിലെത്തി. ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മണിപ്പൂർ സന്ദർശിക്കുക. സംഘത്തിലെ ജസ്റ്റിസ് എൻ. കോടീശ്വർ സിങ് കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പുർ
ഖുൽദാബാദിലെ ഔറംഗസീബിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന പ്രദേശം ഡ്രോൺനിരോധിത മേഖലയായി പ്രഖ്യാപിച്ചു
മുംബൈ: നാഗ്പുർ ജില്ലയിലെ ഖുൽദാബാദ് പട്ടണത്തിൽ ഔറംഗസീബിൻറെ ശവകുടീരം സ്ഥിതി ചെയ്യുന്ന പ്രദേശം ഡ്രോൺനിരോധിത മേഖലയായി പ്രഖ്യാപിച്ചു. ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധവും തുടർന്നുണ്ടായ സംഘർഷങ്ങളും കണക്കിലെടുത്താണ് തീരുമാനം. പ്രദേശത്ത് ക്രമസമാധാന പരിപാലനത്തിനായി റിസർവ്
വിനോദ സഞ്ചാരികളെ തുടർച്ചയായി കബളിപ്പിക്കുന്നു; മഹാരാഷ്ട്രയിലെ മാത്തേരാൻ അടച്ചു
മുംബൈ: വിനോദ സഞ്ചാരികളെ തുടർച്ചയായി കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികളും കച്ചവടക്കാരും പ്രതിഷേധിച്ചതോടെ മഹാരാഷ്ട്രയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായ മാത്തേരാൻ അടച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഇവിടേക്ക് വിനോദസഞ്ചാരികളെ കയറ്റില്ല. മാത്തേരാൻ
ദിശയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
മുംബൈ: ബോളിവുഡ് താരം സുശാന്ത് രജ്പുത്തിൻറെ മുൻ മാനേജർ ദിശ സാലിയൻറെ മരണത്തിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം. ദിശയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിശയുടെ പിതാവ് സതീഷ് സാലിയൻ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകി. ശിവസേനാ (യുബിടി) നേതാവ് ആദിത്യ താക്കറെയ്ക്ക് എതിരേ എഫ്ഐആർ
ബെറ്റിങ്ങ് ആപ്പുകൾ പ്രചരിപ്പിച്ചു: പ്രകാശ് രാജ് ഉൾപ്പെടെ 25 സിനിമാ താരങ്ങൾക്കെതിരേ കേസ്
ഹൈദരാബാദ്: അനധികൃത ബെറ്റിങ്ങ് ആപ്പുകൾക്ക് പ്രചാരം നൽകുന്നുവെന്ന പരാതിയിൽ വിജയ് ദേവരക്കൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവർ ഉൾപ്പെടെ 25 തെന്നിന്ത്യൻ താരങ്ങൾക്കെതിരേ കേസെടുത്ത് തെലങ്കാന പൊലീസ്. ബിസിനസുകാരനായ ഫണീന്ദ്ര ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്.
ഛത്തിസ്ഗഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു: 22 മാവോയിസ്റ്റുകളെ വധിച്ചു
ബിജാപർ: ഛത്തിസ്ഗഡ് ബിജാപുരിൽ മാവോയിസ്റ്റും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകളെ വധിക്കുകയും ഒരു സേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ബിജാപുർ മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്തു നിന്നും വൻ ആയുധ ശേഖരം
ഔറംഗസേബിൻറെ ശവകുടീരം പൊളിക്കുന്നതിനെ ചൊല്ലി സംഘർഷം
മുംബൈ: മുഗൾ ചക്രവർത്തി ഔറംഗസേബിൻറെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധത്തിനിടെ ഖുർആൻ കത്തിച്ചെന്ന് അഭ്യൂഹം പരന്നതോടെ മത വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നിരവധി വാഹനങ്ങൾ കത്തിക്കുകയും പൊലീസിനു നേരെ കല്ലെറിയുകയും ചെയ്തു. ഇതോടെ
നവി മുംബൈയിൽ 29 നില കെട്ടിടത്തിന് മുകളിൽ നിന്ന് 8 വയസുള്ള മകളെ തള്ളിയിട്ട് യുവതിയും താഴേക്ക് ചാടി ജീവനൊടുക്കി
നവി മുംബൈ: പനവേലിൽ 8 വയസുള്ള മകളെ 29ാം നിലയിൽ നിന്നു വലിച്ചെറിഞ്ഞ ശേഷം അമ്മ താഴേയ്ക്കു ചാടി ജീവനൊടുക്കി. മൈഥിലി ദുവാ (37) എന്ന സത്രീയാണ് മരിച്ചത്. ഇവർ കുടുംബവുമായി താമസിച്ചിരുന്ന ഫ്ലാറ്റിലെ 29ാം നിലയിൽ നിന്നാണ് ചാടി ആത്മഹത്യ ചെയ്തത്. അടുത്തിടെ വിഷാദ രോഗത്തിന് യുവതി ചികിത്സ തേടിയിരുന്നതായാണ് വിവരം.
മൂംബൈയിൽ സ്യൂട്ട്കെയ്സിനുള്ളിൽ യുവതിയുടെ തല കണ്ടെത്തി
മുംബൈ: പാൽഘറിൽ സ്യൂട്ട്കെയ്സിനുള്ളിൽ അറുത്തുമാറ്റിയ നിലയിൽ യുവതിയുടെ തല കണ്ടെത്തി. വിജനമായ പ്രദേശത്ത ഉപേക്ഷിച്ച പെട്ടി കണ്ട് പ്രദേശവാസികളായ കുട്ടികൾ ഇത് തുറന്ന് നോക്കിയതോടെയാണ് കൊലപാതകത്തിൻറെ വിവരം പുറത്തറിയുന്നത്. മരിച്ച യുവതിയെ തിരിച്ചറിയാനായിട്ടില്ല. ഫൊറൻസിക് വിഭാഗവും പൊലീസും
മൂംബൈയിൽ റെയിൽവേ സ്റ്റേഷന് മുന്നിൽ പാർക്കിങ്ങിന് കൈക്കൂലി ചോദിച്ച സ്റ്റേഷൻ മാസ്റ്റർ അറസ്റ്റിൽ
മുംബൈ: സെൻട്രൽ റെയിൽവേയിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനു മുന്നിൽ വാഹന പാർക്കിങ്ങ് നടത്തിവരുന്ന സ്വകാര്യ സ്ഥാപന ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർ അറസ്റ്റിൽ. സിബിഐയുടെ സ്റ്റിങ്ങ് ഓപ്പറേഷനിലാണ് കൈക്കൂലിക്കാരന് പിടി വീണത്. പാർക്കിങ്ങിന് കരാർ ഏറ്റെടുത്ത വ്യക്തിയെ പല
ഡോക്റ്ററെയും കുടുംബത്തെയും ചെന്നൈയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ: ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ അണ്ണാനഗറിലാണ് സംഭവം. ഡോക്റ്റർ ബാലമുരുകൻ(52), ഭാര്യ സുമതി(47), മക്കളായ ദശ്വന്ത്(17), ലിംഗേഷ്(15) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പതിവു പോലെ ജോലിക്കായി എത്തിയ ഡ്രൈവറാണ് സംശയം തോന്നി പൊലീസിൽ വിവരമറിയിച്ചത്. പൊലീസ്
വ്യാജ ഫോൺ കോൾ മുന്നറിയിപ്പുമായി യുഎസിലെ ഇന്ത്യൻ എംബസി
യു.എസ്: പാസ്പോർട്ടിലും വിസ രേഖകളിലുമുള്ള തെറ്റ് തിരുത്താൻ പണം ആവശ്യപ്പെട്ടു കൊണ്ട് യുഎസിലെ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജഫോൺകോളുകൾ. ഇത്തരം കോളുകൾ വിശ്വസിക്കരുതെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എംബസിയുടെ ഫോൺ നമ്പറിനു സമാനമായ നമ്പർ ഉപയോഗിച്ചോ എംബസിയിൽ നിന്നാണെന്ന്
മ്യാൻമാർ ജോലി തട്ടിപ്പിനിരയായി തിരിച്ചെത്തിയ ഇന്ത്യൻ പൗരന്മാരിൽ നിന്നും സി.ബി.ഐ വിവരങ്ങൾ തേടി തുടങ്ങി
ന്യൂഡൽഹി: തായ്ലൻഡ്, മ്യാൻമാർ എന്നിവിടങ്ങളിൽ ജോലി തട്ടിപ്പിന് ഇരയായി നാട്ടിൽ തിരിച്ചെത്തിയവരുടെ വിവരങ്ങൾ ശേഖരിച്ച് സിബിഐ. തിരിച്ചെത്തിയ ഇന്ത്യൻ പൗരന്മാരിൽ നിന്നും ഉദ്യോഗസ്ഥർ നേരിട്ട് വിവരങ്ങൾ ശേഖരിച്ചു. ഇവരുടെ കൈവശമുള്ള രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഇവരെ അതാത്
പാക്കിസ്ഥാനിൽ ഭീകരർ തട്ടിയെടുത്ത ട്രെയിനിൽ ഉണ്ടായിരുന്ന 104 പേരെ മോചിപ്പിച്ചു
കറാച്ചി: പാക്കിസ്ഥാനിൽ ഭീകരർ റാഞ്ചിയ ട്രെയിനിൽ നിന്ന് 104 പേരെ മോചിപ്പിച്ചു. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 16 ഭീകരരും 20 പാക് സൈനികരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയാണ് പാക്കിസ്ഥാനിലെ ക്വെറ്റയിൽ നിന്ന് പെഷവാറിലേക്ക് 500ലേറെ യാത്രക്കാരുമായി പോയ ട്രെയ്ൻ ബലൂചിസ്ഥാൻ വിമോചന(ബി.എൽ.എ) സേന
തമിഴ്നാട്ടിലെ പോസ്റ്ററുകൾ വിവാദത്തിൽ; അമിത് ഷായ്ക്ക് പകരം സന്താന ഭാരതിയുടെ ചിത്രം
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്നാട് സന്ദർശനത്തിൻറെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററുകൾ വിവാദത്തിൽ. അമിത് ഷായ്ക്ക് പകരം തമിഴ് സംവിധായകനും നടനുമായ സന്താന ഭാരതിയുടെ ചിത്രമാണ് പോസ്റ്ററിൽ അച്ചടിച്ചിരിക്കുന്നത്. തമിഴ്നാടിലെ റാണിപേട്ടിലും ആരക്കോണത്തുമാണ്

