പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്ന് എ.ഡി.ജി.പിയുടെ റിപ്പോർട്ട്
തൃശൂർ: തൃശൂർ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമാണെന്ന് എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ റിപ്പോർട്ട്. പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വം മുൻകൂട്ടി തിരുമാനിച്ചതായും സുന്ദർ മേനോൻ, ഗിരീഷ്, വിജയമേനോൻ, ഉണ്ണി കൃഷ്ണൻ, രവി തുടങ്ങിയവർ ഇതിനായി പ്രവർത്തിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക്സഭ
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസ്; ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം
കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് കൊല്ലം നീണ്ടു നിന്ന വിചാരണയ്ക്കൊടുവിലാണ് വിധി. പ്രതി കുറ്റകാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ ക്ലാസ് മുറിയിൽ വെച്ച് ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് പാമ്പ് കടിയേറ്റു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റു. ചെങ്കൽ ഗവ. യു.പി.എസിലെ വിദ്യാർത്ഥിനിക്കാണ് പാമ്പുകടിയേറ്റത്. ചെങ്കൽ സ്വദേശികളായ ജയൻ നിവാസിൽ ഷിബു- ബീന ദമ്പതികളുടെ മകൾ നേഹയ്ക്കാണ്(12) പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ്
ആലുവ പൊലീസ് സ്റ്റേഷനിൽ നിന്നും പോക്സോ കേസ് പ്രതി ചാടിപ്പോയി
കൊച്ചി: ആലുവ പൊലീസ് സ്റ്റേഷനിൽ നിന്നും പോക്സോ കേസ് പ്രതി ചാടിപ്പോയി. 15 വയസുകാരിയെ പീഡിപ്പിച്ച അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് ജയിൽ ചാടിയത്. സെല്ലിൽ കിടന്ന പ്രതിയെ പൂട്ടിയിരുന്നില്ലെന്നാണ് വിവരം. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. പൊലീസിൻറെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ്
എം.റ്റി വാസുദേവൻ നായരുടെ ആരോഗ്യനില മെച്ചപ്പെട്ടു
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിത്യകാരൻ എം.റ്റി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ പുരോഗതി. കൈകാലുകൾ ചലിപ്പിക്കാൻ കിഴിഞ്ഞെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. രാവിലെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങിയേക്കും. തീവ്ര പരിചരണ വിഭാഗത്തിൽ
സപ്ലൈകോയിൽ ക്രിസ്മസ്-ന്യു ഇയർ ഫെയർ ആരംഭിച്ചു
തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്തുമസ് - ന്യു ഇയർ ഫെയറുകൾ ഇന്ന് ആരംഭിച്ചത്. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പുത്തരിക്കണ്ടം മൈതാനിയിലെ നായനാർ പാർക്കിൽ നിർവ്വഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ
പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സുരേഷ് ഗോപി അംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പൊലീസ് നടപടി
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ സുരേഷ് ഗോപി അംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പൊലീസ് നടപടി. വരാഹി അസോസിയേറ്റ്സ് സി.ഇ.ഒ അഭിജിത്തിനെ തൃശൂർ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യും. തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപിക്ക് എത്താൻ ആംബുലൻസ് വിളിച്ച് വരുത്തിയത്
ശബരിമലയിൽ വെള്ളിയാഴ്ച ദർശനം നടത്തിയത് 96,853 ഭക്തർ
ശബരിമല: മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ച് നട അടയ്ക്കാൻ 6 നാൾ ശേഷിക്കേ ശബരിമലയിൽ പ്രതിദിനം എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വീണ്ടും വർധന. വെള്ളിയാഴ്ച 96,853 പേരാണ് ശബരിമലയിലെത്തിയത്. സ്പോട്ട് ബുക്കിങ്ങിലൂടെ മാത്രം 22,203 പേരെത്തി. വെർച്വൽ ക്യൂ വഴി 70,000 ബുക്കിങാണ് അനുവദിച്ചത്. പുല്ലുമേട് വഴി 3852 പേരും
പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് അപകടം, ഒരാൾ മരിച്ചു
പത്തനംതിട്ട: ശബരിമല തീർഥാടകരുടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബാബുവാണ്(68) മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ശശി, അർജുനൻ എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. അട്ടത്തോടിനും ചാലക്കയത്തിനും ഇടയിലാണ് അപകടം ഉണ്ടായത്. ചങ്ങനാശേരി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഒരു കുട്ടി അടക്കം
കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകന് സഹകരണ മേഖലയിലെ സി.പി.എം കൊള്ളയുടെ രക്തസാക്ഷി; മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം
തിരുവനന്തപുരം: സഹകരണ മേഖലയില്‍ സി.പി.എം നടത്തുന്ന കൊള്ളയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ മുളങ്ങാശ്ശേരിയില്‍ സാബു. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം. ചെറുകിട
എം.റ്റി വാസുദേവൻനായർ ഗുരുതരാവസ്ഥയിൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: സാഹിത്യകാരൻ എം.റ്റി വാസുദേവൻനായരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ച് കൊണ്ട് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ശ്വാസ തടസം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് പുറമെ ശരീരത്തിൻറെ മറ്റ്
ക്രിസ്തുമസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച; ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു
കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ചയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിൻറെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങി ഏഴ് വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കോതമംഗലത്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിയില്ല
കോതമംഗലം: നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട മുസ്കാന്റെ മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിയിട്ടില്ല. കേസിൽ രണ്ടാനമ്മ അനീഷ അറസ്റ്റിലും പിതാവ് അജാസ് ഖാന് കസ്റ്റഡിയിലുമായതോടെ മൃതദേഹം കോതമംഗലം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അജാസിന്റെയും അനീഷയുടെയും ബന്ധുക്കളെ
ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടി
തിരുവനന്തപുരം: പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ നടപടി. പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്കെതിരെ പിരിച്ച് വിടാന്‍ നിർദേശം. ആറ് പാർട്ട് ടൈം സ്വീപ്പർമാർക്കെതിരെയാണ് നടപടി. പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടേതാണ് നിർദേശം. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശ നിരക്കിൽ തിരികെ
ക്ഷേത്രത്തിൻറെ മാതൃകയിൽ രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് എം.വി.ഡി
പത്തനംതിട്ട: ക്ഷേത്രത്തിൻറെ മാതൃകയിൽ രൂപ മാറ്റം വരുത്തിയ ഓട്ടോ റിക്ഷ പിടിച്ചെടുത്ത് എം.വി.ഡി. ശബരിമല തീർഥാടകർ വന്ന ഓട്ടോറിക്ഷ ഇലവുങ്കൽ വച്ചാണ് എം.വി.ഡി പിടിച്ചെടുത്തത്. കൊല്ലം സ്വദേശികളായ ശബരിമല തീർഥാടകരായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. ശ്രീകോവിലിൻറെയും പതിനെട്ടാം പടിയുടെയും മാതൃക
കോതമംഗലത്ത് ആറ് വയസ്സുള്ള പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോതമംഗലം: നെല്ലിക്കുഴിയിൽ വീട്ടിനുള്ളിൽ ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിലെ താമസക്കാരനായ ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാൻറെ മകൾ മുസ്ക്കാനാണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികൾക്ക് രണ്ടു കുട്ടികളുണ്ട്. ഒരു കൈക്കുഞ്ഞും ആറുവയസുകാരിയായ
പൂരത്തിന് ആന എഴുന്നള്ളിപ്പ്, ഹൈക്കോടതി നിയന്ത്രണം സ്റ്റേ ചെയ്ത് സുപ്രീം കോടതി
ന്യൂഡൽഹി: ആന എഴുന്നള്ളിപ്പ് നിയന്ത്രിച്ച് മാർഗ നിർദേശം പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. 2012ലെ ചട്ടങ്ങൾ പാലിച്ച് ആനകളുടെ എഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, ശൂന്യതയിൽ
കാഞ്ഞിരപ്പളളി ഇരട്ടക്കൊലപാതകത്തിൽ ജോർജ് കുര്യൻ കുറ്റക്കാരനെന്ന് കോടതി
കോട്ടയം: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും അമ്മാവനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതിയുടെ കണ്ടെത്തൽ. രണ്ട് വർഷം നീണ്ട് നിന്ന വിചാരണക്കൊടുവിലാണ് പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2022 മാർച്ച് ഏഴിനാണ് കാഞ്ഞിരപ്പള്ളിയിലെ
എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
കൊച്ചി: വെണ്ണലയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. വെണ്ണല സ്വദേശി അല്ലിയാണ്(72) മരിച്ചത്. സംഭവത്തില്‍ മകന് പ്രദീപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുത്ത് വൃദ്ധയുടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ഇത്
പനയുടെ മുകളിൽ പപ്പായ തൈ വളർന്നു
മുവാറ്റുപുഴ: പനയുടെ മുകളിൽ പപ്പായ തൈ വളർന്ന് പപ്പായ ഉണ്ടായത് കൗതുകമായി. പനയുടെ മുകളിൽ പപ്പായ വളരുന്നത് കൗതുകം എങ്കിലും ഫലം പുറപ്പെടുവിക്കുന്നത് വിരളമാണ്. കല്ലൂർക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ കളപ്പുരയിൽ ജോണി ജോസിന്റെ പുരയിടത്തിലാണ് ഈ അത്ഭുത കാഴ്ച. ബിസിനസുകാരനായ ജോണി കൃഷിയെ ഏറെ
ക്ഷേമ പെൻഷൻ തട്ടിപ്പിൽ ആറ് സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആറ് സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും നിർദ്ദേശിച്ചു. കാസർകോട് മണ്ണ് സംരക്ഷണ ഓഫീസിലെ അസിസ്റ്റൻറ് ഗ്രേഡ് 2,
കുളത്തൂപ്പുഴയിൽ ഭാര്യാപിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം
കൊല്ലം: കുളത്തൂപ്പുഴയിൽ ഭാര്യാപിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. സാം നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഷ്റഫിനാണ് പൊള്ളലേറ്റത്. സംഭവത്തിൽ മടത്തറ സ്വദേശി സജീർ ആറസ്റ്റിലായി. ഓട്ടോ ഡ്രൈവറായ അഷ്റഫിനെ സജീർ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് പെട്രോൾ ഒഴിച്ച് തീ
അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം, മന്ത്രിസഭാ യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: എം.ആർ അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിങ്ങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. നിലവിലെ ഡി.ജി.പി ദർവേഷ് സാഹിബ് 2025 ജൂലൈയിൽ സർവീസിൽ നിന്നും വിരമിക്കുന്ന
ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം കെ ജയകുമാറിന്
ന്യൂഡൽഹി: കവിയും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന കെ ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം. പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിൽ അറിയപ്പെടുന്ന ജയകുമാർ നിലവിൽ കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട്
വയനാട് ദുരന്തത്തിന് പിന്നാലെ മുൻ രക്ഷാ പ്രവർത്തനത്തിന്റെ പണം കേന്ദ്രം ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് കോടതി
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ മുൻ രക്ഷാ പ്രവർത്തനത്തിന്റെ പണം കേന്ദ്രം ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി. 2016, 2017 ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിന്റെ 132 കോടി രൂപ ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു
ശബരിമലയിൽ വൻ തിരക്ക്: പതിനെട്ടാം പടി കയറാൻ ഏഴ് മണിക്കൂർ വരെ കാത്തുനിന്ന് തീർത്ഥാടകർ
ശബരിമല: തുടർച്ചയായ മൂന്നാം ദിവസവും ശബരിമലയിൽ തീർത്ഥാടകരുടെ വൻ പ്രവാഹം. പതിനെട്ടാം പടി കയറാനായി ആളുകൾ ആറ് മുതൽ ഏഴ് മണിക്കൂർ വരെയാണ് കാത്തുനിൽക്കുന്നത്. പുലർച്ചെ പടി കയറാനുള്ള ക്യൂ ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടത്തിന് സമീപം വരെ നീണ്ടു. മരക്കൂട്ടം മുതൽ തീർഥാടകരെ തടഞ്ഞ്
വിമത പ്രവർത്തനം; അങ്കമാലി അതിരൂപതയിലെ 4 വൈദികരെ ചുമതലകളിൽ നിന്ന് നീക്കി
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ നാല് വിമത വൈദികർക്കെതിരേ നടപടി. നാല് വൈദികരെ ചുമതലകളിൽ നിന്ന് നീക്കി. ബസിലിക്കയിലെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ഫാദർ വർഗീസ് മണവാളന് പ്രീസ്റ്റ് ഹോമിലേക്ക് മാറാൻ നിർദേശം നൽകി. ഫാ. ജോഷി വേഴപ്പറമ്പിൽ, ഫാ. തോമസ് വാളൂക്കാരൻ, ഫാ. ബെന്നി പാലാട്ടി എന്നിവരാണ് നടപടി
സൈബർ തട്ടിപ്പ്; കോട്ടയത്ത് വെർച്വൽ അറസ്റ്റിലായ ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പൊലീസ്
കോട്ടയം: വെർച്വൽ അറസ്റ്റ് തട്ടിപ്പ് ലൈവായി പൊളിച്ച് പൊലീസ്. വെർച്വൽ അറസ്റ്റിൽ നിന്ന് ചങ്ങനാശേരി സ്വദേശിയായ ഡോക്ടറെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. ബാങ്കിൽ നിന്ന് കൂടുതൽ തുക ഒരു ഉത്തരേന്ത്യൻ അക്കൗണ്ടിലേക്ക് കൈമാറുന്നത് ശ്രദ്ധയിൽപ്പെട്ട ബാങ്കിൻറെ ഇൻറേണൽ സെക്യൂരിറ്റി വിഭാഗം സംശയം തോന്നി
ദൈവം നമ്മോടു കൂടെ, അച്ചാമ്മ പൈനാൽ എഴുതുന്നു
പരിശുദ്ധ ദൈവമാതാവ് തൻ്റെ ഉദരത്തിൽ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിപ്പാൻ കാലമായപ്പോൾ ബദ്ലഹേം എന്ന നഗരിയിൽ പാതിരായ്ക്ക് പ്രസവിച്ച് ഒരു തൊഴുക്കൂട്ടിൽ കിടത്തി. ലോകത്തോട് സ്വന്തം ജീവിതം വഴി സ്നേഹത്തിന്റെയും ക്ഷമയുടെയും കരുണയുടെയും വിപ്ലവം പ്രസംഗിക്കുകയും പ്രവർത്തിച്ചു കാണിക്കുകയും ചെയ്തു.
മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം
മലപ്പുറം: വയമ്പൂരിൽ വാഹനം നടുറോഡിൽ സഡൻ ബ്രേക്കിട്ടത് ചോദ്യം ചെയ്ത യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദീന്‍ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റു. ഷംസുദീൻറെ കണ്ണിന് ഗുരുതര പരുക്കേറ്റു. ഒന്നര മണിക്കൂറോളം നേരമാണ് റോഡരുകിൽ ഷംസുദീൻ ചോര വാർന്ന് കിടന്നത്. സംഭവത്തിൽ മങ്കട പൊലീസ്
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിയമ മന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്. പിന്നാലെ ബില്ലിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ബില്ല് പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന ബില്ല്
പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുമായി പോയ കെ.എസ്.ആർ.റ്റി.സി കുഴിയിലേക്ക് ചരിഞ്ഞ് അപകടം; ആർക്കും പരുക്കുകളില്ല
പത്തനംതിട്ട: പമ്പാവാലിക്ക് സമീപം നാറണന്തോട് ഭാഗത്ത് ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി കുഴിയിലേക്ക് ചരിഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് ചരിഞ്ഞ ബസ് മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. രാവിലെ എട്ടുമണിയോടെയാണ് സംഭവം. ശബരിമല ദർശനം നടത്തി
കോതമംഗലത്ത് യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ ധനസഹായം ഉടൻ കൈമാറുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
കോതമംഗലം: കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ ധനസഹായം ഉടൻ കൈമാറുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ദൗർഭാഗ്യകരവും അത്യന്തം വേദനാജനകവുമായ കാര്യമാണ് സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സധാരണയായി രണ്ട് ഗഡുക്കളാണ് തുക കൈമാറുക. എന്നാൽ, എൽദോസിന്റെ കുടുംബത്തിന്
പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു
ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു. ഡോ. ഫാത്തിമ കബീറാണ്(30) മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ മൂന്നാം വർഷ എം.ഡി വിദ്യാർഥിനിയാണ്. ഫാത്തിമയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ഓച്ചിറ സനൂജ്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിൻ്റെ മധ്യഭാഗത്തായി ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ ശക്തിപ്രാപിച്ച് തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത. ഇതിന് പുറമേ തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി
പത്തനംതിട്ടയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ എറണാകുളത്ത് പിടിയിൽ
പത്തനംതിട്ട: റാന്നി അമ്പാടി കൊലക്കേസിലെ പ്രതികൾ പിടിയിൽ. എറണാകുളത്ത് നിന്നാണ് പ്രതികളായ റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവരെ പൊലീസ് പിടിയത്. ബിവറേജസിന് മുന്നിലുണ്ടായ തർക്കത്തിനൊടുവിലാണ് ഗുണ്ടാ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്. സംഭവ ശേഷം വെച്ചൂച്ചിറ
പാലയിൽ ലോറിയും കാറും കൂട്ടിയിടിച്ചു, അപകടത്തിൽ ഒരു വയസുള്ള കുട്ടിക്ക് ഉൾപ്പെടെ പരുക്ക്
കോട്ടയം: പാലയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഒരു വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്. പാല - പൊൻകുന്നം റോഡിൽ പൂവരണിക്ക് സമീപം രാവിലെയാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ എലിക്കുളം സ്വദേശി ജയലക്ഷ്മി, മക്കളായ ലോറൽ(4) ഹെയ്ലി(1) എന്നിവർക്കാണ് പരുക്കേറ്റത്. നിയന്ത്രണം വിട്ട കാർ
തർക്കമുണ്ടാക്കുന്നത് കണ്ട് തടയാനെത്തിയ ആദിവാസി യുവാവിനെ ക്രൂരമായി പരിക്കേൽപ്പിച്ച് വിനോദ സഞ്ചാരികൾ, റോഡിലൂടെ വലിച്ചിഴച്ചു
മാനന്തവാടി: ആദിവാസി യുവാവിനെ റോഡിലൂടെ അര കിലോ മീറ്ററോളം വലിച്ചിഴച്ചു. വിനോദ സഞ്ചാരികൾ തമ്മിൽ തർക്കമുണ്ടായത് കണ്ട് തടയാനെത്തിയതിനാണ് യുവാവിനെ മർദിച്ചത്. കുടൽകടവ് ചെമ്മാട് ഉന്നതിയിലെ മാതൻ എന്നയാളെയാണ് കാറിൽ വലിച്ചിഴച്ചത്. 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച മാതന് കൈ കാലുകൾക്കും നടുവിനും
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഡിസംബർ 17,18 തീയതികളിൽ മൂവാറ്റുപുഴയിൽ
മുവാറ്റുപുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ 40-മത് ജില്ലാ സമ്മേളനം ഡിസംബർ 17,18 തീയതികളിൽ മൂവാറ്റുപുഴ മേള ആഡിറ്റോറിയത്തിൽ നടക്കും. 17ന് രാവിലെ 9.30ന് പതാക ഉയർത്തും 10ന് കൗൺസിൽ യോഗം. തുടർന്ന് മുതിർന്ന തലമുറയുടെ സാമൂഹ്യ സാക്ഷ്യമെന്ന വിഷയത്തിൽ പ്രൊഫ. എം.പി മത്തായി നയിക്കുന്ന സിംബോസിയം.
സന്നിധാനത്ത് പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് ഇനി മുതൽ ദർശനത്തിനായി വരി നിൽക്കേണ്ട
പത്തനംതിട്ട: ശബരിമലയിൽ പുതിയ പരിഷ്ക്കാരം നടപ്പാക്കാൻ നീക്കം. പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് വരി നിൽക്കാതെ ദർശനം അനുവദിക്കും. എരുമേലിയിലും പുല്ലുമേട്ടിലും തീർത്ഥാടകർക്ക് പ്രത്യേക എൻട്രി പാസ് നൽകും. തീരുമാനം ഈ തീർഥാടനകാലത്ത് നടപ്പിലാക്കുമെന്ന് ദേവസ്വം പ്രസിഡന്റ്