പുത്തേട്ടുപടവിൽ പി.ഒ.ജോസഫ്(ഡി.ഡി.സാർ) നിര്യാതനായി
നെയ്യശ്ശേരി: പുത്തേട്ടുപടവിൽ(പാറക്കൽ) റിട്ട. കായിക അധ്യാപകൻ പി.ഒ.ജോസഫ്(ഡി.ഡി.സാർ-90) നിര്യാതനായി. സംസ്കാരം 6/8/2023 ഞായർ ഉച്ചകഴിഞ്ഞ് മൂന്നിന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ പരേതയായ ലില്ലിക്കുട്ടി. പാലാ രാമപുരം മണിമല കുടുംബാഗം. മക്കൾ: ഡോ.ഡാർലി ജോസ് ഷൂസാവിക്, ലൗലി ജോയി, ഷിബു ജോസ്(ജോബി),
പള്ളിക്കമ്യാലിൽ വർക്കി മത്തായി അന്തരിച്ചു
കലയന്താനി: പള്ളിക്കമ്യാലിൽ വർക്കി മത്തായി(84) നിര്യാതനായി. സംസ്കാരചടങ്ങുകൾ23.06.2023 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ അന്നമ്മ മുതലക്കോടം കേളകത്ത് കുടുംബാഗം. മക്കൾ: പരേതയായയ സിമി ജോർജ്, മേരി ആഗസ്റ്റിൻ, മാത്യു പി.വി(സാന്റോ), ജോസ് വർഗീസ്(റിട്ട. ജലസേചന
ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. വെള്ളായണി അർജ്ജുനൻ നിര്യാതനായി
തിരുവനന്തപുരം: പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. വെള്ളായണി അർജ്ജുനൻ (90) അന്തരിച്ചു. തിരുവനന്തപുരം സൗകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഇന്ന് രാത്രി എട്ടിന്.1933 ഫെബ്രുവരി 10-ന് പൊന്നുമംഗലം കുരുമി കുന്നത്തുവീട്ടിൽ പി ശങ്കരപ്പണിക്കരുടെയും പി നാരായണിയുടെയും
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു
രാജാക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. കാന്തിപ്പാറ തിരുഹൃദയ മഠത്തിലെ സിസ്റ്റർ മേരിക്കുട്ടി ജെയിംസ്(ബിൻസി എസ്.എച്ച് - 50) ആണ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം രാജകുമാരിയിൽ നിന്നും
തെന്നിന്ത്യന്‍ താരം ശരത് ബാബു അന്തരിച്ചു
ഹൈദരാബാദ്: തെന്നിന്ത്യന്‍ ചലച്ചിത്ര താരം ശരത് ബാബു (71) നിര്യാതനായി. അണുബാധയെ തുടര്‍ന്ന് എ.ഐ.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിവിധ ഭാഷകളിലായി 200 ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ശരപഞ്ചരം, ധന്യ, ഡെയ്സി തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അണുബാധയെ തുടര്‍ന്ന്
ഹാസ്യ താരവും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു
കൊച്ചി: ടെലിവിഷൻ അവതാരകയും ഹാസ്യ താരവുമായ സുബി സുരേഷ് അന്തരിച്ചു. കരൾരോഗത്തെ തുടർന്നു ചികിത്സയിലിരിക്കെയാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ പത്തു മണിക്കായിരുന്നു അന്ത്യം. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ച സുബി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം നൃത്തത്തിലൂടെയാണ്
കെഎസ്ആർടിസി ബസ് ദേഹത്ത് കയറി ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ കെഎസ്ആർടിസി ബസ് ദേഹത്ത് കയറി ബൈക്ക് യാത്രികനായ കക്കാട് സ്വദേശി ഹനീഫ മരിച്ചു. പേരാമ്പ്ര പള്ളിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. പെട്ടെന്ന് മുന്നിൽ ബ്രേക്കിട്ട കാറിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഹനീഫ റോഡിൽ വീഴുകയും പിന്നാലെ
പാൽഖറിലെ റെയിൽവേ ട്രാക്കിൽ മലയാളിയുടെ മൃദദേഹം
മുംബൈ: തിരൂരിൽ നിന്നും ഇന്നലെ കുടുംബങ്ങളോടൊപ്പം ഗാന്ധിധാമിലേക്കു യാത്ര തിരിച്ച മലയാളിയായ മനോഹര വാര്യരെ(78)യാണ് പാൽഖറിൽ നിന്നും റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിട്ടയെർഡ് അദ്ധ്യാപകൻ ആയിരുന്നു. ബാത്ത്റൂമിൽ പോയപ്പോൾ തെന്നി വീണതാകാമെന്നാണ് കരുതുന്നത്. രാവിലെ മുതൽ തന്നെ ബന്ധുക്കളും
കാണാതായ പതിനേഴുകാരന്റെ മൃദശരീരം കണ്ടെത്തി; പാലക്കാട് സ്വദേശി തൃശൂരിൽ മരിച്ച നിലയിൽ
പാലക്കാട്: രണ്ടു ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ ആൺക്കുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ അനസ് (17) ആണ് മരിച്ചത്. രണ്ടു ദിവസം മുൻപ് അനസിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാറളം സ്വദേശി കുഴുപ്പള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരാണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബത്തിലെ ആരെയും പുറത്തുകാണാത്തതിനാൽ സംശയം തോന്നിയ അയൽവാസികൾ
ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; യുവാവ് മരിച്ചു
കോട്ടയം: എം.സി റോഡിൽ ഏറ്റുമാനൂർ അടിച്ചിറയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് പാതയോരത്തെ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് തിരുവല്ല സ്വദേശിയായ യുവാവ് മരിച്ചു. തെള്ളകം ഡെക്കാത്തലോൺ ജീവനക്കാരനായ തിരുവല്ല കുമ്പനാട് വെള്ളിക്കര അശോക നിവാസിൽ ഭരത് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം.
വായ്പാ തിരിച്ചടവ് മുടങ്ങി; ജപ്തി നോട്ടീസ് കിട്ടയതിനു പിന്നാലെ ഗൃഹനാഥൻ തൂങ്ങി മരിച്ചു
പാലക്കാട്: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് കിട്ടയതിനു പിന്നാലെ ഗൃഹനാഥൻ തൂങ്ങി മരിച്ചു. പാലക്കാട് കള്ളിക്കാട് കെ എസ് എം മൻസിലിൻ അയൂബ് (60) ആണ് മരിച്ചത്. മരുമകന്റെ ബിസിനസിനായി വീട് ഉൾപ്പെടെ ഈട് വെച്ച് സ്വകാര്യ ബാങ്കിൽ നിന്നും വായ്പ എടുക്കുകയായിരുന്നു.
ഈജിപ്റ്റിൽ മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
കോട്ടയം: ഈജിപ്റ്റിൽ ജോലി സ്ഥലത്ത് മരണപ്പെട്ട കോട്ടയം പന്നിമറ്റം സ്വദേശി കൊച്ചു മാധവശ്ശേരി വിട്ടിൽ വിശാൽ കമലാസനൻ്റെ(32) മൃതദേഹം നാട്ടിലെത്തിച്ചു. മർച്ചൻറ് നേവി ഉദ്യോഗസ്ഥനായ വിശാൽ കഴിഞ്ഞ അഞ്ചിനാണ് മരിച്ചത്. കപ്പൽ യാത്രയ്ക്കിടെ റഷ്യയിൽ വച്ച് രോഗബാധിതനായതിനെ തുടർന്ന് ഈജിപ്റ്റിലെ ആശുപത്രിയിൽ
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു
പാറ്റ്ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. വൈകീട്ട് 4 മണിയോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജികത്ത് നൽകി. ബിജെപിയുമായുള്ള ദീർഘകാലബന്ധം ഇതോടെ അവസാനിപ്പികയാണ് നിതീഷ് കുമാർ. പാര്‍ട്ടി എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗം അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്നതിന്
നിമിഷപ്രിയയുടെ മോചനം; ഇടപെടാനാവില്ലെന്ന് കേന്ദ്രം, ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ ജീവന് രക്ഷിക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നയതന്ത്രതലത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന്
ഗുജറാത്തില്‍ വിഷവാതകം ശ്വസിച്ച് 6 മരണം; 20 പേരുടെ നില ഗുരുതരം
അഹമ്മദാബാദ്: ഗുജറാത്തില്‍ വിഷവാതകം ശ്വസിച്ച് ആറ് പേര് മരിച്ചു. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണ്. സൂറത്തില്‍ പ്രിന്റിങ് മില്ലിന് സമീപമുണ്ടായ വാതക ചോര്‍ച്ചയിലാണ് ആറ് മരണം സ്ഥിരീകരിച്ചത്. ജെറി കെമിക്കല്‍ കമ്പനിയുടെ ടാങ്കറില്‍
ഇന്ത്യയിൽ ആദ്യമായി ഒമിക്രോൺ മരണം സ്ഥിരീകരിച്ചു
മഹാരാഷ്ട്ര: രാജ്യത്ത് ആദ്യമായി ഒമിക്രോൺ മരണം സ്ഥിരീകരിച്ചു.മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡിലാണ് മരണം.നൈജീരിയയിൽ നിന്നെത്തിയ അൻപത്തി രണ്ടുകാരൻ ഡിസംബർ 28 നാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇയാൾ മരിക്കുമ്പോൾ കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പൂനെയിൽ നടത്തിയ ജീനോം ടെസ്റ്റിലാണ്