എമ്പുരാൻറെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ച ബി.ജെ.പി നേതാവിനെ സസ്പെൻഡ് ചെയ്തു
ബിജെപി മുൻ തൃശൂർ ജില്ലാ കമ്മിറ്റി അംഗമായ വി.വി. വിജീഷിനെതിരേയാണ് നടപടിയെടുത്തത്. ഇയാളെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. വീജിഷ് സമർപ്പിച്ച ഹർജിയുമായി പാർട്ടിക്ക് ബന്ധമില്ലെന്നും ഹർജി നൽകാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ബിജെപി തൃശൂർ ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ് വ്യക്തമാക്കി.
സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും മതവിദ്വേഷത്തിനു വഴിമരുന്നിടുന്നുവെന്നായിരുന്നു വിജീഷ് ഹർജിയിലൂടെ ആരോപിച്ചത്. കേന്ദ്ര സർക്കാരിനെയും സെൻസർ ബോർഡിനെയും എതിർകക്ഷികളാക്കിക്കൊണ്ടായിരുന്നു ഹർജി. എന്നാൽ ചിത്രത്തിനെതിരേ കോടതിയെ സമീപിച്ചത് തൻറെ വ്യക്തിപരമായ തീരുമാനമാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പാർട്ടിയുടെ തീരുമാനം സ്വീകരിക്കുന്നുവെന്നും വീജിഷ് അറിയിച്ചു.





Latest News

