ഇടുക്കി ജില്ലയിൽ പാസും ജി.എസ്.ടി ബില്ലും ഇല്ലാതെയും കൂടുതല്‍ ലോഡ് കയറ്റിയും സഞ്ചരിച്ച വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു
പാസ് ഇല്ലാത്ത കാര്യത്തിന് ജില്ലാ ജിയോളജി വകുപ്പ് മുഖേനയും ജി.എസ്.ടി ബില്‍ ഇല്ലാത്തതുമായി ബന്ധപ്പെട്ട് സെയില്‍ ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് മുഖേനയും അനുവദിച്ചിരിക്കുന്നതില്‍ കൂടുതല്‍ ലോഡ് കയറ്റിയതിനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് മുഖേനയും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുളളതാണ്. തുടര്‍ന്നും ജില്ലയിലുടെനീളം ഇത്തരം പരിശോധനകള്‍ നടത്തുകയും, നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കും.





Latest News

