മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല: ഹർജികൾ തള്ളി
കൊച്ചി: സിഎംആർഎൽ - എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും എതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. മാത്യു കുഴൽനാടൻ, ഗിരീഷ് ബാബു എന്നിവർ നൽകിയ ഹർജികളാണ് തള്ളിയത്.
ഇടപാടിൽ സിഎംആർഎൽ ഇല്ലാത്ത സേവനത്തിൻറെ പേരിൽ വീണയുടെ കമ്പനിയായ എക്ലാലോജിക്കിന് പ്രതിഫലം നൽകിയെന്ന് ആദായനികുതി സെറ്റിൽമെൻറ് ബോർഡ് കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മകളെന്ന സ്ഥാനം ദുരുപയോഗം ചെയ്ത് മാസപ്പടി വാങ്ങിയെന്നാണ് ആരോപണം. അതിൻറെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.
അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാൻ കോടതിയോട് നിർദേശിക്കണമെന്നായിരുന്നു ഹർജികളിൽ ആവശ്യപ്പെട്ടിരുന്നത്.





Latest News

