ഛത്തിസ്ഗഡിൽ ഏറ്റുമുട്ടൽ; 2 ജവാന്മാർക്ക് പരുക്ക്
സുഖ്മ: ഛത്തിസ്ഗഡിലെ സുഖ്മയിൽ സുരക്ഷാ ഉദ്യോഗസ്ഥരും നക്സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 16 നക്സലുകളെ വധിച്ചു. രണ്ട് ജവാന്മാർക്ക് പരുക്കേറ്റിട്ടുണ്ട്. കേർളപൽ പൊലീസ് സ്റ്റേഷന് സമീപത്തുള്ള പ്രദേശത്ത് പരിശോധന നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് എന്നിവർ ഓപ്പറേഷനിൽ പങ്കാളികളായിരുന്നു. കൊല്ലപ്പെട്ട നക്സലൈറ്റുകളുടെ മൃതദേഹം കണ്ടെടുത്തു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.





Latest News

