തമിഴ്നാട്ടിൽ എമ്പുരാന് ബഹിഷ്കരണാഹ്വാനം
എമ്പുരാനിലെ ചില ഭാഗങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടിനെ അധിക്ഷേപിക്കുന്നുണ്ടെന്നും കരാർ പ്രകാരം തമിഴ്നാടിനുളള താത്പര്യങ്ങൾക്ക് വിരുദ്ധമായിട്ടുളള പരാമർശങ്ങൾ ചിത്രീകരിച്ചെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. അണക്കെട്ടുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാണും ഇവർ ആവശ്യപ്പെടുന്നു. സിനിമയിൽ നിന്ന് ആ ഭാഗങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ എല്ലാ ജില്ലയിലും പ്രതിഷേധിക്കുമെന്നും സിനിമയെ ബഹിഷ്കരിക്കുമെന്നും സംഘടന പറഞ്ഞു.





Latest News

