തകർച്ചയിലേക്ക് കൂപ്പു കുത്തി ഓഹരി വിപണി
മുംബൈ: തകർച്ചയിലേക്ക് കൂപ്പു കുത്തി ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 1200 പോയിൻറ് താഴ്ന്ന് 77,000 നും താഴെയെത്തി. 23,500 ൽ താഴെയാണ് നിഫ്റ്റി. ഇറക്കുമതി താരിഫ് കൂട്ടുമെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ പ്രഖ്യാപനമാണ് വിപണിയെ ഉലച്ചിരിക്കുന്നത്. സൺഫാർമ, ടിസിഎസ്, ടെക് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, ഇൻഫോസിസ് എന്നിവരാണ് നഷ്ടം നേരിട്ടിരിക്കുന്നത്. നിഫ്റ്റി ഐടി സൂചിക ഒരു ശതമാനത്തിലധികം താഴ്ന്നു. എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് മുതലായ സ്വകാര്യ ബാങ്കുകളും സമ്മർദത്തിലാണ്.





Latest News

