കോഴിക്കോട് മൊകേരിയിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ക്രൂരമർദനം
കോഴിക്കോട്: മൊകേരിയിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ക്രൂരമർദനം. റോഡിൽ ഗതാഗതം തടസപ്പെടുത്തി പാർക്ക് ചെയ്ത കാർ മാറ്റാൻ ആവശ്യപ്പെട്ടതിനായിരുന്നു മർദനം. വടകര - തൊട്ടിൽ പാലം റൂട്ടിലോടുന്ന മഹബൂബ് ബസിൻറെ ഡ്രൈവർ വട്ടോളി സ്വദേശി ഷെല്ലിനാണ് ക്രൂരമർദനമേറ്റത്. സംഭവത്തിൽ ഇതേ നാട്ടുകാരനായ മുഹമ്മദ് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി 7.45നായിരുന്ന സംഭവം. റോഡിൽ എതിർവശത്ത് ഒരു വാഹനം റോഡിൽ പാർക്ക് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിനായിരുന്നു മർദനം. ഇയാൾ ഡ്രൈവറെ ഹെൽമറ്റ് ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ഇതിൻറെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.





Latest News

