ആലപ്പുഴയിൽ ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
ആലപ്പുഴ: ഒന്നര കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ യുവതി അടക്കം രണ്ടുപേർ പിടിയിൽ. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന തസ്ലീമ സുൽത്താൻ, മണ്ണാഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് എക്സൈസിൻറെ പിടിയിലായത്. ഇവരിൽ നിന്നും മൂന്ന് കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയോടെ നർക്കോട്ടിക്സ് സിഐ മഹേഷിൻറെ നേതൃത്വത്തിലുള്ള സംഘമാണ് മാരാരികുളത്തെ റിസോർട്ടിൽ നിന്നും ഇരുവരെയും പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. തായ്ലൻഡിൽ നിന്നുമാണ് ഇവർക്ക് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് വിവരം.





Latest News

