വാളയാർ കേസിൽ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ മാതാപിതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. സിബിഐ നൽകിയ കുറ്റപത്രങ്ങൾ അനുസരിച്ച് 6 കേസുകളിലും അമ്മ രണ്ടാം പ്രതിയും അച്ഛൻ മൂന്നാം പ്രതിയുമാണ്. 3 കേസുകളിൽകൂടി ഇവരെ പ്രതി ചേർക്കാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിർദേശം. 11 വയസുകാരിയായ മൂത്ത കുട്ടി 2017 ജനുവരി 13നും, 9 വയസുകാരിയായ ഇളയ കുഞ്ഞ് 52 ദിവസത്തെ വ്യത്യാസത്തിൽ 2017 മാർച്ച് 4നുമാണ് ജീവനൊടുക്കിയത്.





Latest News

