പട്യാലയിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പന്ത്രണ്ട് വസുള്ള പെൺകുട്ടി 5 മാസം ഗർഭിണി: പ്രതി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
പെൺകുട്ടി സ്കൂളിൽ പോയിരുന്നത് പ്രതിയുടെ ഓട്ടോയിലായിരുന്നു. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയായിരുന്നു ഉയാൾ പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റു മുതൽ കുട്ടി പീഡനത്തിനിരയായിരുന്നു. വയറുവേദന സഹിക്കാനാവാതെ വന്നതോടെയാണ് പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിലെത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് കുട്ടി മാതാപിതാക്കളോട് കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.





Latest News

