പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗൾഫിലേക്ക് നാടുവിട്ട പ്രതിയെ ഒന്നര വർഷത്തിനുശേഷം പിടികൂടി
പിന്നീട് കോടതി പ്രതിക്കെതിരെ ഓപ്പൺ എൻഡഡ് വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇൻറർപോളിന്റെ സഹായത്തോടെ അബുദാബിയിലെത്തി പിടികൂടുകയുമായിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്തിലാണ് നടപടിക്രമങ്ങൾ നടന്നത്.
മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ് ഐ മാരായ എം.പി.ദിലീപ് കുമാർ, എം.എം.ഉബൈസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ധനേഷ് ബി നായർ എന്നിവരാണ് പ്രതിയെ വിദേശത്തുനിന്നും കസ്റ്റഡിയിലെടുത്ത് വിമാനം മാർഗ്ഗം നാട്ടിലെത്തിച്ചത്.





Latest News

