കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്നര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു
കോഴിക്കോട്: മൂന്നര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ. കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയ്ക്കായി എത്തിയ പെൺകുഞ്ഞിനെയാണ് അമ്മ ഉപേക്ഷിച്ചത്. ശരീരത്തിൽ ഗുരുതര പരുക്കുകളോടെയായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. ഇതിനു ശേഷം ആന്ധ്ര സ്വദേശിയായ അമ്മ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
മാനന്തവാടി സ്വദേശിയായിരുന്ന കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. മാതാവ് ഉപേക്ഷിച്ചതോടെ കുഞ്ഞ് അനാഥയായിരിക്കുകയാണ്. അതേസമയം, കുഞ്ഞിനെ അമ്മ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് കുഞ്ഞിൻറെ പിതൃസഹോദരൻ വ്യക്തമാക്കി. രണ്ടാമത്തെ കുഞ്ഞിനെയും യുവതി വിറ്റതായി പൊലീസിനു പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.





Latest News

