എസ്എഫ്ഐ അക്രമത്തിനെതിരെ ഇടത് സഹയാത്രികന് ഹരീഷ് പേരടി
കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതില്‍ പ്രതികരണവുമായി നടനും ഇടത് സഹയാത്രികനുമായ ഹരീഷ് പേരടി. ഈ ആക്രമണം നിങ്ങളെ കൂടുതല്‍ പ്രകാശമുള്ളവനാക്കും എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രത്തോടൊപ്പം പങ്കുവച്ചത്.നേരത്തെ സര്‍ക്കാരിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പ് എഴുതിയതിന് പു.ക.സ.യുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശാന്തന് അനുസ്മരണച്ചടങ്ങില്‍ നിന്ന് അവസാനനിമിഷം ഹരീഷ് പേരടിയെ ഒഴിവാക്കിയിരുന്നു. ഇത് വിവാദമായതോടെ സംഘാടകര്‍ ഖേദം പ്രകടിപ്പിച്ചു തലയൂരുകയായിരുന്നു.