കെ.എസ്.ഇ.ബിയെ ഷോക്കടിപ്പിച്ച് കേരള കോൺഗ്രസ് പ്രതിഷേധം
മൂലമറ്റം: അന്യായമായി വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് നേതൃത്വത്തിൽ പ്രധാന വൈദ്യുതി ഉത്പാദന കേന്ദ്രമായ മൂലമറ്റത്ത് നടത്തിയ പ്രതിഷേധ സമരം കെ.എസ്.ഇ.ബിയ്ക്ക് ഷോക്കടിയായി.
നൂറ്റാണ്ടുകൾ പഴക്കമുള്ളതും വൈദ്യുതി ആവശ്യമില്ലാത്തതുമായ നിത്യോപയോഗ -ഗ്രഹോപകരണങ്ങൾ സെക്ഷൻ ഓഫീസിനുമുമ്പിൽ പ്രദർശിപ്പിച്ചു നടത്തിയ പ്രതീകാത്മക പ്രതിഷേധസമര മാണ് ജനങ്ങൾക്ക് കൗതുകവും വൈദ്യുതി ബോർഡിന് താക്കീതുമായത്.
പാള വിശറി, റാന്തൽ വിളക്ക്, മണ്ണെണ്ണ വിളക്ക്, പെട്രോൾ മാക്സ്, വിറകുകെട്ട്, കിണർ കപ്പി, റാട്, ആട്ടുകല്ല്,ഉരൽ, ഉലക്ക, അരിക്കലാമ്പ്, ബാറ്ററി ടോർച്ച്, തീപ്പെട്ടി, ഫ്രഡ്ജിനു പകരം മാംസം സൂക്ഷിച്ചിരുന്ന പാളകുമ്പിൾ തുടങ്ങി വൈദ്യുതി വേണ്ടാത്ത പഴയകാല ഉപകരണങ്ങൾ പ്രദർശിപ്പിച്ച് നടത്തിയ സമരമാണ് ശ്രദ്ധേയമായത്.
കേരള കോൺഗ്രസ് അറക്കുളം, കുടയത്തൂർ മണ്ഡലം കമ്മിറ്റി സംയുക്ത നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഉരലിൽ ഉലക്കക്കുത്തി പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് ഉത്കാടനം ചെയ്തു.
അറക്കുളം മണ്ഡലം പ്രസിഡന്റ് എ ഡി മാത്യു അഞ്ചാനി ആദ്യക്ഷത വഹിച്ച സമരത്തിൽ കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് ജോസു കുട്ടി തുടിയൻപ്ലക്കൽ പ്രദർശനവസ്തുക്കൾ പരിചയപ്പെടുത്തി.
പാർട്ടി ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ, ജിൽസ് അഗസ്റ്റിൻ, സാം ജോർജ്, ടി എച്ച് ഈസ, റെനി മാണി, ടി സി ചെറിയാൻ,ഗ്രാമപഞ്ചായത്തു മെമ്പർ കൊച്ചുറാണി ജോസ്, പൗലോസ് ജോർജ്, കുര്യൻ കാക്കപയ്യാനി, ലുക്കാച്ചാൻ മൈലാടൂർ, ബേബി പിണക്കാട്ട്, ജലാൽ കുന്തീപറമ്പിൽ, ജോസ് വെട്ടുകാട്ട്, വർക്കി വടക്കേപറമ്പൻ,മേഴ്സി മൈക്കിൾ, അൽഫോൻസ് ടോമി, ജോമോൻ മൈലാടൂർ, ബേബി മുണ്ടത്താനം, ജോസ് പിണക്കാട്ട്, സാജു പുത്തൻപുര, മാത്യു പൂഞ്ചിറ, ജിമ്മി അറക്കൽ, തോമസ് കണിയാപുരം, ഷൈജൻ കമ്പകത്തുങ്കൽ, ബാബു കുരു ശുപറമ്പിൽ,സെബാസ്റ്റ്യൻ പൈകട, ടോമി തെങ്ങുംപള്ളിയിൽ, ജിയോ ആരനോലി എന്നിവർ പ്രസംഗിച്ചു. മൂലമറ്റം ടൗണിൽ നടത്തിയ പ്രതിഷേധ മാർച്ചിന് ശേഷമാണ് സെക്ഷൻ ഓഫീസ് ധർണയും പ്രദർശന പ്രതീകാത്മക സമരവും നടത്തിയത്.