കേരളത്തിൽ പുതിയ പരിഷ്ക്കരണവുമായി ബി.ജെ.പി
തിരുവനന്തപുരം: കേരള ബി.ജെ.പിയിൽ വൻ അഴിച്ചുപണിക്ക് നേതൃത്വം. സംസ്ഥാനത്ത് 31 ജില്ലാ കമ്മിറ്റികൾ രൂപവത്കരിക്കാൻ കോർ കമ്മിറ്റി തീരുമാനിച്ചു. ഇതോടെ ജില്ലാ കമ്മിറ്റികളുടെ എണ്ണം ഇരട്ടിയിലധികമാകും. 31 ജില്ലാ പ്രസിഡൻറുമാരും ഭാരവാഹികളുമുണ്ടാകും. 10 ലക്ഷം ജനസംഖ്യയുള്ള മേഖലകളെ തിരിച്ചാണ് ഓരോ ജില്ലയാക്കുക. അഞ്ച് ജില്ലകൾക്ക് മൂന്ന് ജില്ലാ പ്രസിഡന് വീതമാവും ഉണ്ടാവുക. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകൾക്കാണ് മൂന്ന് ജില്ലാ കമ്മിറ്റികൾ രൂപവൽകരിക്കുക.