ഒഡിയ നടന് റായിമോഹന്‍ മരിച്ച നിലയില്‍
ന്യൂഡല്‍ഹി: പ്രശസ്ത ഒഡിയ നടന് റായിമോഹന്‍ പരീദ(58) യെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭുവനേശ്വറിലെ പ്രാചി വിഹാറിലെ വസതിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.ആത്മഹത്യയിലേക്കാണ് സാഹചര്യത്തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കുടുംബാംഗങ്ങളാണ് രാവിലെ റായിമോഹനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം പോലീസ് അന്വേഷിച്ച് വരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പ്രതീക് സിങ് പറഞ്ഞു.വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു റായിമോഹന്‍. നൂറിലേറെ ഒഡിയ ചിത്രങ്ങളിലും 15 ബം?ഗാളി ചിത്രങ്ങളിലും വേഷമിട്ടു. തിയേറ്റര്‍ കലാകാരന് കൂടിയായിരുന്നു.