ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന
ഐ ഡി യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളളാവുന്നു. ഓർഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നതും, കൂടാതെ മാമാങ്കം പോലെയുള്ള വലിയ ചിത്രങ്ങളിൽ സഹസംവിധായകനായ കെ.ജെ വിനയനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ ആവുന്നത്. കലാഭവൻ ഷാജോൺ ജോണി ആന്റണി, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, ദിവ്യ പിള്ള, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്ന്യ ജഗദീഷ്, ബേബി, ഷൈനി തുടങ്ങിയ താരനിര ഐഡി എന്ന ചിത്രത്തിൽ അണിനിരക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ: നിധിൻ പ്രേമൻ, ലൈൻ പ്രൊഡ്യൂസർ: ഫായിസ് യൂസഫ്, മ്യൂസിക്: നിഹാൽ സാദിഖ്, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ആർട്ട്: നിമേഷ് എം തണ്ടൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : മുഹമ്മദ് സുഹൈൽ പി പി, എഡിറ്റർ: റിയാസ് കെ ബദർ, വരികൾ: അജീഷ് ദാസൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്ട്യും: രാംദാസ്, സ്റ്റിൽസ്: റീചാർഡ് ആന്റണി, ഡിസൈൻ: നിബിൻ പ്രേം, പി.ആർ.ഒ: പി ശിവപ്രസാദ്. എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.