ഒരിടവേളക്കുശേഷം ശ്രീനിവാസൻ സിനിമയിലേക്ക്; ആകാംഷയോടെ ആരാധക ലോകം
ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടന് ശ്രീനിവാസന് സിനിമയിലേയ്ക്ക് തിരിച്ച് വരുന്നു. മകനൊപ്പം കുറുക്കന് എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്. ചികിത്സയിലായിരുന്ന ശ്രീനിവാസന് ഒരു വര്‍ഷത്തിനു ശേഷമാണ് ക്യാമറയ്ക്കു മുന്നില്‍ എത്തുന്നത്. വര്‍ണ്ണചിത്രയുടെ ബാനറില്‍, ജയലാല്‍ ദിവാകരന് സംവിധാനം ചെയ്യുന്ന കുറുക്കന് ചിത്രമാണ് കുറുക്കന്. മകന് വിനീത് ശ്രീനിവാസനും ഷൈന്‍ടോം ചാക്കോയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഈ തിരിച്ച് വരവിനെ ആകാംഷയോടെയാണ് ആരാധകലോകം നോക്കിക്കാണുന്നത്.ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.