ആക്ഷൻ ഹീറോ മേരി..! ജീവിക്കാനായി ലോട്ടറിക്കച്ചവടത്തിനിറങ്ങി ആക്ഷൻ ഹീറോ ബിജുവിലെ മേരി; ലോൺ അടയ്ക്കാൻ വേറെ മാർഗമില്ലെന്ന് നടി
ആക്ഷൻ ഹീറോ എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് മേരി. സിനിമയിലെ പോലീസ് സ്റ്റേഷൻ സീനിലാണ് ഇവർ പ്രത്യക്ഷപ്പെടുന്നത്. അയൽപക്കക്കാരന്റെ കുളിസീനെതിരേ പരാതിയുമായി എത്തിയ ഇവർ ഈ രംഗത്തോടെ മലയാളികൾക്കിടയിൽ താരമായി മാറുകയായിരുന്നു. പിന്നീട് നിരവധി സിനമകളിൽ അഭിനയിച്ചു. അഭിനയിക്കാൻ കൂടുതൽ അവസരങ്ങൾ വന്നതോടെ വീടിന്റെ കാര്യങ്ങൾക്കായി ലോൺ എടുത്തു. ഇപ്പോൾ സിനിമാക്കാരാരും വിളിക്കണില്ല, ലോണടയ്ക്കാനും നിവൃത്തിയില്ല. മറ്റെന്തെങ്കിലും വഴി നോക്കേണ്ടേ എന്ന് ഓർത്താണ് ലോട്ടറി കച്ചവടവുമായി തെരുവിലേക്ക് ഇറങ്ങിയത്. നേരം വെളുക്കുമ്പോൾ തൊട്ട് ലോട്ടറിയുമായി വെയിലത്ത് അലയുകയാണ്. ആക്ഷൻ ഹീറോ ബിജു കഴിഞ്ഞതോടെ 35 സീനിമകളിൽ വേഷമിട്ടു. കണ്ണൻ ദേവൻ, ഏഷ്യൻ പെയിന്റ് എന്നിങ്ങനെയുള്ള പരസ്യങ്ങളും ചെയ്തിട്ടുണ്ട്. അഞ്ചാറ് സിനിമകൾ ഇനിയും പുറത്തിറങ്ങാനുണ്ട്. ഈ ദുരിതത്തിനിടയിലും സിനിമാ മോഹംകൈവിട്ടിട്ടില്ല. വിളിക്കുമെന്നാണ് പ്രതീക്ഷ. സിനിമയ്ക്കായി വിളിച്ചാൽ ലോട്ടറി കച്ചവടത്തിന് അവധി കൊടുത്ത് വീണ്ടും സിനിമയിലേക്ക് പോകാമല്ലോ. -മേരി