7 വർഷത്തെ നീണ്ട പ്രണയം; ഒടുവിൽ
ലണ്ടൻ: ഏഴുവർഷത്തെ പ്രണയത്തിന് ശേഷം കന്യാസ്ത്രീയും പുരോഹിതനും വിവാഹിതരായി. അഗാതമായ പ്രണയത്തിൽ നിന്നും വിട്ടുപൊവാനാവാതെയാണ് ഇരുവരും ജീവിക്കാന് തീരുമാനിച്ചത്. ഏറെ വെല്ലുവിളികൾ നേരിട്ട ഒന്നു ചേരലായിരുന്നു ഇരുവരുടെയും. ബ്രഹ്മചര്യം ഉപേക്ഷിച്ചാണ് ഇരുവരും കുടുംബജീവിതത്തിലേക്ക് കടക്കുന്നത്. കന്യാസ്ത്രീ പട്ടം അണിഞ്ഞ് 24 വർഷത്തിന് ശേഷം സിസ്റ്റർ മേരി എലിസബത്ത് എന്ന ലിസ ടിങ്ക്ലർ പുരോഹിതനായ ഫ്രിയാർ റോബർട്ടിനെ വിവാഹം ചെയ്തത്. 2015-ൽ ഓക്സ്ഫോർഡിൽ നിന്നുള്ള പുരോഹിതനായ ഫ്രിയാർ റോബർട്ടിനെ കോൺവെന്റിൽ കണ്ടുമുട്ടി. തുടർന്ന് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഒരുനാൾ പുരോഹിതനായ റോബർട്ട് ഓക്സ്ഫോർഡിലെ പ്രിയറിയിൽ സന്ദർശനത്തിനെത്തി. റോബർട്ടിന് കഴിയ്ക്കാൻ എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാൻ മുറിയിൽ സിസ്റ്റർ എത്തിയപ്പോൾ ഇരുവരും തനിച്ചായിരുന്നു ഇതിന് മുമ്പ് റോബർട്ട് പ്രസംഗിക്കുന്നതാണ് ടിങ്ക്ലർ കണ്ടിരുന്നത്. ആദ്യമായാണ് റോബർട്ടിനൊപ്പം മുറിയിൽ ഒറ്റക്ക് നിൽക്കുന്നത്. റോബർട്ട് മുറിയിൽ നിന്ന് പുറത്തുപോകാൻ ഇറങ്ങിയപ്പോൾ ടിങ്ക്ലറിന്റെ കൈ തന്റെ കൈയിൽ തട്ടിയെന്നും അത് ഒരു ഊർജ്ജം അഴിച്ചുവിട്ടെന്നും റോബർട്ട് പറയുന്നു. നോർത്ത് യോർക്ക്ഷെയറിലെ ഹട്ടൺ റഡ്ബി ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഇപ്പോൾ ഇരുവരും താമസിക്കുന്നത്. താൻ ഇനി കർമ്മലീറ്റ് ഓർഡറിൽ അംഗമല്ലെന്ന് കാണിച്ച് റോമിൽ നിന്ന് ഒരു കത്ത് ലഭിച്ചതായി റോബർട്ട് പറഞ്ഞു. ടിങ്ക്ലർ ഒരു ആശുപത്രിയിൽ ജോലി ചെയ്യുകയാണ് ഇപ്പോൾ. റോബർട്ട് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗീകരിക്കപ്പെടുകയും പ്രാദേശിക പള്ളിയുടെ വികാരി ആയി ജോലി നോക്കുകയുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.