സ്ഫടികം വീണ്ടുമെത്തുന്നു; ട്രെയിലര്‍ പുറത്ത്
മോഹന്‍ലാലിന്റെ സിനിമാജീവിതത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന കഥാപാത്രമാണ് ആട് തോമ. സ്ഫടികത്തിലെ നിഷേധിയായ മകനെ അത്ര തന്മയത്വത്തോടെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ സ്ഫടികം വീണ്ടുമെത്തുമ്പോള്‍, ആ അവിസ്മരീയ കഥാപാത്രത്തെ തിയറ്ററില്‍ കാണാന്‍ ആരാധകര്‍ എത്തുമെന്നു തന്നെയാണ് പ്രതീക്ഷ. സ്ഫടികത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഭദ്രന് സംവിധാനം ചെയ്ത ചിത്രം കൂടുതല്‍ സാങ്കേതിക മികവോടെയാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്. ഫെബ്രുവരി 9നാണ് റിലീസ്. റീ മാസ്റ്റേഡ് വേര്‍ഷനില്‍ അധികമായി 8 മിനിറ്റുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നു സംവിധായകന് ഭദ്രന് പറയുന്നു. 1995ലാണു സ്ഫടികം ആദ്യമായി തിയറ്ററിലെത്തിയത്. തിലകന്, നെടുമുടി വേണു, കെപിഎസി ലളിത, രാജന് പി. ദേവ് തുടങ്ങിയവരൊക്കെ അഭിനയമികവ് കൊണ്ടു തിളങ്ങി നിന്നിരുന്നു ചിത്രത്തില്‍.