ഈജിപ്റ്റിൽ മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
കോട്ടയം: ഈജിപ്റ്റിൽ ജോലി സ്ഥലത്ത് മരണപ്പെട്ട കോട്ടയം പന്നിമറ്റം സ്വദേശി കൊച്ചു മാധവശ്ശേരി വിട്ടിൽ വിശാൽ കമലാസനൻ്റെ(32) മൃതദേഹം നാട്ടിലെത്തിച്ചു. മർച്ചൻറ് നേവി ഉദ്യോഗസ്ഥനായ വിശാൽ കഴിഞ്ഞ അഞ്ചിനാണ് മരിച്ചത്. കപ്പൽ യാത്രയ്ക്കിടെ റഷ്യയിൽ വച്ച് രോഗബാധിതനായതിനെ തുടർന്ന് ഈജിപ്റ്റിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആറ് മാസം മുമ്പാണ് വിശാൽ നാട്ടിൽ നിന്നും ജോലിസ്ഥലത്തേക്ക് പോയത്. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. പി.ജി കമലാസനൻ (റിട്ട ആർമി), ഉഷാകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ: ഇടുക്കി സ്വദേശിനി അഖില (നഴ്സ് ഇസ്രായേൽ). സഹോദരൻ : വിമൽ.